ഡൽഹി തെരഞ്ഞെടുപ്പ് ചൂടിൽ; വിജയം കൊയ്യാൻ ആംആദ്മിയും ബിജെപിയും ; ചിത്രത്തിൽ പോലും ഇല്ലാതെ കോൺഗ്രസ്;നിർണായകം ഈ തെരഞ്ഞെടുപ്പ്

ഇന്ത്യ കണ്ടത്തിൽ വെച്ച് ഏറ്റവും നിർണായകമായ ഒരു തെരഞ്ഞെടുപ്പാണ് ഡൽഹിയിൽ നടക്കാൻ പോകുന്നത് .കൃത്യമായ അജണ്ടകളോടെയുള്ള ഒരു തെരഞ്ഞെടുപ്പ്.ആം ആദ്മി പാർട്ടിയും ബിജെപിയും നേർക്കുനേർ പോർവിളി ഉയർത്തുമ്പോൾ ഡൽഹിയുടെ ഭാവി എന്തെന്ന ആകാംക്ഷ യിലാണ് രാഷ്ട്രീയ നിരീക്ഷകരും ജനാധിപത്യ വിശ്വാസികളും.
ആം ആദ്മി പാര്‍ട്ടിക്ക് മൃഗീയ മേധാവിത്വം ലഭിക്കുമെന്നാണ് അഭിപ്രായ സര്‍വേകള്‍, വ്യക്തമാക്കുന്നത്.എന്നാൽ ഡൽഹിയുടെ തെരഞ്ഞെടുപ്പ് ചരിത്രങ്ങൾ പരിശോധിച്ചാൽ അത് കണ്ണും പൂട്ടി അങ്ങ് വിശ്വസിക്കുകയും അത്ര എളുപ്പമല്ല. ഏതു സമയത്തും മാറിമറിയുന്ന ജന വികാരം തന്നെയാണ് അതിൽ പ്രധാനം. പൗരത്വ നിയമവുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങൾ മാത്രമാണ് സഡൽഹിയിൽ ബിജെപിക്കു നിലയുറപ്പിക്കാൻ പറ്റുമോ എന്ന് സംശയം നൽകുന്ന ഏക ഘടകം. എന്തുതന്നെയായാലും
ഭൂരിപക്ഷ സമുദായത്തിന്റെ വോട്ട് ലക്ഷ്യമാക്കി ബി.ജെ.പിയാണ് പ്രചരണം വഴിതിരിച്ചു വിട്ടിരിക്കുന്നത്.
പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ നേരിട്ടെത്തി നയിക്കുന്ന പ്രചാരണമാണ് ഡല്‍ഹിയിലേത് .
രൂക്ഷമായ ഭാഷയിലാണ് ഷഹീന്‍ ബാഗ് സമരത്തിനെതിരെ മോദി ആഞ്ഞടിച്ചിരിക്കുന്നത്. ജാമിയ, സീലാം പൂര്‍, ഷഹീന്‍ ബാഗ് എന്നിവടങ്ങളിലെ സമരത്തിന് പിന്നില്‍ പ്രതിപക്ഷ പാര്‍ട്ടികളാണെന്നാണ് ആരോപണം. പ്രധാനമായും ആം ആദ്മി പാര്‍ട്ടിയെയും കെജരിവാളിനെയുമാണ് മോദി ലക്ഷ്യമിട്ടിരിക്കുന്നത്.പൗരത്വ നിയമ ഭേദഗതിക്കെതിരായ സമരത്തെ പോലും അനുകൂലമാക്കി മാറ്റാനാണ് ബി.ജെ.പി ഇപ്പോള്‍ ശ്രമിക്കുന്നത്. പ്രകോപനപരമായ പരാമര്‍ശങ്ങളാണ് ബി.ജെ.പി നേതാക്കള്‍ ഡല്‍ഹി തിരഞ്ഞെടുപ്പ് പ്രചരണത്തിലാകെ ഉയര്‍ത്തുന്നതും.
ഒരു മാസത്തിലേറെയായി സി.എ.എ വിരുദ്ധ സമരക്കാര്‍ ഷഹിന്‍ ബാഗില്‍ റോഡ് സ്തംഭിപ്പിച്ചാണ് സമരം നടത്തുന്നത്. വലിയ സ്ത്രീ പങ്കാളിത്വമാണ് ഈ സമരത്തിനുള്ളത്.ഇതിനെതിരെയാണ് പ്രധാനമന്ത്രിയും രംഗത്തിറങ്ങിയിരിക്കുന്നത്. ഡല്‍ഹിയെ കീഴ്‌പ്പെടുത്താന്‍ അരാജകവാദികളെ അനുവദിക്കില്ലെന്നും മോദി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.മുതിര്‍ന്ന ബി.ജെ.പി നേതാവ് പ്രകാശ് ജാവ് ദേകറും ഗുരുതര ആരോപണങ്ങളുമായി രംഗത്ത് വന്നിട്ടുണ്ട്. ഡല്‍ഹി മുഖ്യമന്ത്രി കെജ് രിവാള്‍ തീവ്രവാദിയാണെന്നാണ് അദ്ദേഹം ആരോപിച്ചിരിക്കുന്നത്. ഇതു സംബന്ധമായ നിരവധിതെളിവുകളുണ്ടെന്നാണ് ഈ ബി.ജെ.പി നേതാവിന്റെ അവകാശവാദം.
‘കെജ്‌രിവാള്‍ നിരപരാധിയുടെ പ്രതിച്ഛായ ഉണ്ടാക്കാനുള്ള ശ്രമത്തിലാണ്. കെജ്‌രിവാള്‍ തീവ്രവാദി ആണോയെന്ന് ചോദിച്ചാല്‍ ആണെന്നും അതിന് നിരവധി തെളിവുകളുണ്ടെന്നും ഞാന്‍ പറയും. താന്‍ ഒരു വിപ്ലവകാരി ആണെന്നാണ് കെജ്‌രിവാള്‍ പറയുന്നത്. ഒരു തീവ്രവാദിയും വിപ്ലവകാരിയും തമ്മില്‍ വളരെ അന്തരമുണ്ട്’- ഇതായിരുന്നു ജാവ്‌ദേകറുടെ പ്രതികരണം.ഷഹീന്‍ബാഗില്‍ സമരം നടത്തുന്നവര്‍ പാകിസ്ഥാന്റെ ഭാഷയില്‍ സംസാരിക്കുന്ന ഇന്ത്യയുടെ ശത്രുക്കളാണെന്നായിരുന്നു മറ്റൊരു റാലിയില്‍ യോഗി പ്രതികരിച്ചിരുന്നത്.
ഷഹീന്‍ബാഗിലെ സമരക്കാര്‍ക്കെതിരെ വിദ്വേഷ പരാമര്‍ശവുമായി ബി.ജെ.പി എം.പി പര്‍വേശ് സാഹിബ് സിങ് വര്‍മയും രംഗത്ത് വന്നിട്ടുണ്ട്. സമരക്കാര്‍ക്കെതിരെ അത്യന്തം പ്രകോപനപരമായ പരാമര്‍ശമാണ് ഈ എംപിയും നടത്തിയിരിക്കുന്നത്.ബി.ജെ.പി ഡല്‍ഹിയില്‍ അധികാരത്തിലെത്തിയാല്‍ ഒരു മണിക്കൂറിനുള്ളില്‍ ഷഹീന്‍ബാഗ് സമരക്കാരെ തുടച്ചു നീക്കുമെന്നും പര്‍വേശ് വ്യക്തമാക്കിയിട്ടുണ്ട്.സാമുദായിക ധ്രുവീകരണം വഴി ഡല്‍ഹിയില്‍ അട്ടിമറി വിജയം നേടാനാണ് ബി.ജെ.പി കൊണ്ടുപിടിച്ച് ഇപ്പോള്‍ ശ്രമിക്കുന്നത്.മോദിയുടെ മൂക്കിന് താഴെ ഒരിക്കല്‍ കൂടി കെജരിവാള്‍ ഒരു ശല്യമായിരിക്കാന്‍ കാവിപ്പട ഒട്ടും ആഗ്രഹിക്കുന്നില്ല.
ആം ആദ്മി പാര്‍ട്ടിയുടെ പേര് മുസ്‌ലിം ലീഗ് എന്നാക്കണമെന്ന് ബി.ജെ.പിയുടെ മോഡല്‍ ടൗണ്‍ മണ്ഡലത്തിലെ സ്ഥാനാര്‍ഥി കപില്‍ മിശ്ര ട്വീറ്റ് ചെയ്തതിന് പിന്നാലെയാണ് ജാവ്‌ദേകറിന്റെ പ്രതികരണം പുറത്തുവന്നിരുന്നത്.നേരത്തെ യു.പി മുഖ്യമന്ത്രി ആദിത്യനാഥും ഷഹിന്‍ ബാഗിലെ സമരത്തിനെതിരെ രംഗത്ത് വന്നിരുന്നു.ഡല്‍ഹി ഷഹീന്‍ബാഗില്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരെ സമരം ചെയ്യുന്നവര്‍ കശ്മീരിലെ ഭീകരരെ പിന്തുണക്കുന്നവരാണെന്നാണ് യോഗി ആരോപിച്ചിരുന്നത്. ഡല്‍ഹിക്ക് ശുദ്ധമായ കുടിവെള്ളം നല്‍കാന്‍ കഴിയാത്ത അരവിന്ദ് കൊജ്രിവാള്‍ ഷഹീന്‍ബാഗിലെ സമരക്കാര്‍ക്ക് ബിരിയാണി വിതരണം ചെയ്യുകയാണെന്നും യോഗി തുറന്നടിച്ചിരുന്നു.
ഇത്രയും നിർണായക ഘട്ടങ്ങളിൽ നടക്കുന്ന തെരഞ്ഞെടുപ്പ് ആയിട്ടുപോലും കോൺഗ്രസ് ചിത്രത്തിലെ ഇല്ല എന്നതാണ് വസ്തുത.മഹാരാഷ്ട്രയും ഝാർഖണ്ഡും പോലെ ഇനിയും ഒരു പരീക്ഷണത്തിന് മോഡി തയ്യാറല്ല. ഏത് വിധേനയും ജയിക്കുക എന്നത് തന്നെയാണ് ബി.ജെ.പിയുടെ ലക്‌ഷ്യം.ആം ആദ്മി പാര്‍ട്ടിയാകട്ടെ, വീണ്ടും ഒറ്റക്ക് ഭരണം പിടിച്ച് ഞെട്ടിക്കാനുള്ള നീക്കത്തിലുമാണ്.
https://www.facebook.com/Malayalivartha