ഇവിടെ ഒന്നും ശരിയാവില്ല'; എന്‍.ഡി.എയില്‍ പൊട്ടിത്തെറി; ചണ്ഡീഗഡിൽ അടി പതറിയോ?മുതിര്‍ന്ന നേതാവും എം.എല്‍.എയുമായ രാം കുമാര്‍ ഗൗതം രാജിവെച്ചു; പാര്‍ട്ടിയുടെ ഇപ്പോഴത്തെ നിലയില്‍ താന്‍ തൃപ്തനല്ലെന്നും പാര്‍ട്ടി കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ ജെ.ജെ.പി അധ്യക്ഷനും ഉപമുഖ്യമന്ത്രിയുമായ ദുഷ്യന്ത് ചൗതാല പരാജയപ്പെട്ടെന്നും ആരോപിച്ചാണ് രാം കുമാര്‍ ഗൗതം രാജിവെച്ചത്

പൗരത്വ ഭേദഗതി ബില്ലിന് ശേഷം നടന്ന ആദ്യ തെരഞ്ഞെടുപ്പായിരുന്നുചണ്ഡിഗഡി ലേത്. തോൽവിയും ജയവും ഒക്കെ ആഘോഷിച്ചു കഴിഞ്ഞതിനു ശേഷം ഇതാ ഹരിയാനയില്‍ ബി.ജെ.പി സഖ്യകക്ഷിയായ ജെ.ജെ.പിയില്‍ പൊട്ടിത്തെറി എന്ന വാർത്ത പുറത്തുവരുന്നു . മുതിര്‍ന്ന നേതാവും എം.എല്‍.എയുമായ രാം കുമാര്‍ ഗൗതം രാജിവെച്ചു എന്നതാണ് ഇപ്പോൾ പുറത്തു വരുന്ന വാർത്ത. . പാര്‍ട്ടിയുടെ ഇപ്പോഴത്തെ നിലയില്‍ താന്‍ തൃപ്തനല്ലെന്നും പാര്‍ട്ടി കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ ജെ.ജെ.പി അധ്യക്ഷനും ഉപമുഖ്യമന്ത്രിയുമായ ദുഷ്യന്ത് ചൗതാല പരാജയപ്പെട്ടെന്നും ആരോപിച്ചാണ് രാം കുമാര്‍ ഗൗതം രാജിവെച്ചത്. ജെ.ജെ.പിയുടെ വൈസ് പ്രസിഡന്റ് സ്ഥാനവും അദ്ദേഹം രാജിവെച്ചിട്ടുണ്ട്.
പാര്‍ട്ടി എം.എല്‍.എമാരുടെ പിന്തുണയോടെയാണ് താന്‍ ഉപമുഖ്യമന്ത്രിയായതെന്ന് ചൗതാല മറക്കരുതെന്നും 73 കാരനായ രാം കുമാര്‍ ഗൗതം പറഞ്ഞു.
പാര്‍ട്ടിയില്‍ ഒന്നും ശരിയായി നടക്കുന്നില്ല. പാര്‍ട്ടി പ്രവര്‍ത്തിക്കുന്ന രീതിയില്‍ ഞാന്‍ അസ്വസ്ഥനാണ്, പാര്‍ട്ടിയുടെ വൈസ് പ്രസിഡന്റ് സ്ഥാനം ഞാന്‍ രാജിവെക്കുകയാണ്. ഹരിയാനയില്‍ പരിമിതമായ സ്ഥലങ്ങളില്‍ മാത്രമാണ് പാര്‍ട്ടിക്ക് സ്വാധീനമുള്ളതെങ്കിലും എന്നെ പാര്‍ട്ടിയുടെ അഖിലേന്ത്യാ വൈസ് പ്രസിഡന്റാക്കിയതില്‍ നന്ദിയുണ്ടെന്നും ഗൗതം പറഞ്ഞു.
തെരഞ്ഞെടുപ്പില്‍ ജെ.ജെ.പി ആര്‍ക്കെതിരെയാണോ മത്സരിച്ചത് അവരുമായി കൈകോര്‍ക്കുന്ന സമീപനമാണ് പാര്‍ട്ടിയിലെ ചിലര്‍ സ്വീകരിച്ചതെന്നും ഗൗതം കുറ്റപ്പെടുത്തി.
മനോഹര്‍ലാല്‍ ഖട്ടര്‍ മന്ത്രിസഭയില്‍ സ്ഥാനം നല്‍കാത്തതില്‍ തനിക്ക് യാതൊരു വിരോധവുമില്ലെന്ന് ഗൗതം പറഞ്ഞെങ്കിലും ഉപമുഖ്യമന്ത്രി സ്ഥാനത്തിരിക്കുന്ന ദുഷ്യന്ത് ചൗതാല 11 വകുപ്പുകള്‍ തന്നില്‍ മാത്രം ഒതുക്കിയതില്‍ പാര്‍ട്ടിയിലെ ചില നേതാക്കള്‍ക്ക് അസ്വാരസ്യമുണ്ടായിരുന്നെന്ന് മറ്റൊരു എം.എല്‍.എ പ്രതികരിച്ചു. പാര്‍ട്ടിയിലെ ഒരു എം.എല്‍.എയ്ക്ക് മാത്രമാണ് മന്ത്രി സ്ഥാനം നല്‍കിയത് അതും ചെറിയ വകുപ്പില്‍”- ജെ.ജെ.പി നേതാവ് പറഞ്ഞു.
അതേസമയം ഗൗതത്തിന്റെ രാജിക്കാര്യം മാധ്യമങ്ങളിലൂടെയാണ് താന്‍ അറിഞ്ഞതെന്നും എന്തുകൊണ്ടാണ് അദ്ദേഹം രാജിവെച്ചതെന്ന കാര്യം അന്വേഷിക്കുമെന്നുമായിരുന്നു ദുഷ്യന്ത് ചൗതാല പറഞ്ഞത്.
ഒക്ടോബറിലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ അഭിമന്യുവിനെ പരാജയപ്പെടുത്തിയാണ് ഗൗതം വിജയിച്ചത്.
ദുഷ്യന്തും പിതാവ് അജയ് ചൗതാലയും അഭ്യര്‍ത്ഥിച്ചതിനെ തുടര്‍ന്നാണ് താന്‍ ജെ.ജെ.പി ടിക്കറ്റില്‍ മത്സരിച്ചതെന്ന് ഗൗതം നേരത്തെ പറഞ്ഞിരുന്നു. ”ഞാന്‍ ജെ.ജെ.പി ടിക്കറ്റില്‍ മത്സരിക്കണമെന്ന് ആഗ്രഹിച്ചിരുന്നില്ല. എന്നാല്‍ ദുഷ്യന്തും അച്ഛന്‍ അജയ് ചൗതാലയും ഞാന്‍ അവരോടൊപ്പം ചേരണമെന്ന് ആഗ്രഹിച്ചിരുന്നു.
സിറ്റിംഗ് ബി.ജെ.പി എം.എല്‍.എയായ ക്യാപ്റ്റന്‍ അഭിമന്യുവിനെ പരാജയപ്പെടുത്താന്‍ എനിക്ക് മാത്രമേ കഴിയൂ എന്ന് അവര്‍ക്ക് അറിയാമായിരുന്നു”-ഗൗതം പറഞ്ഞു.
ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പില്‍ 10 സീറ്റുകള്‍ നേടിയ ജെ.ജെ.പി, 90 അംഗ സംസ്ഥാന നിയമസഭയില്‍ 40 സീറ്റുകള്‍ നേടിയ ബി.ജെ.പിയുയെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ സഹായിക്കുകയായിരുന്നു.
എന്നാല്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിലുടനീളം ബി.ജെ.പിക്കെതിരെ നിലപാടെടുത്ത ശേഷം ആ പാര്‍ട്ടിയുമായി ചേര്‍ന്ന് സര്‍ക്കാരുണ്ടാക്കാനുള്ള ചൗതാലയുടെ നീക്കത്തിനെതിരെ വലിയ വിമര്‍ശനവും ഉയര്‍ന്നിരുന്നു.
https://www.facebook.com/Malayalivartha
























