ജാമിയ മില്ലിയയില്‍ വിദ്യാര്‍ഥികള്‍ക്കു നേരെ നടന്ന പോലീസ് അതിക്രമത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് സര്‍വകലാശാല രംഗത്ത്

ജാമിയ മില്ലിയയില്‍ വിദ്യാര്‍ഥികള്‍ക്കു നേരെ നടന്ന പോലീസ് അതിക്രമത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് സര്‍വകലാശാല രംഗത്ത്. ജുഡീഷ്യല്‍ അന്വേഷണമോ ഉന്നതാധികാര സമിതിയോ അന്വേഷിക്കണം. കേന്ദ്ര മാനവവിഭവശേഷി വകുപ്പിനോട് സര്‍വകലാശാല ഇക്കാര്യം ആവശ്യപ്പെട്ടു. കാമ്പസില്‍ പോലീസിന് അനുമതി നല്‍കിയില്ലെന്ന് ജാമിയ മിലിയ സര്‍വകലാശാല പറഞ്ഞു. പോലീസ് വിദ്യാര്‍ഥികളെ കായികമായി ആക്രമിച്ചു.
നിരവധി നാശനഷ്ടങ്ങള്‍ വരുത്തിയെന്നും സര്‍വകലാശാല അധികൃതര്‍ മാനവവിഭവശേഷി വകുപ്പിന് നല്‍കിയ പരാതിയില്‍ പറയുന്നു. വിദ്യാര്‍ഥികള്‍ക്ക് നേരെയുണ്ടായ പോലീസ് നടപടിയില്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ അന്വേഷണം ആരംഭിച്ചിരുന്നു. ഏഴംഗ സംഘം സര്‍വകലാശാലയില്‍ തെളിവെടുപ്പു നടത്തിയിരുന്നു.
"
https://www.facebook.com/Malayalivartha
























