കെജ്രിവാളിന്റെ കുതിപ്പ്; രാജ്യതലസ്ഥാനം പിടിച്ചെടുക്കാനുള്ള ബിജെപിയുടെ സ്വപ്‌നങ്ങൾക്ക് ഭംഗം വരുത്തി ഡല്‍ഹിയില്‍ അരവിന്ദ് കെജ്‌രിവാളും എ.എ.പിയും

രാജ്യതലസ്ഥാനം പിടിച്ചെടുക്കാനുള്ള ബിജെപിയുടെ സ്വപ്‌നങ്ങൾക്ക് ഭംഗം വരുത്തി ഡല്‍ഹിയില്‍ അരവിന്ദ് കെജ്‌രിവാളും എ.എ.പിയും. വോട്ടെണ്ണല്‍ അവസാനഘട്ടത്തിലേക്കെത്തുമ്പോള്‍ വന്‍ ഭൂരിപക്ഷത്തോടെ എഎപി ഭരണത്തുടര്‍ച്ച ഉറപ്പിച്ചിരിക്കുകയാണ്.
ഏറ്റവും അവസാനം ലഭിച്ച ഫലമനുസരിച്ച് എഎപി 57 സീറ്റുകളിലും ബിജെപി 13 സീറ്റുകളിലും മുന്നിട്ട് നില്‍ക്കുകയാണ്. അതേ സമയം 70-ല്‍ 67 സീറ്റുകളും നേടി 2015-ല്‍ നേടിയ അപ്രമാദിത്യ വിജയം എഎപിക്ക് ആവര്‍ത്തിക്കാനുമായില്ല. 2015-ല്‍ മൂന്ന് സീറ്റുകള്‍ മാത്രം നേടിയ ബിജെപി നില മെച്ചപ്പെടുത്താനായതില്‍ തത്കാലം ആശ്വസിക്കാം. കോണ്‍ഗ്രസിന് ഇത്തവണ ശൂന്യത തന്നെയാണ് എന്നതും ശ്രദ്ധേയമാണ്.
രാജ്യ തലസ്ഥാനത്ത് അരവിന്ദ് കേജ്‌രിവാളിന് അധികാര തുടർച്ചയുണ്ടാകുമോ എന്ന് ഇന്നറിയാം. 21 കേന്ദ്രങ്ങളിൽ രാവിലെ എട്ടു മുതൽ വോട്ടെണ്ണൽ ആരംഭിച്ചു. തുടക്കത്തിൽ ആം ആദ്മി പാർട്ടിക്കാണ് ലീഡ് ലഭിക്കുന്നത്. 9 മുതൽ ആദ്യ ഫലസൂചനകൾ ലഭ്യമാകും. ഉച്ചയോടെ എല്ലാ മണ്ഡലങ്ങളിലെയും ചിത്രം ലഭിക്കും. വിവിപാറ്റ് റസീപ്‌റ്റും എണ്ണുന്നതിനാൽ അന്തിമ ഫലം വൈകാനിടയുണ്ട്. 2015ൽ 70ൽ 67 സീറ്റിന്റെ മഹാ ഭൂരിപക്ഷത്തോടെ അധികാരത്തിലേറിയ ആം ആദ്മി പാർട്ടി അധികാരം നിലനിറുത്തുമെന്നാണ് എക്‌സിറ്റ് പോൾ ഫലങ്ങൾ നൽകുന്ന സൂചന.1998 മുതൽ തുടർച്ചയായി 3 തവണ അധികാരത്തിലെത്തിയ കോൺഗ്രസാകട്ടെ കഴിഞ്ഞ തവണ ഒരു സീറ്റിൽ പോലും ജയിച്ചില്ല. ഒരു മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പിൽ ആം ആദ്മി സീറ്റ് ബി.ജെ.പി പിടിച്ചെടുത്തതോടെ, സഭ പിരിച്ചുവിടുമ്പോൾ 66-4 എന്നതായിരുന്നു കക്ഷിനില. ശനിയാഴ്ച നടന്ന വോട്ടെടുപ്പിൽ 62.59% ആണു പോളിംഗ്.
https://www.facebook.com/Malayalivartha






















