പ്ലസ്ടു പരീക്ഷയ്ക്കിടെ കാമുകിയെ ജയിപ്പിക്കാൻ കാമുകന്റെ തന്ത്രം കേട്ടാൽ ഞെട്ടും; പിടികൂടിയത് ഏഴുപേരെ, ഇതില്‍ നാലുപേര്‍ പെണ്‍കുട്ടികള്‍; പിന്നെ സംഭവിച്ചത് മറ്റൊന്ന്..

കഴിഞ്ഞ ദിവസമാണ് സംഭവം. വിദ്യാര്‍ഥിനിയെ പരീക്ഷയ്ക്കിടെ കോപ്പിയടിക്കാന്‍ സഹായിച്ച കാമുകന് പിടിയിലായതോടെ പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വാർത്തകളാണ്. ബിഹാറിലെ അര്‍വാല്‍ ജില്ലയിലെ സ്കൂളിലാണു സംഭവം. പരീക്ഷാകേന്ദ്രങ്ങളില്‍ പരിശോധന നടത്തുന്ന സംഘത്തിലെ കാമറമാനാണെന്ന വ്യാജേന കയറിക്കൂടിയ നരേഷ് എന്ന യുവാവാണ് പിടിയിലായത്. അര്‍വാലിലെ ഒരു പരീക്ഷാകേന്ദ്രത്തില്‍ പരിശോധനയ്ക്കെത്തിയ ഫ്ളൈയിംഗ് സ്ക്വാഡാണു നരേഷിനെ പിടികൂടിയത്. നരേഷ് നേരത്തെയും പെണ്‍കുട്ടിയെ കോപ്പിയടിക്കാന്‍ സഹായിച്ചിട്ടുണ്ടെന്നാണു വിവരം. അര്‍വാലിലെ ഉമൈറാബാദ് ഹൈസ്കൂള്‍, കിജാര്‍ ഹൈസ്കൂള്‍, എസ്എസ്എസ്ജിഎസ് അര്‍വാള്‍ സ്കൂള്‍ എന്നീ സ്കൂളുകളില്‍നിന്നായി കോപ്പിയടിച്ച ഏഴു വിദ്യാര്‍ഥികളെ പിടികൂടിയതായി ഫ്ളൈയിംഗ് സ്ക്വാഡ് അറിയിച്ചു. ഇതില്‍ നാലുപേര്‍ പെണ്‍കുട്ടികളാണ്. വന്‍ സുരക്ഷാസന്നാഹത്തോടുകൂടിയാണു ബിഹാറിലെ പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ഥികള്‍ ഇത്തവണ പരീക്ഷ എഴുതിയത്. മുന്‍വര്‍ഷങ്ങളിലെ പരീക്ഷ കോപ്പിയടി ലോകവ്യാപകമായി വാര്‍ത്തയായതോടെയാണ് ബിഹാറില്‍ കര്‍ശന പരിശോധന ഏര്‍പ്പെടുത്തിയത്. ഇലക്ട്രോണിക് ഉപകരണങ്ങളടക്കം ഉപയോഗിച്ചു പരിശോധന നടത്തിയതിനുശേഷമാണു വിദ്യാര്‍ഥികളെ പരീക്ഷാഹാളില്‍ പ്രവേശിപ്പിച്ചത്.
പരീക്ഷാഹാളില്‍ പ്രവേശിപ്പിക്കുന്നതിനു മുൻപ് വിദ്യാര്‍ഥികളെ ദേഹപരിശോധനയ്ക്കു വിധേയമാക്കുന്നുണ്ട്. 10, 12 ക്ലാസുകളിലെ ബോര്‍ഡ് പരീക്ഷ നടക്കുന്ന സ്കൂളുകളുടെ പരിസരത്ത് ഇത്തവണ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. പരീക്ഷാകേന്ദ്രത്തിന്റെ 200 മീറ്റര്‍ പരിധിയില്‍ വിദ്യാര്‍ഥികളല്ലാതെ ആര്‍ക്കും പ്രവേശിക്കാന്‍ അനുവാദമില്ല. ഇതിനിടെയാണ് കാമുകന് സഹായിക്കാന്‍ ശ്രമിച്ചത്. 2015-ല്‍ ബിഹാറിലെ സ്കൂളുകളില്‍നിന്നു പുറത്തുവന്ന വീഡിയോകളിലൂടെയാണു വ്യാപക കോപ്പിയടിയുടെ വാര്‍ത്ത പുറംലോകമറിഞ്ഞത്. 2016-ലെ പന്ത്രണ്ടാം ക്ലാസ് പരീക്ഷയില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്കുനേടി സംസ്ഥാനത്തെ ടോപ്പര്‍ ആയിരുന്ന വിദ്യാര്‍ഥിനിയുടെ പരീക്ഷാപേപ്പറില്‍ ഉത്തരങ്ങള്‍ക്കു പകരം സിനിമകളുടെ പേരായിരുന്നു ഉണ്ടായിരുന്നത് എന്നതും പിന്നീട് വെളിപ്പെട്ടു.
https://www.facebook.com/Malayalivartha