മെന്താറില്‍ ഭീകരന്‍മാരുടെ തലയെടുത്ത് ഇന്ത്യ; ജമ്മു കശ്മീരില്‍ മൂന്ന് പാക് ഭീകരരെ സൈന്യം വധിച്ചു

ജമ്മു കശ്മീരില്‍ മൂന്ന് പാക് ഭീകരരെ സൈന്യം വധിച്ചു. മെന്താര്‍ സെക്ടറില്‍ ഭീകരര്‍ വെടിവെച്ചതിനു പിന്നാലെ സൈന്യം ശക്തമായി തിരിച്ചടിക്കുകയായിരുന്നു. രഹസ്യാന്വേഷണ ഏജന്‍സികളുടെ അറിയിപ്പിനെ തുടര്‍ന്നാണ് സൈന്യം തിരച്ചില്‍ നടത്തിയത്. സ്ഥലത്ത് ഏറ്റുമുട്ടല്‍ തുടരുകയാണെന്നാണ് വിവരം.
മെന്താര്‍ സെക്ടറിലും മറ്റ് പ്രദേശങ്ങളിലും പാകിസ്ഥാന്‍ സൈന്യം നടത്തുന്ന വെടിനിര്‍ത്തല്‍ ലംഘനത്തിന് ഇന്ത്യ ശക്തമായ തിരിച്ചടി നല്‍കുന്നതായി സൈന്യം അറിയിച്ചു. അതിര്‍ത്തിയില്‍ വീണ്ടും പാക് സൈന്യം തുടര്‍ച്ചയായി വെടിനിര്‍ത്തല്‍ ലംഘിക്കുന്നത് ഭീകരര്‍ക്ക് നുഴഞ്ഞുകയറാന്‍ സൗകര്യം ഒരുക്കുന്നതിന് വേണ്ടിയാണെന്നാണ് സൈന്യം സംശയിക്കുന്നത്.
https://www.facebook.com/Malayalivartha























