എന്‍.പി.ആറിന് വ്യാജ രേഖ നൽകണം; ജനസംഖ്യ കണക്കെടുപ്പിനായി (എന്‍.പി.ആര്‍) വീട്ടില്‍ വരുന്ന ഉദ്യോഗസ്‌ഥര്‍ക്ക് തെറ്റായ വിവരങ്ങള്‍ നല്‍കി എതിര്‍ക്കണമെന്ന് അരുന്ധതി റോയ്

ദേശിയ പൗരത്വ ഭേദഗതി നിയമത്തിനെതിരെ എഴുത്തുകാരിയും, ആക്ടിവിസ്റ്റുമായ അരുന്ധതി റോയ് ശക്തമായി പ്രതിഷേദഹവുമായി ആദ്യം മുതൽ തന്നെ രംഗത്തുണ്ട്. ഇതിനിടെ ജനസംഖ്യ കണക്കെടുപ്പിനായി (എന്‍.പി.ആര്‍) വീട്ടില്‍ വരുന്ന ഉദ്യോഗസ്‌ഥര്‍ക്ക് തെറ്റായ വിവരങ്ങള്‍ നല്‍കി എതിര്‍ക്കാന്‍ ജനങ്ങളോട് ആവശ്യപ്പെട്ടിരിക്കുകയാണ് അരുന്ധതി റോയ്. ദേശിയ ജനസംഖ്യ കണക്കെടുപ്പ് പൗരന്മാരുടെ ഒരു ഡാറ്റബേസ് ആയി പ്രവര്‍ത്തിക്കുമെന്നും എന്‍.ആര്‍.സി മുസ്ലിമുകള്‍ക്ക് എതിരാണെന്നും ഡല്‍ഹി യൂണിവേഴ്സിറ്റിയിലെ പ്രതിഷേധ പരിപാടിയില്‍ അരുന്ധതിപറഞ്ഞു.
ഉദ്യോഗസ്ഥര്‍ നിങളുടെ വീടുകള്‍ സന്ദര്‍ശിച്ചു പേര് ചോദിക്കും. അപ്പോള്‍ തെറ്റായ പേര് നല്‍കുക. കുപ്രസിദ്ധ കുറ്റവാളികളായ രംഗ-ബില്ല എന്നോ, കുഫ് ങു കട്ട എന്നോ പറയുക. എന്‍.പി.ആര്‍ ആണ് എന്‍.ആര്‍.സി നടപ്പാക്കാനായി ഉപയോഗിക്കുന്നത്. ഇതിനെ അട്ടിമറിക്കുവാന്‍ കൃത്യമായ പദ്ധതി വേണം. നമ്മളാരും വെടിയുണ്ടയും ലാത്തിയും നേരിടാന്‍ ജനിച്ചവരല്ല എന്നും അവര്‍ പറഞ്ഞു.
ഡല്‍ഹിയില്‍ നടന്ന റാലിയില്‍ പ്രധാന മന്ത്രി നരേന്ദ്ര മോദി എന്‍.ആര്‍.സി നടപ്പാക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചിട്ടില്ലെന്നും, രാജ്യത്ത് തടങ്കല്‍ പാളയങ്ങളില്ല എന്നും പറഞ്ഞിരുന്നു. തെന്റെ പക്കല്‍ മാദ്ധ്യമങ്ങള്‍ ഉള്ളതിനാല്‍ പിടിക്കപ്പെടുമെന്നു അറിഞ്ഞു കൊണ്ട് മോദി നുണ പറയുകയാണെന്നും അരുന്ധതി റോയ് പറഞ്ഞു. .
https://www.facebook.com/Malayalivartha
























