ബിജെപിയുടെ മുൻകൂട്ടി തയ്യാറാക്കിയ പ്ലാൻ തകർന്നടിയുന്നു; പൊളിച്ചടുക്കി എ കെ ആന്റണി; ജനസംഖ്യാ റജിസ്റ്ററിനായുള്ള ചോദ്യാവലിയില്‍ പൗരത്വ റജിസ്റ്ററിന് ആവശ്യം വേണ്ട ചോദ്യങ്ങൾ? മാതാവിന്റെയും പിതാവിന്റെയും ജനന സ്ഥലം സംബന്ധിച്ച ചോദ്യം ദേശീയ പൗരത്വ റജിസ്റ്റര്‍ തയ്യാറാക്കുന്നതിന് മുന്നോടിയാണെന്നാണ് ആരോപണം

പൗരത്വ ബില്ലിൽ നട്ടം തിരിഞ്ഞു ബിജെപി ഓടി കിതക്കുമ്പോൾ പുതിയ ആരോപണവുമായി എ കെ ആന്റണി .ദേശീയ ജനസംഖ്യാ റജിസ്റ്ററിനായി തയ്യാറാക്കിയ ചോദ്യാവലി പൗരത്വ ബില്ലിനുള്ള മുന്നോടിയാണെന്ന ആരോപണവുമായാണ് എ കെ ആന്റണി എത്തിയിരിക്കുന്നത് . . മാതാവിന്റെയും പിതാവിന്റെയും ജനന സ്ഥലം സംബന്ധിച്ച ചോദ്യം ദേശീയ പൗരത്വ റജിസ്റ്റര്‍ തയ്യാറാക്കുന്നതിന് മുന്നോടിയാണെന്നാണ് ആരോപണം. പുതിയ വിവരങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ ശേഖരിക്കുന്നത് പൗരത്വ പട്ടിക തയ്യാറാക്കാന്‍ വേണ്ടിയാണെന്ന് മുതിര്‍ന്ന കോൺഗ്രസ്സ് നേതാവ് എകെ ആന്റണി അഭിപ്രായപ്പെട്ടു.
2020ലെ ദേശീയ ജനസംഖ്യ റജിസ്റ്ററിനായി വ്യക്തികളില്‍ നിന്ന് ശേഖരിക്കുന്ന പ്രധാനപ്പെട്ട വിവരങ്ങള്‍ ഇവയാണ്. പേര്, ജനന തീയതി, ജനിച്ച സ്ഥലം, വീട് നമ്പര്‍, വീട് സ്ഥിതി ചെയ്യുന്ന ജില്ല, സംസ്ഥാനം , അച്ഛന്റെയും അമ്മയുടെയും ജനനതീയതി, ജനന സ്ഥലം താമസസ്ഥലം, ജനിച്ച സ്ഥലത്താണോ ഇപ്പോൾ താമസിക്കുന്നത്, അല്ലെങ്കില്‍ ഇപ്പോള്‍ താമസിക്കുന്ന സ്ഥലത്ത് എത്രനാളായി താമസിക്കുന്നു, ആധാര്‍ പാസ്‌പോര്‍ട്ട്, ഡ്രൈവിങ് ലൈസന്‍സ്, വോട്ടര്‍ ഐഡി, എന്നിവയുടെ നമ്പര്‍ ചോദിക്കുന്നുണ്ടെങ്കിലും ഇഷ്ടമുണ്ടെങ്കില്‍ മാത്രം കൈമാറിയാല്‍ മതി. നല്‍കുന്ന വിവരങ്ങള്‍ സാധൂകരിക്കുന്നതിനായി അധിക രേഖകള്‍ സമര്‍പ്പിക്കേണ്ടതില്ല. ബയോമെട്രിക് രേഖകളും ആവശ്യപ്പെടില്ല.
2020ലെ ദേശീയ ജനസംഖ്യ റജിസ്റ്ററിനായുള്ള ചോദ്യാവലി തയ്യാറാക്കുന്നതിനായി ഓഗസ്റ്റ് 12 മുതല്‍ സെപ്റ്റംബര്‍ 30വരെ പൈലറ്റ് സര്‍വ്വേ നടത്തിയിരുന്നു. ഈ സര്‍വ്വേയില്‍ പാന്‍ കാര്‍ഡ് വിവരം കൈമാറാന്‍ ജനങ്ങൾ താത്പര്യപ്പെടാത്തതിനാല്‍ അന്തിമ ചോദ്യാവലിയിലൊഴിവാക്കി. 2010ലെ ചോദ്യാവലിയില്‍ വിദ്യാഭ്യാസ യോഗ്യത ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ 2020ല്‍ വിദ്യാഭ്യാസം സംബന്ധിച്ച ചോദ്യം ഒഴിവാക്കിയിട്ടുണ്ട്.
പുതുതായി വിവരങ്ങള്‍ തേടുന്നത് ദേശീയ പൗരത്വ പട്ടിക തയ്യാറാക്കുന്നതിനാണെന്ന് എകെ ആന്റണി ആരോപിച്ചു. ദേശീയ ജനസംഖ്യാ രജിസ്റ്ററിനായി ഇപ്പോൾ ശേഖരിക്കുന്ന വിവരങ്ങള്‍ ദേശീയ പൗരത്വ റജിസ്റ്ററിനായി ഉപയോഗിക്കുമെന്നാണ് ആഭ്യന്തര മന്ത്രാലയം തരുന്ന വിവരങ്ങള്‍.
എന്ത് സംഭവിച്ചാലും പൗരത്വ ബില് നടപ്പിൽ വരുത്തുന്നതിൽ നിന്ന് പിന്നോട്ട് പോകില്ലെന്ന നിലപാടിൽ ഉറച്ചു നിന്ന അമിത് ഷായും കൂട്ടരും ഇപ്പോൾ നിലപാടിൽ ചെറിയ മാറ്റമൊക്കെ ആവാം എന്ന അവസ്ഥയിലാണ്. ദേശ വ്യാപകമായി പ്രതിഷേധം ശക്തമായികൊണ്ടിരുന്നപ്പോൾ അടിച്ചമർത്താൻ ശ്രമിച്ചിരുന്നെങ്കിലും പ്രതിഷേധം കൂടുതൽ ശക്തമാകുകയായിരുന്നു. എന്തായാലും നിരവധി പ്ളാനുകൾ തയ്യാറാക്കി ആഘോഷിച്ചു കൊണ്ടുവന്ന പൗരത്വ ബില് നടപ്പിലാക്കുന്നതിൽനിന്നും പിന്മാറേണ്ട അവസ്ഥയിലാണ് അമിത്ഷായും കൂട്ടരും.
https://www.facebook.com/Malayalivartha
























