സ്വകാര്യ ഭാഗത്ത് ഇരുമ്ബ് ദണ്ഡ് കയറ്റി; വായില്‍ തുണി തിരുകികയറ്റി ബോധം കെടുത്തിയതിന് ശേഷം പീഡനം; നിർഭയ കൂട്ട ബലാത്സംഗ കേസ് പ്രതികൾ വധ ശിക്ഷ കാത്ത് കഴിയവേ രാജ്യത്തെ ഞെട്ടിച്ച് വീണ്ടും നിർഭയ മോഡൽ ബലാത്സംഗം; സംഭവത്തില്‍ 52കാരനായ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു

രാജ്യം വീണ്ടും തല കുമ്പിടുന്നു. നിർഭയ കൂട്ട ബലാത്സംഗ കേസ് പ്രതികൾ വധ ശിക്ഷ കാത്ത് കഴിയവേ രാജ്യത്തെ ഞെട്ടിച്ച് വീണ്ടും നിർഭയ മോഡൽ ബലാത്സംഗം. മഹാരാഷ്ട്രയിലെ നാഗ്പൂരില്‍ പാര്‍ഡിയില്‍ പെണ്‍കുട്ടി ലൈംഗിക പീഡനത്തിന് ഇരയായി. പത്തൊന്‍പതുകാരിയായ പെണ്‍കുട്ടിയാണ് കഴിഞ്ഞ ചൊവ്വാഴ്ച ക്രൂരപീഡനത്തിന് ഇരയായത്. സംഭവത്തില്‍ യോഗിലാല്‍ രഹാന്‍ഡില്‍ എന്ന 52കാരനായ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. അതിക്രൂരമായി ആക്രമിക്കപെട്ട പെണ്‍കുട്ടി ആശുപത്രിയില്‍ ചികില്‍സയിലാണ്.
വൈകുന്നേരത്ത് വീട്ടിലുള്ളവര്‍ പുറത്ത് പോയ സമയത്താണ് പെണ്‍കുട്ടി പീഡനത്തിന് ഇരയായത്. യോഗിലാല്‍ പെണ്‍കുട്ടിയുടെ വീട്ടില്‍ അതിക്രമിച്ച് കയറി പീഡിപ്പിക്കുകയായിരുന്നു. എതിര്‍ക്കാന്‍ ശ്രമിച്ച പെണ്‍കുട്ടിയുടെ വായില്‍ തുണി തിരുകികയറ്റി ബോധം കെടുത്തിയതിന് ശേഷമാണ് പീഡിപ്പിച്ചത്. തുടര്‍ന്ന് പെണ്‍കുട്ടിയുടെ സ്വകാര്യ ഭാഗത്ത് ഇരുമ്ബ് ദണ്ഡ് കയറ്റിയെന്നും പൊലീസ് പറയുന്നു.
സഹോദരനൊപ്പം വാടകവീട്ടിലാണ് യുവതി കഴിഞ്ഞിരുന്നത്. സ്പിന്നിംഗ് മിൽ സൂപ്പർവൈസറായ യോഗിലാൽ രഹാങ്കടലെ എന്നയാളാണ് അറസ്റ്റിലായിരിക്കുന്നത്. സംഭവം നടന്ന് മൂന്ന് ദിവസം കഴിഞ്ഞാണ് പെൺകുട്ടി പീഡനവിവരം സഹോദരനോട് പറയുന്നത്.
2012 ഡിസംബറിലാണ് വിനയ് ശർമയടക്കമുള്ള ഒരു സംഘം 23 വയസ്സുള്ള പാരാമെഡിക്കൽ വിദ്യാർത്ഥിനിയെ ദില്ലിയിൽ ബസ്സിൽ വച്ച് കൂട്ടബലാത്സംഗത്തിന് ഇരയാക്കിയത്. പെൺകുട്ടിയെ അതിക്രൂരമായ രീതിയിൽ ആക്രമിച്ച് മൃതപ്രായയാക്കി. സ്വകാര്യ ഭാഗത്തിൽ ഇരുമ്പു ദണ്ഡ് കയറ്റുകയും ചെയ്തിരുന്നു. തുടർന്ന് നഗ്നയാക്കുകയും ചെയ്ത യുവതിയെയും കൂടെയുണ്ടായിരുന്ന സുഹൃത്തിനെയും വഴിയിൽ തള്ളുകയും ചെയ്തു. ശേഷം ദില്ലി എയിംസ് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട നിർഭയയെ സിംഗപ്പൂരിൽ വിദഗ്ധ ചികിത്സയ്ക്കായി കൊണ്ടുപോയെങ്കിലും ഒരാഴ്ചയ്ക്കുള്ളിൽ മരണത്തിന് കീഴടങ്ങി. ആ ക്രൂര കൃത്യത്തെ ഓര്മപെടുത്തുന്നതാണ് നാഗ്പൂറിലേ സംഭവം.
പീഡനത്തിൽ ആന്തരികാവയവങ്ങൾക്ക് ഗുരുതരമായ ക്ഷതങ്ങളേറ്റതിനെ തുടർന്ന് ദില്ലി സഫ്ദർജംഗ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന നിർഭയെയ പിന്നീട് വിദഗ്ദ്ധ ചികിത്സയ്ക്കായി സിംഗപ്പൂരിലെ മൌണ്ട് എലിസബത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ഡിസംബർ 29 -ന് നിർഭയ മരണത്തിന് കീഴടങ്ങുകയായിരുന്നു. ഈ സംഭവം ഇന്ത്യയിലങ്ങോളമിങ്ങോളം പ്രതിഷേധങ്ങളുടെ അലയൊലികൾ സൃഷ്ടിച്ചു.
സമൂഹമാധ്യമങ്ങളിലടക്കം ചർച്ചകളുണ്ടാവുകയും, ദില്ലിയിൽ പ്രതിഷേധങ്ങൾ കത്തിജ്ജ്വലിക്കുകയും ചെയ്തു. പിന്നീട് തെരുവുകളിലേക്കു പടർന്ന പ്രതിക്ഷേധം വലിയ വിവാദങ്ങൾക്കും വഴിയൊരുക്കി. പിന്നീട് മാസങ്ങളോളം നീണ്ടുനിന്ന അന്വേഷണത്തിനും തെളിവ് ശേഖരത്തിനുമൊടുവിലായി പ്രതികൾക്കെതിരെ പൊലീസ് കുറ്റപത്രം സമർപ്പിക്കുകയും കോടതി പ്രതികൾക്ക് ജീവപര്യന്തം തടവുശിക്ഷ വിധിക്കുകയും ചെയ്തു. എന്നാൽ, പെൺകുട്ടിയെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ പ്രതികൾക്ക് തൂക്ക് കയർവേണമെന്ന ആവശ്യം രാജ്യമൊട്ടാകെ ഉയർന്നു. ഒടുവില്‍ ഏറ്റവും ഉയർന്ന ശിക്ഷതന്നെ രാജ്യത്തെ പരമോന്നത കോടതി പ്രതികള്‍ക്ക് വിധിച്ചു. ഇപ്പോഴിതാ രാജ്യം ഉറ്റുനോക്കിയിരുന്ന ആ ദിവസം എന്നായിരിക്കുമെന്ന് പട്യാല ഹൗസ് കോടതി വിധിക്കുകയും ചെയ്തിരിക്കുന്നു ഇ സാഹചര്യത്തിലാണ് രാജ്യത്തെ ഞെട്ടിച്ചുകൊണ്ട് വീണ്ടുമൊരു ബലാത്സംഗം കൂടെ പുറത്തു വരുന്നത്.
https://www.facebook.com/Malayalivartha