ജെഎൻയുവിൽ ന്യൂനപക്ഷ വിദ്യാർത്ഥിക്ക് എബിവിപി പ്രവർത്തകരുടെ മർദ്ദനം; സംഭവത്തിൽ വിദ്യാർത്ഥി യൂണിയൻ ഇന്ന് ക്യാമ്പസിൽ പ്രതിഷേധ പരിപാടി സംഘടിപ്പിക്കുന്നു
എബിവിപി പ്രവർത്തകരുടെ മർദ്ദനത്തിൽ ജവഹർലാൽ നെഹ്റു സർവകലാശാലാ വിദ്യാർത്ഥിക്ക് പരിക്ക്. നർമ്മദ ഹോസ്റ്റലിലെ അന്തേവാസിയായ രജീബ് ആക്രമിനാണ് മർദ്ദനമേറ്റത്. സംഭവത്തിൽ ജെ എൻ യു വിദ്യാർത്ഥി യൂണിയൻ പ്രതിഷേധ പരിപാടി സംഘടിപ്പിച്ചു.
എന്നാൽ സംഭവത്തിൽ രാഷ്ട്രീയമില്ലെന്നും വ്യക്തിപരമായ കാരണങ്ങളാണ് ആക്രമണത്തിന് പിന്നിലെന്നും എബിവിപി വക്താക്കൾ അറിയിച്ചു.
അതേസമയം സർവകലാശാലയിലെ ഹോസ്റ്റൽ ഫീസ് വർധനവിനെതിരെ ജെഎൻയു വിദ്യാർത്ഥി യൂണിയൻ ദില്ലി ഹൈക്കോടതിയെ സമീപിച്ചു. ഹർജിയിൽ ഈ മാസം 22 ന് വാദം കേൾക്കും. ജനാധിപത്യ വിരുദ്ധമായി ഫീസ് വർദ്ധിപ്പിച്ച സർവ്വകലാശാലയുടെ നടപടിയെ നിയമപരമായി നേരിടാനുള്ള തീരുമാനത്തിന്റെ ഭാഗമായാണ് കോടതിയെ സമീപിക്കുന്നതെന്ന് വിദ്യാർത്ഥി യൂണിയൻ വ്യക്തമാക്കി. ഫീസ് വർദ്ധനവിനെതിരെയുള്ള വിദ്യാർത്ഥി യൂണിയന്റെ സമരം ഇപ്പോഴും തുടരുകയാണ്.
https://www.facebook.com/Malayalivartha