Widgets Magazine
30
Apr / 2024
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മലയാളി ദമ്പതികളെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ഇതരസംസ്ഥാന തൊഴിലാളി പിടിയിൽ:- മുൻവൈരാഗ്യത്തിനൊപ്പം, പ്രതി അശ്ളീല വീഡിയോകൾക്ക് അടിമ...


നാൽപതോളം ബന്ദികളുടെ മോചനത്തിനു പകരമായി ഗാസയിൽ 40 ദിവസം താൽക്കാലിക വെടിനിർത്തൽ...നടപ്പാക്കാമെന്ന് ഇസ്രയേൽ നിർദേശിച്ചു... ഹമാസ് അനുകൂലമായി പ്രതികരിച്ചാൽ കയ്റോ ചർച്ച വിജയത്തിലേക്കു നീങ്ങുമെന്നാണു സൂചന...


നടുറോഡിലുണ്ടായ തര്‍ക്കത്തില്‍ പരസ്പരം വാദങ്ങളുന്നയിക്കുമ്പോള്‍, ഇരുകൂട്ടരുടെയും തർക്കം കണ്ട കെ എസ്.ആര്‍.ടി.സി ബസിലെ ക്യാമറകള്‍ സാക്ഷി..! തെളിവ് പോലീസ് പരിശോധിക്കുമോ..?


സി.പി.എം-ലെ കണ്ണൂർ ലോബി തകർന്നു: ചെറിയാൻ ഫിലിപ്പ്...


സിസിടിവി ചതിച്ചു... ആര്യാ രാജേന്ദ്രന്‍ സഞ്ചരിച്ച കാര്‍ കെഎസ്ആര്‍ടിസി ബസിനെ തടയുകയും ഗതാഗത തടസം ഉണ്ടാക്കുകയും ചെയ്തതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നതോടെ എല്ലാം മാറി മറിഞ്ഞു; ചര്‍ച്ചകള്‍ നടത്തി കൊഴിപ്പിച്ച് ചാനലുകള്‍

വിവാഹത്തട്ടിപ്പ്... കല്യാണ പിറ്റേന്ന് വരന്റെ വിലപിടിപ്പുള്ള വസ്തുക്കളുമായി ഭാര്യ മുങ്ങി

15 FEBRUARY 2020 07:19 PM IST
മലയാളി വാര്‍ത്ത

വിവാഹം കഴിഞ്ഞ് അടുത്ത ദിവസം തന്നെ വരന്റെ വരന്റെ വിലപിടിപ്പുള്ള വസ്തുക്കളുമായി മുങ്ങിയ സ്ത്രീയെ പോലീസ് അറസ്റ്റ് ചെയ്തു. 

അവിവാഹിതയാണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് വിവാഹം നടത്തിയത്. സ്ത്രീക്ക് രണ്ട് മക്കളും ഉണ്ടെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. ഇന്ത്യന്‍ ശിക്ഷാ നിയമം 406 (ക്രിമിനല്‍ വിശ്വാസലംഘനം), 420 (വഞ്ചന) എന്നീ വകുപ്പുകള്‍ പ്രകാരമാണ് ക്രാന്തി ചൗക്ക് പോലീസ് സ്ത്രീയ്‌ക്കെതിരെ കേസെടുത്തിരിക്കുന്നത് . അവരുടെ രണ്ട് കൂട്ടാളികള്‍ക്കായി പോലീസ് തെരച്ചില്‍ ആരംഭിച്ചു, അവരില്‍ ഒരാള്‍ വനിതാ മാട്രിമോണിയല്‍ ഏജന്റാണ്.
സംഭവത്തെ കുറിച്ച് പോലീസ് പറയുന്നതിങ്ങനെ: ജല്‍ഗാവ് ജില്ല സ്വദേശിയായ ശ്രീറാം വീരഭന്‍ പാട്ടീല്‍ അനുയോജ്യമായ ഒരു വിവാഹാലോചന തേടുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഒരു മാട്രോമോണിയല്‍ ഏജന്റായി സ്വയം പരിചയപ്പെടുത്തിയ ഈ സ്ത്രീയെ അയാള്‍ കണ്ടു, എളിയ പശ്ചാത്തലത്തില്‍ നിന്ന് അനുയോജ്യമായ ഒരു മണവാട്ടിയെ കണ്ടെത്താന്‍ സഹായിക്കുമെന്ന് ഉറപ്പ് നല്‍കി.
എല്ലാ വിവാഹച്ചെലവുകളും പാട്ടീല്‍ വഹിക്കണമെന്ന് ഏജന്റ് അറിയിച്ചു. തുടര്‍ന്ന് ജനുവരി 30 ന് ജല്‍ഗാവില്‍ വച്ച് വിവാഹം നിശ്ചയിച്ചു. വനിതാ ഏജന്റും പുരുഷ കൂട്ടാളിയും പാട്ടീലിന് അനുയോജ്യമായ വധുവിനെ കണ്ടെത്തിയതിന് ഒരു ലക്ഷം രൂപ വാങ്ങിയതായാണ് റിപ്പോര്‍ട്ട്.
വിവാഹത്തിന്റെ അടുത്ത ദിവസം തന്നെ, അമ്മയ്ക്ക് സുഖമില്ലെന്ന് പാട്ടീലിന്റെ ഭാര്യ അറിയിച്ചു. അതനുസരിച്ച്, യുവതിയുടെ ജന്മനാട്ടിലേക്കുള്ള ബസ് പിടിക്കാനായി പാട്ടീലും ഭാര്യയും ഔറംഗബാദിലെ സെന്‍ട്രല്‍ ബസ് സ്റ്റാന്‍ഡിലെത്തി. വിവാഹ സമയത്ത് പാട്ടീല്‍ നല്‍കിയ സ്വര്‍ണ്ണാഭരണങ്ങളാണ് യുവതി ധരിച്ചിരുന്നത്.
തുടര്‍ന്ന് ബാത്ത്‌റൂമില്‍ പോകുന്നുവെന്ന വ്യാജേന യുവതി മുങ്ങുകയായിരുന്നു. ഭാര്യ തിരിച്ചെത്താതായപ്പോള്‍ അയാള്‍ അവളെ അന്വേഷിക്കാന്‍ തുടങ്ങി, പക്ഷേ വെറുതെയായി. ഭാര്യയെ കാണാതായതില്‍ ആശങ്കപ്പെട്ട പാട്ടീല്‍ ക്രാന്തി ചൌക്ക് പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കി.
തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ യുവതി സ്വദേശത്തക്ക് മടങ്ങിയതായി കണ്ടെത്തി. പ്രാഥമിക അന്വേഷണത്തില്‍ യുവതി വിവാഹിത മാത്രമല്ല രണ്ട് കുട്ടികളുടെ അമ്മയുമായിരുന്നുവെന്ന് വ്യക്തമായി. പാട്ടീലിനെ കബളിപ്പിച്ചതുപോലെയുള്ള ആളുകളെ വഞ്ചിക്കുന്ന ഒരു റാക്കറ്റിന്റെ ഭാഗമായിരുന്നു അവര്‍. അറസ്റ്റിനെക്കുറിച്ച് അറിഞ്ഞയുടനെ യുവതിയുടെ കൂട്ടാളികള്‍ ഒളിവില്‍ പോയതായി പോലീസ് പറഞ്ഞു.
പാട്ടീലില്‍ നിന്ന് ഓടി രക്ഷപ്പെടുന്നതിനിടെ യുവതി എടുത്ത സ്വര്‍ണാഭരണങ്ങളും പണവും പോലീസ് കണ്ടെടുത്തു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മലയാളി ദമ്പതികളെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ഇതരസംസ്ഥാന തൊഴിലാളി പിടിയിൽ:- മുൻവൈരാഗ്യത്തിനൊപ്പം, പ്രതി അശ്ളീല വീഡിയോകൾക്ക് അടിമ...  (13 minutes ago)

വിളപ്പിൽശാലയിൽ ആളില്ലാത്ത വീട്ടിൽ നിന്നും 42 പവൻ സ്വർണാഭരണങ്ങൾ കവർന്നു:- പോലീസ് അന്വേഷണം ആരംഭിച്ചു...  (25 minutes ago)

സമനില തെറ്റി ഹമാസ് ഓടുന്നു...  (27 minutes ago)

നടുറോഡിലുണ്ടായ തര്‍ക്കത്തില്‍ പരസ്പരം വാദങ്ങളുന്നയിക്കുമ്പോള്‍, ഇരുകൂട്ടരുടെയും തർക്കം കണ്ട കെ എസ്.ആര്‍.ടി.സി ബസിലെ ക്യാമറകള്‍ സാക്ഷി..! തെളിവ് പോലീസ് പരിശോധിക്കുമോ..?  (48 minutes ago)

സങ്കടം അടക്കാനാവാതെ നിലവിളിച്ച് വീട്ടുകാര്‍... തൃശൂര്‍ കാഞ്ഞാണിയില്‍ നിന്ന് കാണാതായ അമ്മയും കുഞ്ഞും മരിച്ച നിലയില്‍....  (1 hour ago)

വയനാട് തലപ്പുഴ കമ്പമലയില്‍ മാവോയിസ്റ്റ് തണ്ടര്‍ബോള്‍ട്ട് ഏറ്റുമുട്ടല്‍... പുലര്‍ച്ചെ പ്രദേശത്ത് തെരച്ചില്‍ നടത്തുന്നതിനിടെയായിരുന്നു ഏറ്റുമുട്ടല്‍  (1 hour ago)

ട്വന്റി 20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ തെരഞ്ഞെടുക്കാനുള്ള സെലക്ഷന്‍ കമ്മിറ്റി യോഗം ഇന്ന് ... മലയാളി താരം സഞ്ജു സാംസണ്‍ ടീമില്‍ ഇടം പിടിക്കുമോ ആകാംക്ഷയോടെ ആരാധകര്‍  (1 hour ago)

നാവികസേനയുടെ പുതിയ മേധാവിയായി ചുമതലയേറ്റ് അഡ്മിറല്‍ ദിനേശ് കുമാര്‍ ത്രിപാഠി  (1 hour ago)

അപ്രഖ്യാപിത ലോഡ് ഷെഡ്ഡിങ്ങ് .... സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ്ങ് വേണമെന്ന് സര്‍ക്കാരിനോട് കെഎസ്ഇബി.. .  (2 hours ago)

സി.പി.എം-ലെ കണ്ണൂർ ലോബി തകർന്നു: ചെറിയാൻ ഫിലിപ്പ്...  (2 hours ago)

പക തീരും വരെ വെട്ടി... കോഴിക്കോട് ഓട്ടോറിക്ഷ ഡ്രൈവറെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ഒരാള്‍ അറസ്റ്റില്‍...  (2 hours ago)

കെ.പി.സി.സി അദ്ധ്യക്ഷ സ്ഥാനത്തേക്ക് കെ.സുധാകരന്‍ തിരിച്ചെത്തുന്നു....  (2 hours ago)

കീ….ന്ന് പറഞ്ഞ് ഹോണടിച്ച് അങ്ങ് കേറ്റുകയാണ്. അതിന് പിന്നെ ഠേ എന്നു പറഞ്ഞ് വെടിവച്ചാവും മറുപടി...അന്ന് രാഷ്ട്രപതിയുടെ സുരക്ഷാ ഉദ്യോഗസ്ഥരുടെ കൈയിൽ നിന്നും രക്ഷപെട്ടത് തളനാഴിരയിക്ക്..!  (2 hours ago)

കണ്ണൂരില്‍ അമ്മയെയും മകളെയും വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി... മൃതദേഹങ്ങള്‍ക്ക് മൂന്നുദിവസത്തെ പഴക്കമുണ്ടെന്ന് പോലീസ്  (3 hours ago)

ആശ്വാസമായി രണ്ടു ജില്ലകളില്‍ മഴയ്ക്ക് സാധ്യത.... ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ നേരിയ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാദ്ധ്യതയുണ്ടെന്  (3 hours ago)

Malayali Vartha Recommends