പതിനൊന്ന് വയസുകാരിയെ അയനാവരത്തെ അപ്പാര്‍ട്ട്മെന്റ് ജീവനക്കാര്‍ പീഡിപ്പിച്ച കേസില്‍ കോടതി മുറിയിൽ പെൺകുട്ടിയുടെ മൊഴി കേട്ട് സ്തംഭിച്ച് ജഡ്ജി: മുത്തച്ഛനെ പോലെ കരുതിയവര്‍ തന്നെ പീഡിപ്പിച്ചിരുന്നത് ഗെയിം എന്ന് കരുതി; ശരീരത്ത് സ്പര്‍ശിക്കുന്നത് കളിയുടെ ഭാഗമാണെന്നും വിശ്വസിച്ചു: മനസ്സു മരവിപ്പിക്കുന്ന ലൈംഗിക പീഡനകഥ കോടതിയിൽ തുറന്ന് പറഞ്ഞപ്പോൾ...

ചെന്നൈയിൽ കേള്‍വിത്തകരാറും സംസാരിക്കാന്‍ ബുദ്ധിമുട്ടുമുള്ള പതിനൊന്ന് വയസുകാരിയെ അയനാവരത്തെ അപ്പാര്‍ട്ട്മെന്റ് ജീവനക്കാര്‍ പീഡിപ്പിച്ച കേസില്‍ കോടതി മുറിയിൽ പെൺകുട്ടിയുടെ മൊഴികെട്ട് ജഡ്ജിപോലും ഞെട്ടി. മുത്തച്ഛനെ പോലെ കരുതിയവര്‍ തന്നെ പീഡിപ്പിച്ചിരുന്നത് ഗെയിം എന്ന് കരുതിയതായി പെൺകുട്ടി പറഞ്ഞു. ശരീരത്ത് സ്പര്‍ശിക്കുന്നത് കളിയുടെ ഭാഗമാണെന്നും കുട്ടി വിശ്വസിച്ചു. കോടതിയില്‍ എത്തിയപ്പോഴും ഇതെല്ലാം ഗെയിം എന്ന് തന്നെയായിരുന്നു പെണ്‍കുട്ടി പറഞ്ഞത്.
കേള്‍വിക്കുറവുള്ള കുട്ടിയെ ചെന്നൈ അയനാവാരത്ത് അപ്പാര്‍ട്ടമെന്റ് സമുച്ചയത്തിലെ ജീവനക്കാര്‍ പീഡിപ്പിച്ച വിവരം പുറത്തറിയുന്നത് 2018 ലാണ്. ലിഫ്റ്റില്‍ വെച്ച് പെണ്‍കുട്ടിയെ ജീവനക്കാരന്‍ അനാവശ്യമായി സ്പര്‍ശിക്കുന്നത് കണ്ട് സഹോദരി ചോദ്യം ചെയ്യുകയായിരുന്നു. അപ്പാര്‍ട്ട്‌മെന്റ് സമുച്ചയത്തിലെ ലിഫ്റ്റ് ഓപ്പറേറ്റര്‍, തോട്ടപ്പണിക്കാരന്‍, ഇലക്‌ട്രീഷ്യന്‍ തുടങ്ങിയവരാണ് കുട്ടിയെ പീഡിപ്പിച്ചത്. പത്ത് വര്‍ഷത്തില്‍ ഏറെ കാലമായി ഇവിടെ ജോലി ചെയ്യുന്നവരായിരുന്നു ഇവര്
ചെറു പ്രായത്തിലെ കാണുന്നതായതിനാല്‍ ഇവരുമായി കുട്ടി ചെങ്ങാത്തത്തിലായി. 56കാരനായ രവികുമാറാണ് പ്രധാന പ്രതി. ഗെയിം എന്ന് പറഞ്ഞ് ആദ്യമായി ഇയാള്‍ തന്നെ ടെറസിലേക്ക് കൂട്ടിക്കൊണ്ട് പോയതെന്ന് പെണ്‍കുട്ടി കോടതിയില്‍ പറഞ്ഞു. സ്‌കൂളില്‍ നിന്നും തിരികെ എത്തി കെട്ടിടവളപ്പില്‍ സൈക്കിളുമായി കളിക്കാനിറങ്ങുന്ന സമയമാണ് പ്രതികള്‍ പീഡിപ്പിച്ചിരുന്നത്.
ആദ്യ പീഡനത്തിന് ശേഷം സംഭവം കുട്ടി പുറത്ത് പറയുന്നുണ്ടോ എന്ന് നിരീക്ഷിച്ച ശേഷം വീണ്ടും പീഡിപ്പിച്ചു. ഇതേ രീതിയില്‍ പ്രതികളില്‍ ഓരോരുത്തരും പെണ്‍കുട്ടിയെ പീഡിപ്പിച്ചു. തുടയിലും അടിവയറിലും വേദന തോന്നുന്നതായി കുട്ടി പറഞ്ഞിരുന്നെങ്കിലും അടുത്തിടെ ഋതുമതിയായതിന്റെ പ്രശ്‌നമായി വീട്ടുകാര്‍ കരുതി. സൈക്കിള്‍ ചവിട്ടുന്നതും കാരണമായി അവര്‍ ചിന്തിച്ചു. 17 പ്രതികളാണ് കേസിലുള്ളത്. ഇതില്‍ ഒരാള്‍ വിചാരണയ്ക്കിടെ മരിച്ചു. കുറ്റം തെളിയിക്കാനാകാതെ വന്നതോടെ ഒരാളെ വെറുതെ വിട്ടു. ഇയാള്‍ ചെയ്തതെന്തെന്ന് കോടതി മുമ്പാകെ വിവരിക്കാന്‍ കുട്ടിക്കായില്ല. കുട്ടിയുടെ മൊഴിയും സാഹചര്യ തെളിവുകളും പരിഗണിച്ച് നാല് പേര്‍ക്ക് മരണം വരെ തടവു ശിക്ഷയടക്കം വിധിച്ചു. 15 പേര്‍ക്ക് തിങ്കളാഴ്ച പ്രത്യേക കോടതി ജയില്‍ ശിക്ഷ വിധിച്ചു.
കുട്ടികൾക്കെതിരേയുള്ള ലൈംഗിക കുറ്റകൃത്യങ്ങൾ പരിഗണിക്കുന്ന (പോക്‌സോ) കോടതി ജഡ്ജി ആർ.എൻ. മഞ്ജുളയാണ് ശിക്ഷവിധിച്ചത്. ഒന്നാം പ്രതിയായ രവികുമാർ (56), സുരേഷ് (32), പളനി (40), അഭിഷേക് (23) എന്നിവർക്കാണ് മരണംവരെ ജീവപര്യന്തം തടവ് വിധിച്ചത്. ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ടെങ്കിലും രാജശേഖറിന് (40) ശിക്ഷാകാലാവധിയിളവിന് അപേക്ഷിക്കാനുള്ള അർഹതയുണ്ട്. പ്രതികളിൽ ഒരാളായ എറാൾഡ് ബ്രോസിനാണ് (58) ഏഴുവർഷം തടവ്. സുകുമാരൻ (65), മുരുകേശ് (54), ഉമാപതി (42), പരമശിവം (60), ദീനദയാലൻ (50), ജയ്ഗണേശ് (23), രാജ (32), സൂര്യ (23), ജയരാമൻ (26) എന്നിവരെയാണ് അഞ്ചുവർഷം തടവിന് ശിക്ഷിച്ചത്.
https://www.facebook.com/Malayalivartha