ബുര്‍ക്കിനഫാസോയില്‍ വന്‍ ഭീകരാക്രമണത്തില്‍ 35 ഓളം സാധാരണക്കാര്‍ കൊല്ലപ്പെട്ടു, സൈന്യം ശക്തമായി തിരിച്ചടിച്ചു

ബുര്‍ക്കിനഫാസോയില്‍ വന്‍ ഭീകരാക്രമണം. സംഭവത്തില്‍ 35 സാധാരണക്കാര്‍ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരില്‍ ഏറെയും സ്ത്രീകളാണെന്നാണ് വിവരം. വടക്കന്‍ ബുര്‍ക്കിനഫാസോയിലാണ് ആക്രമണമുണ്ടായത്. സൈന്യം ശക്തമായി തിരിച്ചടിച്ചെന്നാണ് റിപ്പോര്‍ട്ട്. 80 ഭീകരരെ സൈന്യം വധിച്ചു.
പ്രസിഡന്റ് റോച്ച് മാര്‍ക് കബോറെയാണ് ഇത് സംബന്ധിച്ച വിവരം പങ്കുവച്ചത്. ആക്രമണത്തെ ശക്തമായി അപലപിച്ച പ്രസിഡന്റ് സൈന്യത്തിന്റെ ധീരമായ നടപടിയെ പ്രശംസിക്കുകയും ചെയ്തു. അതേസമയം ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല.
"
https://www.facebook.com/Malayalivartha



























