ആര്‍.എസ്.എസിന്റെ പ്രധാനമന്ത്രി ഭാരതമാതാവിനോടു കള്ളം പറഞ്ഞു'; മോഡിക്കെതിരെ രാഹുൽഗാന്ധി; രാജ്യത്തു കരുതല്‍ തടവറകളില്ലെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവനയെ രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി; മോദിയുടെ ഈ വാദത്തെ പൊളിക്കുന്ന ബി.ബി.സിയുടെ സ്റ്റോറി ട്വീറ്റ് ചെയ്തുകൊണ്ടായിരുന്നു രാഹുലിന്റെ പ്രതികരണം;‘ആര്‍.എസ്.എസിന്റെ പ്രധാനമന്ത്രി ഭാരതമാതാവിനോടു കള്ളം പറഞ്ഞു’ എന്നായിരുന്നു രാഹുലിന്റെ പ്രസ്താവന

രാംലീലാ മൈതാനത്തു നടന്ന മഹാ റാലിയില്‍ വെച്ചായിരുന്നു മോദിയുടെ വിവാദ പ്രസ്താവന. ഇതിനു പിന്നാലെ പരിഹാസവുമായി കോണ്‍ഗ്രസ് എത്തി .തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കവെ കോണ്‍ഗ്രസും കോണ്‍ഗ്രസിന്റെ സഖ്യകക്ഷികളും ദേശീയ പൗരത്വ പട്ടികയെക്കുറിച്ച് കള്ളം പ്രചരിപ്പിക്കുകയാണെും മോദി പറഞ്ഞിരുന്നു. .‘കോണ്‍ഗ്രസും അവരുടെ സഖ്യകക്ഷികളും ചില അര്‍ബന്‍ നക്സലുകളും മുസ്ലീങ്ങളെ തടവറകളിലാക്കുന്നു എന്ന തരത്തില്‍ കള്ളം പ്രചരിപ്പിക്കുകയാണ്എന്നായിരുന്നു മോദിയുടെ പരാമർശം. .
ഈ രാജ്യത്തിന്റെ മണ്ണില്‍ ജനിച്ച മുസ്ലീങ്ങള്‍ക്ക് എന്‍.ആര്‍.സിയുമായി ഒരു ബന്ധവുമില്ലെന്നും മോദി പ്രസംഗത്തിനിടെ പറഞ്ഞിരുന്നു.ഇന്ത്യയില്‍ ഒരു കരുതല്‍ തടവറകളും ഇല്ല. ഒരു മുസ്ലീമിനെയും തടവറകളിലാക്കാന്‍ പോവുന്നുമില്ല’ അനാവശ്യമായ കിംവദന്തികളില്‍ വീണുപോവാതിരിക്കാന്‍ രാജ്യത്തെ മുഴുവന്‍ യുവാക്കളോടും പൗരത്വ നിയമം വിശദമായി വായിക്കാന്‍ ആവശ്യപ്പെടുകയാണെന്നും മോദി പറഞ്ഞിരുന്നു.
അതിനിടെ പൗരത്വ ഭേദഗതി നിയമം, എന്‍.ആര്‍.സി, എന്‍.പി.ആര്‍ എന്നിവയ്‌ക്കെതിരായ പ്രതിഷേധത്തിന്റെ ഭാഗമായി പുതുവര്‍ഷ രാവില്‍ കേരളാ ഗവര്‍ണറുടെ ഔദ്യോഗിക വസതിയായ രാജ്ഭവനിലേക്ക് മാര്‍ച്ച്. സംഘടിപ്പിക്കാൻ ഫ്രറ്റേണിറ്റി മൂവ്‌മെന്റാണ് ഒരുങ്ങുകയാണ്.
കഴക്കൂട്ടത്തു നിന്ന് രാജ്ഭവനിലേക്കു നടക്കുന്ന മാര്‍ച്ചിന് ‘ചലോ രാജ്ഭവന്‍’ എന്നാണു പേരു നല്‍കിയിരിക്കുന്നത്. പൗരത്വ ഭേദഗതി നിയമം പിന്‍വലിക്കണമെന്നും എന്‍.ആര്‍.സി, എന്‍.പി.ആര്‍ എന്നിവ റദ്ദ് ചെയ്യണമെന്നുമാണ് അവര്‍ ആവശ്യപ്പെടുന്നത്.
പൗരത്വ നിയമത്തിനും എന്‍.ആര്‍.സിക്കുമെതിരെ കോണ്‍ഗ്രസ് സ്ഥാപക ദിനമായ ഡിസംബര്‍ 28-ന് ഓള്‍ ഇന്ത്യ പ്രൊഫഷണല്‍ കോണ്‍ഗ്രസ് യൂത്ത് മാര്‍ച്ച് നടത്തും. മാര്‍ച്ച് മൂവാറ്റുപുഴയില്‍ നിന്നും കോതമംഗലത്തേക്കാണ്.
മാര്‍ച്ച് നയിക്കുന്നത് ഓള്‍ ഇന്ത്യ പ്രൊഫഷണല്‍ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ അഡ്വ. മാത്യു കുഴല്‍നാടനും വി.ടി ബല്‍റാം എം.എല്‍.എയും യൂത്ത് ലീഗ് നേതാവ് പി.കെ ഫിറോസും ചേര്‍ന്നാണ്. മാര്‍ച്ച് ഉദ്ഘാടനം ചെയ്യുന്നത് യൂത്ത് ലീഗ് നേതാവ് പാണക്കാട് മുനവറലി ശിഹാബ് തങ്ങളാണ്.
https://www.facebook.com/Malayalivartha
























