മഹാരാഷ്ട്രയില്‍ മുസ്ലീം സംവരണം സര്‍ക്കാര്‍ റദ്ദാക്കി

മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ ജോലിക്ക് മുസ്ലീങ്ങള്‍ക്ക് അഞ്ചു ശതമാനം സംവരണം അനുവദിച്ചത് ബി.ജെ.പി സര്‍ക്കാര്‍ എടുത്തു കളഞ്ഞു. നിയമസഭാ തിരഞ്ഞെടുപ്പ് സമയത്ത് കൊണ്ടുവന്ന പ്രഖ്യാപനം നടപ്പാക്കുന്നത് കോടതി നേരത്തേ തടഞ്ഞിരുന്നു.
കോണ്‍ഗ്രസ് എന്‍.സി.പി സര്‍ക്കാര്‍ 2014 ജൂലായിലാണ് സര്‍ക്കാര്‍ സ്‌കൂളുകളിലും കോളേജുകളിലും കൂടാതെ സര്‍ക്കാര്‍ ജോലികളിലും 16 ശതമാനം മറാത്താ സംവരണവും 5 ശതമാനം മുസ്ലിം സംവരണവും അനുവദിക്കുന്ന ഓര്‍ഡിനന്‍സ് കൊണ്ടുവന്നത്. അമ്പതോളം മുസ്ലിം സമുദായങ്ങളെ പ്രത്യേക പിന്നാക്ക വിഭാഗത്തില്‍ ഉള്‍ക്കൊള്ളിച്ച തീരുമാനത്തിനെതിരേ സമര്‍പ്പിക്കപ്പെട്ട ഹര്‍ജിയില്‍ മറാത്താ സംവരണം റദ്ദാക്കിയും മുസ്ലിം സംവരണം നിലനിറുത്തിയും ബോംബെ ഹൈക്കോടതി വിധി പുറപ്പെടുവിച്ചിരുന്നു. മാത്രമല്ല, മുസ്ലീം സംവരണം വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ മാത്രമായി ചുരുക്കുകയും ചെയ്തു. എന്നാല്‍, ഓര്‍ഡിനന്‍സിന്റെ കാലാവധി ഡിസംബറില്‍ അവസാനിച്ചിട്ടും അത് പുതുക്കാന്‍ ബി.ജെപി സര്‍ക്കാര്‍ തയ്യാറായില്ല. ഇതോടെയാണ് ഓര്‍ഡിനന്‍സ് കാലഹരണപ്പെട്ടതായി ചൂണ്ടിക്കാട്ടി സര്‍ക്കാര്‍ സംവരണം റദ്ദാക്കിയത്. ഡിസംബര്‍ 24ന് പുറപ്പെടുവിച്ച ഓര്‍ഡിനന്‍സ് നിയമമാക്കാന്‍ കഴിയുന്നതല്ലെന്നും അതിനാല്‍ അത് റദ്ദാക്കുകയാണെന്നും മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസ് സര്‍ക്കുലറില്‍ വ്യക്തമാക്കി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























