ആറുവയസ്സുകാരനെ തട്ടിക്കൊണ്ടുപോയി കനാലിലെറിഞ്ഞു കൊലപ്പെടുത്തിയ സംഭവത്തില്‍ അമ്മയുടെ കാമുകന്‍ പിടിയില്‍

വിവാഹത്തിന് തടസ്സമാകുമെന്ന് കരുതി ആറുവയസ്സുകാരനെ തട്ടിക്കൊണ്ടുപോയ ശേഷം കനാലിലെറിഞ്ഞു കൊന്ന കേസില്‍ അമ്മയുടെ കാമുകന്‍ പിടിയില്‍. അര്‍പ്പിത് പരാഷര്‍ എന്നയാളെയാണ് മീററ്റ് പൊലീസ് അറസ്റ്റ് ചെയ്തത്. മീററ്റിലെ ബാസുമയിലാണ് സംഭവം. പട്യാലയില്‍ ബന്ധുവിന്റെ വീട്ടില്‍നിന്ന് പഠിക്കുകയായിരുന്ന കുട്ടി അവധി ആഘോഷിക്കുന്നതിനായാണ് ബാസുമയില്‍ താമസിക്കുന്ന അമ്മയുടെ അടുത്തെത്തിയത്. സൗദി അറേബ്യയില്‍ സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്യുകയാണ് കുട്ടിയുടെ പിതാവ് ഗുര്‍സേവക് സിങ്.
സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ:
ഗ്രാമത്തില്‍ സൈക്കിള്‍ ഓടിച്ച ശേഷം ചൊവ്വാഴ്ച രാവിലെ 11 മണിയോടെ കുട്ടി വീട്ടില്‍ തിരിച്ചെത്തുകയും സൈക്കിള്‍ വീട്ടില്‍വച്ച ശേഷം കളിക്കാനായി വീണ്ടും പുറത്തുപോകുകയും ചെയ്തു. തൊട്ടുപിന്നാലെ കാറിലെത്തിയ പ്രതി കുട്ടിയെ കാറില്‍ തട്ടിക്കൊണ്ടുപോകുകയായിരുന്നു. കുട്ടി വീട്ടില്‍ തിരിച്ചെത്താതിരുന്നതോടെ മുത്തശ്ശി ബല്‍ജീന്ദര്‍ സിങ് കുട്ടിയെ തേടിയിറങ്ങിയെങ്കിലും കണ്ടെത്താനായില്ല. വൈകിട്ട് ആറുമണിയായിട്ടും കുട്ടിയെക്കുറിച്ച് വിവരം ലഭിക്കാതായതോടെ കുടുംബം പൊലീസിനെ സമീപിക്കുകയായിരുന്നു.
സിസിടിവികള്‍ പരിശോധിച്ച പൊലീസ് സംശയാസ്പദമായ രീതിയില്‍ കണ്ട വെള്ള കാറിനെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് പ്രതിയിേലക്കെത്തിച്ചത്. ബുധനാഴ്ച രാവിലെ പൊലീസ് അര്‍പ്പിതിനെ അറസ്റ്റ് ചെയ്തു. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലില്‍ കുട്ടിയെ തട്ടിക്കൊണ്ടുപോയി കനാലില്‍ എറിഞ്ഞെന്ന് ഇയാള്‍ സമ്മതിച്ചു. ആറുവര്‍ഷമായി കുട്ടിയുടെ അമ്മയുമായി ബന്ധമുണ്ടെന്നും ഇവരെ വിവാഹം ചെയ്യുന്നതിന് തടസമാകുമെന്ന് കരുതിയാണ് കുഞ്ഞിനെ കൊലപ്പെടുത്തിയതെന്നും അര്‍പ്പിത് പൊലീസിനു മൊഴി നല്‍കി. തുടര്‍ന്ന് ദേശീയ ദുരന്ത പ്രതികരണ സേന നടത്തിയ തിരച്ചിലില്‍ കുട്ടിയുടെ മൃതദേഹം ബുധനാഴ്ച വൈകിട്ടോടെ കനാലില്‍നിന്ന് കണ്ടെടുത്തു.
https://www.facebook.com/Malayalivartha
























