രാജ്യത്തെ ജനസംഖ്യാ രജിസ്റ്ററിനും 2021ല്‍ ആരംഭിക്കേണ്ട സെന്‍സസ് നടപടികള്‍ക്കും കേന്ദ്രമന്ത്രിസഭായോഗത്തിന്റെ അംഗീകാരം

രാജ്യത്തെ ജനസംഖ്യാ രജിസ്റ്ററിനും 2021ല്‍ ആരംഭിക്കേണ്ട സെന്‍സസ് നടപടികള്‍ക്കും കേന്ദ്രമന്ത്രിസഭായോഗം അംഗീകാരം നല്‍കി. ഇവയ്ക്കായി മൊബൈല്‍ ആപ്പ് പുറത്തിറക്കുമെന്ന് കേന്ദ്രമന്ത്രിസഭായോഗ തീരുമാനങ്ങള്‍ വിശദീകരിച്ചു കൊണ്ട് കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കര്‍ പറഞ്ഞു. സെന്‍സസിനായി ജനങ്ങള്‍ രേഖകളോ ബയോ മെട്രിക് വിവരങ്ങളോ നല്‍കേണ്ടതില്ല. രാജ്യത്തെ ജനങ്ങള്‍ നല്‍കുന്ന വിവരങ്ങളില്‍ കേന്ദ്രത്തിന് പൂര്‍ണവിശ്വാസമുണ്ട്. ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളും എന്‍പിആറും സെന്‍സസ് നടപടിയും അംഗീകരിച്ചതാണെന്നും ഇപ്പോള്‍
ചില സംസ്ഥാനങ്ങള്‍ എന്‍പിആര്‍ നടപടികള്‍ ചൂണ്ടിക്കാട്ടിയത് സംബന്ധിച്ച ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു. അടുത്ത വര്‍ഷം മാര്‍ച്ച് മുതല്‍ സെപ്തംബര്‍ വരെയാണ് രാജ്യവ്യാപകമായി സെന്‍സസ്-എന്‍പിആര്‍ കണക്കെടുപ്പ് നടക്കുക. 2021-ലായിരിക്കും സെന്‍സസ് അന്തിമപ്പട്ടിക പുറത്തു വിടുക.
https://www.facebook.com/Malayalivartha



























