മജിസ്‌ട്രേറ്റിന്റെ പേരില്‍ സ്‌ക്കൂൾ അവധിയെന്ന് വ്യാജ സന്ദേശം: രണ്ടു വിദ്യാര്‍ത്ഥികള്‍ അറസ്റ്റില്‍

സ്‌കൂൾ അവധിയാണെന്നു മജിസ്‌ട്രേറ്റിന്റെ പേരില്‍ വ്യാജ സന്ദേശമയച്ച രണ്ടു വിദ്യാര്‍ത്ഥകള്‍ക്കെതിരെ കേസ്സെടുത്തു.. നോയിഡയിലെ 12-ാം ക്ലാസ്സ് വിദ്യാര്‍ത്ഥികളാണ് ജില്ലാ മജിസ്‌ട്രേറ്റിന്റെ പേരില്‍ വ്യാജ ഉത്തരവിറക്കി വിതരണം ചെയ്തത്. രണ്ടുകുട്ടികൾക്കെതിരെയാണ് കേസെടുത്തിട്ടുള്ളത്
കഴിഞ്ഞ ദിവസമാണ് മജിസ്‌ട്രേറ്റ് മുന്‍പ് പുറപ്പെടുവിച്ച ഉത്തരവ് തിരുത്തി 23നും 24നും അവധി നല്‍കുന്ന രീതിയിലാക്കി വിതരണം ചെയ്തത്. ഏതായായും അന്നു തന്നെ പോലീസ് വ്യാജ സന്ദേശമയച്ചവരെ കണ്ടെത്തി. നിലവില്‍ ജുവനൈല്‍ ജെസിറ്റിസ് നിയമമനുസരിച്ചാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തതെന്നു പോലീസ് അറിയിച്ചു
https://www.facebook.com/Malayalivartha
























