Widgets Magazine
26
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സര്‍ക്കാരിനെ മനപൂര്‍വം കരിവാരി തേക്കാന്‍ ചില എംപിമാര്‍ ശ്രമിക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്രമോഡി, സഭയില്‍ ഹാജരാകാത്ത എംപിമാര്‍ പാര്‍ട്ടിയില്‍ കാണില്ലെന്നും പ്രധാനമന്ത്രി

05 MARCH 2015 10:28 AM IST
മലയാളി വാര്‍ത്ത.

More Stories...

മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച മുന്‍ എയര്‍ ഹോസ്റ്റസും സഹായിയും അറസ്റ്റില്‍

ഒരുമിച്ച് താമസിച്ച റൂംമേറ്റുകൾ കശാപ്പുകാരായി; ഗുഡുവാഞ്ചേരിയിലെ കൊലപാതക വീട്ടിൽ കണ്ടത് ഭീകരകാഴ്ചകൾ...

ഭിക്ഷാടനം നടത്തി ജീവിച്ചിരുന്ന 68-കാരി മരണപ്പെട്ടതിന് പിന്നാലെ..വീട്ടിൽ നാട്ടുകാർ നടത്തിയ പരിശോധനയിൽ കണ്ടെത്തിയത് ലക്ഷങ്ങൾ.. 30 ലധികം ചാക്കുകളിൽ കണ്ടെത്തിയത് 8.4 ലക്ഷം രൂപ..

വിദേശ രാജ്യങ്ങളിൽ ഒളിവിലായിരുന്ന നിരവധി പിടികിട്ടാപ്പുള്ളികളെ തൂക്കി ഇന്ത്യ.. എട്ട് മാസത്തിനിടെ 51 പിടികിട്ടാപ്പുള്ളികളെ ഇന്ത്യയിലെത്തിച്ചു.. നടപടികൾ ശക്തമാക്കി കേന്ദ്ര അന്വേഷണ ഏജൻസികൾ..

ശക്തമായ മഴയ്ക്കും ഇടിമിന്നലിനും പിന്നാലെ ഡൽഹിയിൽ വ്യാപക വെള്ളക്കെട്ടും ഗതാഗതക്കുരുക്കും...

കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി പ്രധാനമന്ത്രി നരേന്ദ്രമോഡി കടുത്ത ദേശ്യത്തിലാണ്. ഇപ്പോള്‍ നടന്നു വരുന്ന പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തിനിടെ രാജ്യസഭയില്‍ തിരിച്ചടിയേറ്റതാണ് പ്രധാനമന്ത്രിയെ കടുത്ത അതൃപ്തിയിലെത്തിച്ചത്. ചില എംപിമാര്‍ മനപ്പൂര്‍വം സര്‍ക്കാരിനെ കരിവാരിതേക്കാന്‍ ഇറങ്ങിയിരിക്കുകയാണെന്നാണ് പ്രധാനമന്ത്രിയുടെ വാദം. ഇതിന് ചില മുതിര്‍ന്ന നേതാക്കളുടെ പിന്തുണയും ഇവര്‍ക്ക് ലഭിക്കുന്നുണ്ടെന്ന് മോഡി കരുതുന്നുണ്ട്.
എന്നാല്‍ സഭയില്‍ ഹാജരാകാത്ത എംപിമാര്‍ക്കെതിരെ നടപടിയെടുക്കാന്‍ ബിജെപി അധ്യക്ഷന്‍ അമിത് ഷായോട് മോഡി നിര്‍ദ്ദേശിച്ചതായാണ് സൂചന. ഇത്തരക്കാന്‍ പാര്‍ട്ടിയില്‍ ഉണ്ടാവില്ലെന്നും മോഡി പറഞ്ഞു. തുടര്‍ന്ന് സഭയില്‍ ഹാജരാകാത്ത സ്വന്തം എംപിമാരോടും സഖ്യകക്ഷി എംപിമാരോടും മറുപടി തേടി പ്രധാനമന്ത്രി കത്തയച്ചു. രാഷ്ട്രപതിയുടെ പ്രസംഗത്തില്‍ തിരുത്തല്‍ ആവശ്യപ്പെട്ട് സിപിഐഎം നേതാക്കളായ സീതാറാം യെച്ചൂരി, പി രാജീവ് എന്നിവര്‍ കൊണ്ടുവന്ന പ്രമേയം രാജ്യസഭയില്‍ 57നെതിരേ 118 വോട്ടുകളോടെ പാസായതാണ് മോഡിയെ ചൊടിപ്പിച്ചത്. ഈ സമയത്ത് രാജ്യസഭയിലെ ബിജെപി എംപിമാരില്‍ 10 പേരും സഖ്യ കക്ഷികളില്‍ നിന്നുള്ള 12 അംഗങ്ങളും സഭയിലുണ്ടായിരുന്നില്ല. \'വോട്ടിങ് നടക്കുമ്പോള്‍ ഹാജരാകാത്ത മന്ത്രിമാരുള്‍പ്പെടെയുള്ള എല്ലാ എംപിമാരോടു കാരണം വിശദീകരിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്,\' ഒരു പാര്‍ട്ടി നേതാവ് പറഞ്ഞു.
അതേസമയം അംഗങ്ങളുടെ അസാന്നിദ്ധ്യത്തിലും ബിജെപിക്ക് എഐഎഡിഎംകെ, സ്വതന്ത്രര്‍ തുടങ്ങിയവരുടെ വോട്ടുകള്‍ ലഭിച്ചു. പ്രതിപക്ഷ അംഗങ്ങളില്‍ എല്ലാവരും ഹാജരുണ്ടായിരുന്നില്ലെങ്കിലും പ്രതിപക്ഷ പാര്‍ട്ടികളായ കോണ്‍ഗ്രസ്, എസ്പി, ബിഎസ്പി, തൃണമൂല്‍ കോണ്‍ഗ്രസ്, ഡിഎംകെ, ജെഡിയു, സിപിഐ എന്നിവര്‍ ഒന്നടങ്കം സിപിഐ എമ്മിന്റെ പ്രമേയത്തെ അനുകൂലിച്ചതോടെ വലിയ തടസ്സങ്ങളില്ലാതെയാണ് ഭേദഗതി പാസായത്.
എന്‍ഡിഎ സര്‍ക്കാര്‍ രാജ്യസഭയില്‍ ന്യൂനപക്ഷമാണെന്നിരിക്കെ ഇവരുടെ സാന്നിദ്ധ്യവും വലിയ മാറ്റമൊന്നും ഉണ്ടാക്കുമായിരുന്നില്ല. അതേസമയം ഇങ്ങനെ ഒരു വിശദീകരണം തേടലിലൂടെ ഭാവിയിലുണ്ടാകുന്ന സമാന സാഹചര്യങ്ങളില്‍ രാജ്യസഭയില്‍ എല്ലാ അംഗങ്ങളുടേയും സാന്നിധ്യം ഉറപ്പിക്കുകയാണ് മോഡി ലക്ഷ്യമിടുന്നത്. നടപ്പു സമ്മേളനത്തില്‍ നിരവധി ബില്ലുകള്‍ രാജ്യസഭയില്‍ അവതരിപ്പിക്കാനിരിക്കെ ഇനിയും ഇത്തരമൊരു സാഹചര്യത്തെ തള്ളിക്കളയാനാവില്ല. ബിജെപിയുടെ 46 അംഗങ്ങള്‍ക്കു പുറമെ ടിഡിപിയുടെ ആറ്, ശിവസേന, ശിരോമണി അകാലിദള്‍ എന്നിവരുടെ മൂന്നു വീതം അംഗങ്ങളും, പിഡിപിയുടെ രണ്ട് അംഗങ്ങളും ചെറുപാര്‍ട്ടികളുടെ ഓരോന്ന് വീതം അംഗങ്ങളുമാണ് രാജ്യസഭയില്‍ എന്‍ ഡി എയുടെ ശക്തി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തിരുവോണനാളിൽ അട്ടപ്പാടിയിൽ ഡോക്ടർമാരുടെ കൂട്ട അവധി; ചികിത്സ കിട്ടാതെ അപസ്മാര ബാധിതനായ മൂന്നര വയസ്സുകാരൻ ദുരിതത്തിലായി...  (19 minutes ago)

തൃശൂരിനെ കണ്ണീരിലാഴ്ത്തി ഓണനാൾ ദുരന്തം: ചേലക്കോട് ചായക്കടയിലേക്ക് ടാങ്കർ ഇടിച്ചുകയറി രണ്ടു മരണം...  (24 minutes ago)

ഓണനാളിൽ കണ്ണീർക്കടലായി നീണ്ടകരയിലെ പൂമുഖത്തു വീട്; താങ്ങാനാകാതെ ഒരു കുടുംബം...  (37 minutes ago)

ഭർത്താവിന്റെ വിയോഗത്തിന് പിന്നാലെ രക്താർബുദവും ജപ്തി ഭീഷണിയും; ഒരു കുടുംബത്തിന്റെ കണ്ണീർക്കാഴ്ച....  (53 minutes ago)

എളയാവൂർ മണ്ണിടിച്ചിൽ: ദേശീയപാത അതോറിറ്റിക്കെതിരെ രൂക്ഷവിമർശനവുമായി പിണറായി വിജയൻ; 'ഡിസൈനിലെ പാളിച്ച' ഗഡ്കരി സമ്മതിച്ചതെന്ന് ആക്ഷേപം...  (1 hour ago)

നേപ്പാളിൽ ഭീതിവിതച്ച് മിന്നൽപ്രളയം; ഭോട്ടെ കോശി നദി കരകവിഞ്ഞു, വൻ നാശനഷ്ടം: 7 മരണം  (1 hour ago)

പോലീസിലെ സ്വാധീനം കാട്ടി സാക്ഷികളെ ഭീഷണിപ്പെടുത്തി'; മ്യൂസിയം സ്റ്റേഷൻ ഓണാഘോഷ വിവാദത്തിൽ സി.പി.എം നേതാക്കൾക്കെതിരെ കടുത്ത നീക്കം...  (1 hour ago)

തെരഞ്ഞെടുപ്പ് ജയം കൊണ്ട് എല്ലാം അലക്കിവെളുപ്പിക്കാമോ?" ജനീഷിനെതിരെ ഫേസ്ബുക്കിൽ കടുപ്പിച്ച് ചിന്താ ജെറോം; മറുചോദ്യവുമായി കോൺഗ്രസ്...  (1 hour ago)

കേരളത്തിൽ തിരുവോണ നാളിൽ പെരുമഴ; ആറ് ജില്ലകളിൽ അടിയന്തര മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു; ജാഗ്രത...  (1 hour ago)

കേരളം - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത; മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് മുന്നറിയിപ്പ്  (2 hours ago)

ടി.പി. വധക്കേസിൽ സുപ്രീം കോടതിയിൽ ഹാജരായിരുന്ന സീനിയർ അഭിഭാഷകനെ മാറ്റുക എന്ന തീരുമാനം; നേരത്തെ മാറ്റണമായിരുന്നു ; വിമർശനവുമായി രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (2 hours ago)

CPI പിണറായി വിജയനെ നേരത്തെ നിലയ്‌ക്ക്‌ നിർത്തണമായിരുന്നു...! ആഞ്ഞടിച്ച് രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (2 hours ago)

ലോകമെമ്പാടും വലിയ ആവേശത്തോടെ ആഘോഷിക്കപ്പെടുന്ന ഊർജസ്വലമായ ഉത്സവം; തിരുവോണാശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി  (3 hours ago)

ഓണത്തിന് രാഷ്ട്രപതിയുടെ സർപ്രൈസ്..!! ഐശ്വര്യവും സമൃദ്ധിയും നിറഞ്ഞ തിരുവോണാശംസകൾ  (7 hours ago)

അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് 50 ശതമാനം തീരുവ ്രപഖ്യാപിച്ച് കാനഡ  (15 hours ago)

Malayali Vartha Recommends