അന്തരിച്ച മുന്‍ പ്രധാനമന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ അടല്‍ ബിഹാരി വാജ്‌പേയിയുടെ യുപിയിലുള്ള വെങ്കല പ്രതിമയുടെ ഉദ്ഘാടനം ഇന്ന്... വാജ്‌പേയിയുടെ 96 -ാം ജന്മദിനത്തിലാണ് പ്രതിമ രാജ്യത്തിന് സമര്‍പ്പിക്കുന്നത്

അന്തരിച്ച മുന്‍ പ്രധാനമന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ അടല്‍ ബിഹാരി വാജ്‌പേയിയുടെ യുപിയിലുള്ള വെങ്കല പ്രതിമയുടെ ഉദ്ഘാടനം ഇന്ന് നിര്‍വഹിക്കും. ഉത്തര്‍പ്രദേശ് സെക്രട്ടേറിയറ്റായ ലോക്ഭവന് മുന്നിലായി നിര്‍മ്മിച്ച പ്രതിമയുടെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് നടത്തുന്നത്. വാജ്‌പേയിയുടെ 96 -ാം ജന്മദിനത്തിലാണ് പ്രതിമ രാജ്യത്തിന് സമര്‍പ്പിക്കുന്നത്.
ലഖ്നൗവില്‍ സ്ഥാപിച്ചിരിക്കുന്ന പ്രതിമയുടെ ഉദ്ഘാടന ചടങ്ങില്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ഗവര്‍ണര്‍ ആനന്ദീബെന്‍ പട്ടേല്‍ എന്നിവരും പങ്കെടുക്കും. 1998 മുതല്‍ 2004 വരെ പ്രധാനമന്ത്രി പദം അലങ്കരിച്ച വാജ്പേയിയുടെ ജന്മദിനം രാജ്യമൊട്ടാകെ സദ്ഭരണ ദിനമായാണ് ആചരിക്കുന്നത്. പ്രധാനമന്ത്രിയുടെ സന്ദശനത്തോടനുബന്ധിച്ച് കര്‍ശന സുരക്ഷയാണ് ഉത്തര്‍പ്രദേശില്‍ ഒരുക്കിയിരിക്കുന്നത്. വാജ്പേയിയുടെ പേരിലുള്ള മെഡിക്കല്‍ കോളേജിന്റെ തറക്കല്ലിടല്‍ ചടങ്ങും പ്രധാനമന്ത്രി നിര്‍വഹിക്കും.
https://www.facebook.com/Malayalivartha



























