യുപിയിൽ പതിമൂന്നുകാരിയെ ബലാത്സംഗം ചെയ്ത പ്രതികൾ ഇരയുടെ അമ്മയെ മർദ്ദിച്ച് കൊന്നു: കേസ് പിൻവലിക്കാൻ വിസമ്മതിച്ചതോടെയാണ് പ്രതികൾ കുട്ടിയുടെ അമ്മയെ കൊലപ്പെടുത്തിയത്: ജാമ്യത്തിലിറങ്ങിയ പ്രതികളാണ് അക്രമികൾ; മൂന്ന് പേർ അറസ്റ്റിൽ

യുപിയിൽ പതിമൂന്നുകാരിയെ ബലാത്സംഗം ചെയ്ത പ്രതികൾ ഇരയുടെ അമ്മയെ മർദ്ദിച്ച് കൊന്നു: കേസ് പിൻവലിക്കാൻ വിസമ്മതിച്ചതോടെയാണ് പ്രതികൾ കുട്ടിയുടെ അമ്മയെ കൊലപ്പെടുത്തിയത്: ജാമ്യത്തിലിറങ്ങിയ പ്രതികളാണ് അക്രമികൾ; മൂന്ന് പേർ അറസ്റ്റിൽ
പതിമൂന്നുകാരിയെ ബലാൽസംഗം ചെയ്ത കേസിലെ പ്രതികൾ ഇരയുടെ അമ്മയെ അടിച്ചു കൊലപ്പെടുത്തി. ഉത്തർപ്രദേശിലെ കാൺപൂരിലാണ് അക്രമം നടന്നത് . മാനഭംഗക്കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതികളാണ് കുട്ടിയുടെ അമ്മയെ അക്രമിച്ചത് . കേസ് പിൻവലിക്കാൻ വിസമ്മതിച്ചതാണ് ആക്രമണത്തിനു കാരണമെന്ന് പൊലീസ് വ്യക്തമാക്കി. ഇക്കഴിഞ്ഞ വ്യാഴാഴ്ചയാണ് നാടിനെ നടുക്കിയ സംഭവം ഉണ്ടായത്...
പെൺകുട്ടിയുടെ അമ്മയെ പ്രതികൾ അടിച്ച് അവശയാക്കിയതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഇവിടെ വച്ചാണ് മരിച്ചത്. ബലാത്സംഗക്കേസിൽ അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ ആറു പ്രതികളാണ് കൊലപാതകത്തിനു പിന്നിലെന്നാണ് വിവരം. മൂന്നു പേരെ അറസ്റ്റു ചെയ്തതായി പൊലീസ് അറിയിച്ചു. മൂന്നു പേർക്കായി തിരച്ചിൽ തുടരുകയാണ്
2018 ലാണ് പതിമൂന്നുകാരിയെ ബലാത്സംഗം ചെയ്തതിന് പ്രതികളെ പൊലീസ് അറസ്റ്റു ചെയ്തത്. വൈകാതെ പ്രാദേശിക കോടതി ഇവർക്ക് ജാമ്യം അനുവദിച്ചു. കഴിഞ്ഞ വ്യാഴാഴ്ച ഇവർ കേസ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് പെൺകുട്ടിയുടെ വീട്ടിലെത്തി ഭീഷണിപ്പെടുത്തി. എന്നാൽ വീട്ടുകാർ കേസിൽനിന്നു പിന്മാറില്ലെന്ന തീരുമാനത്തിൽ ഉറച്ചു നിന്നു. തുടർന്ന് പെൺകുട്ടിയുടെ അമ്മയെയും ബന്ധുവായ സ്ത്രീയെയും മർദിച്ച് അവശരാക്കി.പെൺകുട്ടിയുടെ മറ്റൊരു ബന്ധുവിനെയും മർദ്ദനത്തെ ഗുരുതരാവസ്തയിൽ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു
അബിദ്, മിന്റു, മഹാബൂബ്, ചന്ദ് ബാബു, ജമീൽ, ഫിറോസ് എന്നിവരാണ് 13 കാരിയെ പീഡിപ്പിച്ച കേസിൽ അറസ്റ്റിലായത്.ഇവർ ഉൾപ്പെട്ട ആറുപേരാണ് ഇപ്പോൾ കൊലപാതകത്തട്ടിൽ പങ്കാളികളായിരിക്കുന്നത്
പെൺകുട്ടിയുടെ വീടിന്റെ ടെറസിൽനിന്ന് ചിത്രീകരിച്ച ഒരു വിഡിയോയിൽ ഒരു സ്ത്രീയെ ക്രൂരമായി മർദ്ദിക്കുന്നത് കാണാം. അഞ്ചു നിമിഷം ദൈർഘ്യമുള്ള വിഡിയോ ദൃശ്യത്തിൽ ചുവന്ന കുർത്തയിട്ട സ്ത്രീ നിലത്തു കിടക്കുന്നതും വെള്ള കുർത്തയും ട്രൗസറും ധരിച്ച ഒരാൾ അവരുടെ മുഖത്ത് തുടർച്ചയായി അടിക്കുന്നതും വ്യക്തമാണ്. എന്നാൽ ഇത് ആര് ചിത്രീകരിച്ചു എന്നുള്ളത് അറിവായിട്ടില്ല
ആക്രമണത്തിന് ഉത്തരവാദികളെന്ന് ആരോപിക്കപ്പെടുന്ന മൂന്ന് പേരെ അറസ്റ്റ് ചെയ്തതായി കാൺപൂർ പൊലീസ് പറഞ്ഞു. ഇവരിൽ ഒരാളെ പൊലീസ് ഏറ്റുമുട്ടലിനുശേഷമാണ് അറസ്റ്റ് ചെയ്തത്. സംഭവത്തിൽ മൂന്ന് പ്രതികളെക്കൂടി അന്വേഷിക്കുന്നുണ്ടെന്ന് പൊലീസ് മേധാവി അനന്ത് ദിയോ പറഞ്ഞു. സംഭവത്തിൽ കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല
https://www.facebook.com/Malayalivartha