ലഡാക്കിലെ കാര്‍ഗില്‍ മേഖലയില്‍ മൊബൈല്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ പുനഃസ്ഥാപിച്ചു

ലഡാക്കിലെ കാര്‍ഗില്‍ മേഖലയില്‍ 145 ദിവസങ്ങള്‍ക്ക് ശേഷം മൊബൈല്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ പുനഃസ്ഥാപിച്ചു. ജമ്മു കശ്മീരിനുള്ള പ്രത്യേകപദവി റദ്ദാക്കിയതിനെ തുടര്‍ന്ന് പ്രതിഷേധങ്ങള്‍ കുറക്കാനെന്ന പേരിലാണ് സര്‍ക്കാര്‍ മേഖലയില്‍ മൊബൈല്‍, ലാന്റ്ലൈന്‍, ഇന്റര്‍നെറ്റ് സേവനങ്ങള്‍ റദ്ദാക്കിയത്.ജമ്മു കശ്മീരിലെ മൊബൈല്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ ഇപ്പോഴും പുനഃസ്ഥാപിക്കപ്പെട്ടിട്ടില്ല.
കഴിഞ്ഞ ആഗസ്ത് നാലിനാണ് 370ആം വകുപ്പ് റദ്ദാക്കുന്നതുമായി ബന്ധപ്പെട്ട് പ്രതിഷേധങ്ങളെ ഭയന്ന് മേഖലയിലെ ഇന്റര്‍നെറ്റ് സേവനങ്ങളും ലാന്റ്ലൈനുകളും കേന്ദ്ര സര്‍ക്കാര്‍ റദ്ദാക്കിയത്. കഴിഞ്ഞ നാല് മാസങ്ങളായി കാര്‍ഗിലില്‍ പ്രതിഷേധങ്ങളൊന്നും നടന്നിട്ടില്ലെന്ന് കണക്കിലെടുത്താണ് ഇപ്പോള്‍ മൊബൈല്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ പുനഃസ്ഥാപിച്ചിരിക്കുന്നത്.
https://www.facebook.com/Malayalivartha