അസമിൽ വിവാദ പ്രസ്താവനയുമായി ബിജെപി മന്ത്രി ; അസം സാമൂഹ്യക്ഷേമ വകുപ്പ് മന്ത്രി രഞ്ജിത്ത് ദത്തയാണ് തദ്ദേശീയ മുസ്ലീങ്ങളെ' കണ്ടെത്താന്‍ പ്രത്യേക സെന്‍സസ് നടത്തുമെന്ന പ്രസ്താവനയുമായി എത്തിയത്; അതിനായി വിവിധ തദ്ദേശീയ അസം മുസ്ലീം പ്രതിനിധികളുമായി സര്‍ക്കാര്‍ ചര്‍ച്ച നടത്തുമെന്നും രഞ്ജിത്ത് ദത്ത

തദ്ദേശീയ മുസ്ലീങ്ങളെ' കണ്ടെത്താന്‍ പ്രത്യേക സെന്‍സസ് നടത്തുമെന്ന് അസം സാമൂഹ്യക്ഷേമ വകുപ്പ് മന്ത്രി രഞ്ജിത്ത് ദത്ത. ഖിലോന്‍ജിയ എന്നാണ് ഈ വിഭാഗങ്ങളെ വിളിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് വിവിധ തദ്ദേശീയ അസം മുസ്ലീം പ്രതിനിധികളുമായി സര്‍ക്കാര്‍ ചര്‍ച്ച നടത്തും. ഖിലോന്‍ജിയ മുസ്ലീംസ് ഡെവലപ്‌മെന്റ് കോര്‍പ്പറേഷന് വേണ്ടി 100 കോടി രൂപയാണ് സംസ്ഥാന സര്‍ക്കാര്‍ ബജറ്റില്‍ പ്രഖ്യാപിച്ചത്. ഖിലോന്‍ജിയ സെന്‍സസിന്റെ അന്തിമരൂപരേഖ തയ്യാറാക്കുന്നത് സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ മുസ്ലീം സമുദായാംഗങ്ങളില്‍ നിന്ന് സ്വീകരിക്കുന്നതിന്റെ ഭാഗമായാണ് കൂടിക്കാഴ്ചയെന്ന് രഞ്ജിത്ത് ദത്ത പറയുന്നു.
തദ്ദേശീയ മുസ്ലീം' വിഭാഗങ്ങളായ ഗോറിയ, മോറിയ, ഉജാനി, ദേശി, ജോല, മൈനാള്‍, സയദ് എന്നിവയില്‍പ്പെട്ടവരെ കണ്ടെത്താനാണ് സെന്‍സസ്. അതേസമയം ഇത് സാമൂഹ്യ-സാമ്പത്തിക സെന്‍സസ് അല്ലെന്നും തദ്ദേശീയ മുസ്ലീങ്ങളെ കണക്കാക്കാനുള്ള സെന്‍സസ് മാത്രമാണെന്നും രഞ്ജിത്ത് ദത്ത പറഞ്ഞു. ഗോറിയകളും മോറിയകളും അപ്പര്‍ അസമുമായും ദേശികള്‍ ലോവര്‍ അസമുമായും ബന്ധപ്പെട്ടിരിക്കുന്നു.
2011ലെ സെന്‍സസ് പ്രകാരം 3.12 കോടി ജനസംഖ്യയുള്ള അസമില്‍ 34.22 ശതമാനം മുസ്ലീങ്ങളാണുള്ളത്. ഇതില്‍ 12 ശതമാനം പേര്‍ തദ്ദേശീയ മുസ്ലീങ്ങള്‍ എന്നറിയപ്പെടുന്ന വിഭാഗങ്ങളിലുള്ളവയാണ്. എന്നാല്‍ ബംഗ്ലാദേശില്‍ നിന്നുള്ള കുടിയേറ്റം ഈ വിഭാഗങ്ങളുടെ സ്വത്വം നഷ്ടപ്പെടുത്തിയതായി അസം മൈനോറിറ്റീസ് ഡെവലപ്‌മെന്റ് ബോര്‍ഡ് ചെയര്‍മാന്‍ സയിദ് മൂമിനുള്‍ ആവോവാല്‍ ദ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു. തദ്ദേശീയ മുസ്ലീങ്ങളുടെ സാമൂഹ്യ-സാമ്പത്തികവളര്‍ച്ചയ്ക്ക് ഇത്തരമൊരു സെന്‍സസ് അനിവാര്യമാണ് എന്ന് ആവോവാല്‍ അഭിപ്രായപ്പെട്ടു.
രാഷ്ട്രീയ പ്രാതിനിധ്യമില്ലാത്ത സമുദാങ്ങള്‍ക്ക് വികസനമുണ്ടാക്കാനും അവരുടെ സ്വത്വത്തേയും സംസ്‌കാരത്തേയും സാഹിത്യത്തേയും മറ്റും സംരക്ഷിക്കാനുമുള്ള ശ്രമങ്ങളുടെ ഭാഗമായാണ് സെന്‍സസ് എന്നും സിഎഎ, എന്‍ആര്‍സി തുടങ്ങിയവയുമായി ഇതിന് ബന്ധമില്ലെന്നു മന്ത്രി അഭിപ്രായപ്പെട്ടു. അതേസമയം പുതിയ സെന്‍സസ് ധ്രുവീകരണമുണ്ടാക്കുമെന്ന് ചാര്‍ ചപ്പോരി സാഹിത്യ പരിഷദ് പ്രസിഡന്റ് ഹാഫിസ് അഹമ്മദ് അഭിപ്രായപ്പെട്ടു. എങ്ങനെയാണ് തദ്ദേശീയ മുസ്ലീങ്ങളെ നിര്‍വചിക്കുക എന്ന് ഹാഫിസ് അഹമ്മദ് ചോദിക്കുന്നു. ഈ സെന്‍സസ് ബംഗാളികളായ കുടിയേറ്റക്കാരുടെ പിന്‍ഗാമികളെ പാര്‍ശ്വവത്കരിക്കും. സര്‍വേയുടെ ഭാഗമായി ഒരു വിഭാഗം മുസ്ലീങ്ങള്‍ക്ക് ഗുണം ലഭിക്കുമ്പോള്‍ മറ്റ് വിഭാഗങ്ങള്‍ക്ക് ഒന്നും ലഭിക്കില്ല. സാമ്പത്തികമായി സഹായിക്കാനാണെങ്കില്‍ പിന്നോക്കം നില്‍ക്കുന്ന മുസ്ലീങ്ങളെ എന്തുകൊണ്ട് സഹായിക്കുന്നില്ല എന്ന് ഹാഫിസ് ചോദിക്കുന്നു.
https://www.facebook.com/Malayalivartha


























