ബ്രിട്ടിഷ് കമ്പനിയായ എസ്സാറില്‍ നിന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയും മുന്‍ യുപിഎ മന്ത്രിമാരും ആനുകൂല്യങ്ങള്‍ പറ്റിയതായി റിപ്പോര്‍ട്ട്

ബ്രിട്ടിഷ് കമ്പനിയായ എസ്സാറില്‍ നിന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയും യുപിഎ മന്ത്രിമാരും പാരിതോഷികങ്ങളും സൗജന്യ വിനോദയാത്രയും കൈപറ്റിയിരുന്നതായി റിപ്പോര്‍ട്ട്. എസ്സാര്‍ കമ്പനിയില്‍ നിന്നു ചോര്‍ന്ന ഇമെയില്‍ സന്ദേശങ്ങളിലാണ് ഇക്കാര്യങ്ങളുളളത്. എസ്സാറില്‍ നിന്ന് പ്രമുഖര്‍ സൗജന്യം കൈപ്പറ്റിയതിനെതിരെ അഭിങാഷകനായ പ്രശാന്ത് ഭൂഷന്‍ ഇന്ന് സുപ്രീംകോടതിയില്‍ പൊതുതാത്പര്യ ഹര്‍ജി സമര്‍പ്പിക്കും.
2013ല്‍ നിതിന്‍ ഗഡ്കരിയും ഭാര്യയും മൂന്നു മക്കളും യൂറോപ്പിലെ വിനോദയാത്രക്കിടെ രണ്ടു രാത്രികള്‍ ചെലവഴിച്ചത് എസ്സാര്‍ കമ്പനിയുടെ ആഡംബരനൗകയിനാണെന്നാണ് മെയിലിലുള്ളത്. നൗകയിലേക്കുളള യാത്ര നടത്തിയതു കമ്പനി പ്രത്യേകം തയാറാക്കിയ ഹെലികോപ്റ്ററിലാണെന്നും അതിഥികള്‍ വളരെ വേണ്ടപ്പെട്ടവരാണെന്നും മികച്ച പരിഗണന നല്‍കണമെന്നും നൗകയിലെ ജീവനക്കാര്‍ക്ക് നിര്‍ദേശം നല്‍കിയതായി കമ്പനി അധികൃതരുടെ ഇമെയില്‍ സന്ദേശം വ്യക്തമാക്കുന്നു.
എന്നാല്‍ 2013 ജൂലായ് ഏഴു മുതല്‍ ഒമ്പതു വരെയാണ് യാത്ര ചെയ്തതെന്നും മന്ത്രിസ്ഥാനമോ എംപി സ്ഥാനമോ അന്ന് ഉണ്ടായിരുന്നില്ലെന്നും നിതിന്‍ ഗഡ്കരി വ്യക്തമാക്കി. അക്കാലത്ത് ബിജെപി അധ്യക്ഷ സ്ഥാനം പോലും ഇല്ലായിരുന്നു. എന്നാല്‍ എസ്സാര്‍ കമ്പനി ഉടമകളുമായി അടുത്ത ബന്ധമുണ്ടെന്നും അവരുടെ സ്വന്തം നൗകയില്‍ സഞ്ചരിക്കുന്നതില്‍ എന്ത് അപാകതയാണുളളതെന്നും ഗഡ്കരി ചോദിച്ചു. യുപിഎ മന്ത്രിസഭയില്‍ അംഗമായിരുന്ന ശ്രീ പ്രകാശ് ജയ്‌സ്വാല്‍, കോണ്‍ഗ്രസ് നേതാക്കാളായ ദിഗ്വിജയ് സിംഗ്, മോട്ടിലാല്‍ വോറ, ബിജെപി നേതാവ് വരുണ്‍ ഗാന്ധി തുടങ്ങിയവരും എസ്സാറിന്റെ സമ്മാനങ്ങളും സൗജന്യങ്ങളും കൈപ്പറ്റിയവരാണെന്ന് ഇമെയില്‍ സന്ദേശത്തില്‍ സൂചനയുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























