മുത്തൂറ്റ് ഫിനാന്‍സിന്റെ ബംഗളൂരു ലിംഗരാജപുരം ശാഖയില്‍ നിന്ന് 70 കിലോയോളം സ്വര്‍ണം മോഷണം പോയതായി പരാതി, ലോക്കറുകള്‍ ഗ്യാസ് കട്ടറുകള്‍ ഉപയോഗിച്ച് തകര്‍ത്ത നിലയില്‍, ഭിത്തി തുരന്നാണ് മോഷ്ടാക്കള്‍ അകത്തു കടന്നതെന്നു സംശയിക്കുന്നതായി പൊലീസ്

മുത്തൂറ്റ് ഫിനാന്‍സിന്റെ ബംഗളൂരു ലിംഗരാജപുരം ശാഖയില്‍ നിന്ന് 70 കിലോയോളം സ്വര്‍ണം മോഷണം പോയതായി പരാതി. ഞായറാഴ്ച രാത്രിയാണ് സംഭവമുണ്ടായത്. കേസെടുത്ത പുലികേശി നഗര്‍ പൊലീസ് കെട്ടിടത്തിലെ സുരക്ഷാ ജീവനക്കാരനടക്കം മൂന്ന് പേരെ കസ്റ്റഡിയില്‍ എടുത്തു.
കുളിമുറിയുടെ ഭിത്തി തുരന്നാണ് മോഷ്ടാക്കള്‍ അകത്തുകടന്നതെന്നു സംശയിക്കുന്നതായി പൊലീസ് പറയുന്നു. ലോക്കറുകള്‍ ഗ്യാസ് കട്ടറുകള്‍ ഉപയോഗിച്ച് തകര്‍ത്ത നിലയിലാണ്. സ്ഥാപനത്തിലെ സുരക്ഷാ ക്രമീകരണങ്ങള്‍ നന്നായി അറിയുന്നവരാണ് മോഷണത്തിന് പിന്നിലെന്നാണ് പൊലീസ് നിഗമനം. തിങ്കളാഴ്ച രാവിലെ ജോലിക്കെത്തിയ ജീവനക്കാരാണ് മോഷണം നടന്ന വിവരം അറിഞ്ഞത്.
"
https://www.facebook.com/Malayalivartha



























