കണ്ണും നട്ട് കാത്തിരുന്നിട്ടും... മോദിക്ക് നിരാശ മാത്രം; ഗ്രഹണം കാണാനുള്ള പ്രത്യേക കണ്ണടകള്‍ അടക്കം ഒരുക്കി കാത്തിരുന്നെങ്കിലും പ്രധാനമന്ത്രിയ്ക്ക് നിരാശയായിരുന്നു ഫലം

ഒമ്പത് വർഷത്തിനുശേഷം ഈ നൂറ്റാണ്ടിലെ രണ്ടാമത്തെ ‘വലയ സൂര്യഗ്രഹണം’ കേരളത്തിൽ ദൃശ്യമായി. ലോകം മുഴുവന്‍ അത്യപൂര്‍വ്വ നിമിഷത്തിലൂടെയാണ് കടന്ന് പോകുന്നത്. നൂണ്ടിലെ രണ്ടാമത്തെ വലയ സൂര്യഗ്രഹണ പ്രതിഭാസത്തെ വളരെ ആകാംക്ഷയോടെയാണ് ശാസ്ത്ര ലോകം അടക്കം ഉറ്റുനോക്കിയത്.
ഇപ്പോഴിതാ ഈ അപൂര്‍വ്വ പ്രതിഭാസം കാണാനാകാത്തതിന്റെ നിരാശ പങ്കുവെച്ചിരിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി. അനേകം ഇന്ത്യക്കാരെ പോലെ ഞാനും വലയ സൂര്യഗ്രഹണത്തെ കുറിച്ച് ആവേശഭരിതനായിരുന്നു. ദൗര്‍ഭാഗ്യവശാല്‍, ഡല്‍ഹിയില്‍ ഇന്ന് കനത്ത മൂടല്‍ മഞ്ഞായിരുന്നതിനാലും അന്തരീക്ഷം മേഘാവൃതമായിരുന്നതിനാലും സൂര്യഗ്രഹണം കാണാനായില്ല. മോദി ട്വിറ്ററില്‍ കുറിച്ചു.
ഗ്രഹണം കാണാനുള്ള പ്രത്യേക കണ്ണടകള്‍ അടക്കം ഒരുക്കി കാത്തിരുന്നെങ്കിലും പ്രധാനമന്ത്രിയ്ക്ക് നിരാശയായിരുന്നു ഫലം. തന്റെ നിരാശ മോദി ട്വിറ്ററിലൂടെ പങ്കുവെയ്ക്കുകയും ചെയ്തു.
പക്ഷേ, കോഴിക്കോട്ടെ വലയസൂര്യഗ്രഹണം ലൈവ് സ്ട്രീമിലൂടെ വ്യക്തമായി കണ്ടെന്നും, അതില്‍ സന്തോഷമുണ്ടെന്നും മോദി ട്വിറ്ററില്‍ കുറിച്ചു.
വ്യാഴാഴ്ച രാവിലെ 8.04ഓടെയാണ് ഗ്രഹണം ആരംഭിച്ചത്. കേരളത്തിൽ ഗ്രഹണം ആദ്യം ദൃശ്യമായത് കാസർകോട് ജില്ലയിലെ ചെറുവത്തൂരിലാണ്. തുടർന്ന് മറ്റ് ജില്ലകളിലും ദൃശ്യമായി. ഗ്രഹണം 11.10വരെ നീണ്ടു. രാവിലെ 9.26 മുതല്‍ 9.30 വരെയാണ് ഗ്രഹണം അതിെൻറ പാരമ്യത്തിലെത്തിയത്. വടക്കൻ കേരളത്തിൽ വലയ സൂര്യഗ്രഹണവും മറ്റ് ജില്ലകളിൽ ഭാഗിക സൂര്യഗ്രഹണവുമാണ് കാണപ്പെട്ടത്. ചന്ദ്രന് സൂര്യനും ഭൂമിക്കുമിടയില്‍ വന്ന് സൂര്യനെ കാഴ്ചയില്‍നിന്ന് മറയ്ക്കുന്ന പ്രതിഭാസമാണ് സൂര്യഗ്രഹണം. ചില സന്ദര്‍ഭങ്ങളില്‍ സൂര്യനെ പൂര്‍ണമായി മറയ്ക്കാന്‍ ചന്ദ്രനാകില്ല, ആ സമയത്ത് ഒരു വലയം ബാക്കിയാക്കും. ഇതിനെയാണ് വലയ സൂര്യഗ്രഹണമെന്ന് പറയുന്നത്. 130 കിലോമീറ്ററോളം വീതിയുള്ളതാണ് വലയ ഗ്രഹണപാത.
https://www.facebook.com/Malayalivartha
























