Widgets Magazine
06
May / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തമിഴ്‌നാട് മുഖ്യമന്ത്രിയായി തമിഴക വെട്രി കഴകം നേതാവ് വിജയ് വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്തേക്കുമെന്ന് സൂചന


കേരളത്തിൽ ഇടതുപക്ഷം തോറ്റമ്പി.. ഡൽഹി എ കെ ജി ഭവനിലും സി പി ഐ ആസ്ഥാനമായ എം എൻ സ്മാരകത്തിലും കോട്ടയത്തെ കേരള കോൺഗ്രസ് ഓഫീസിലും..വൈകിട്ട് 6 മുതൽ രാത്രി 11 വരെ നടന്നത്..


അവസാന നിമിഷം കൈഞരമ്പ് മുറിച്ചു, പിന്നാലെ വിഷവും; പേഴയ്ക്കാപ്പിള്ളിയെ കണ്ണീരിലാഴ്ത്തി മകന്റെയും ഉമ്മയുടെയും വിടവാങ്ങൽ...


വീട്ടിലിരിക്കാൻ പറഞ്ഞു ജനം; വിജയാ ഇറങ്ങിപ്പോ..!" : മുഖ്യമന്ത്രിയെ പച്ചയ്ക്ക് കീറിയൊട്ടിച്ച് രാഹുൽ മാങ്കൂട്ടത്തിൽ...


മുംബൈയെ നടുക്കിയ 'തണ്ണിമത്തൻ മരണം': ആന്തരികാവയവങ്ങൾ പച്ചനിറം! 2019-ലെ വഞ്ചനാക്കേസ് കൊലപാതകത്തിലേക്ക് വഴിമാറുന്നു?

റണ്‍വേയിലൂടെ അതിവേഗത്തില്‍ വിമാനം കുതിക്കവേ അപ്രതീക്ഷിതമായി പൈലറ്റ് കണ്ടത് മുന്നില്‍ ജീപ്പും ഒരാളും... കൂട്ടിയിടിക്കാതിരിക്കാന്‍ പൊടുന്നനെ വിമാനം പറത്തിയപ്പോള്‍ വാലറ്റം നിലത്തുതട്ടി, ഒടുവില്‍...

16 FEBRUARY 2020 08:29 AM IST
മലയാളി വാര്‍ത്ത

അപ്രതീക്ഷിതമായി റണ്‍വേയിലേക്കുവന്ന ജീപ്പുമായി കൂട്ടിയിടിക്കുന്നത് ഒഴിവാക്കാന്‍ പൊടുന്നനെ പറന്നുയര്‍ന്ന എയര്‍ ഇന്ത്യാ വിമാനത്തിന് നിലത്തുരഞ്ഞ് കേടുപാടുപറ്റി. വലിയ അപകടത്തില്‍നിന്ന് രക്ഷപ്പെട്ട വിമാനം സുരക്ഷിതമായി ലക്ഷ്യത്തിലെത്തി. ശനിയാഴ്ച രാവിലെ പുണെയില്‍നിന്ന് ഡല്‍ഹിക്കു തിരിച്ച എയര്‍ബസ് എ 321 വിമാനം പറന്നുയരാന്‍ ഒരുങ്ങുമ്പോഴാണ് സംഭവം. റണ്‍വേയിലൂടെ 222 കിലോമീറ്റര്‍ വേഗത്തില്‍ കുതിക്കുമ്പോഴാണ് മുന്നില്‍ ഒരു ജീപ്പും ഒരാളും നില്‍ക്കുന്നത് പൈലറ്റുമാരുടെ ശ്രദ്ധയില്‍പ്പെട്ടത്.

കൂട്ടിയിടിക്കുന്നത് ഒഴിവാക്കാന്‍ റണ്‍വേയുടെ അറ്റത്ത് എത്തുന്നതിനു മുമ്പുതന്നെ വിമാനം മുകളിലേക്കെടുക്കാന്‍ പൈലറ്റുമാര്‍ തീരുമാനിച്ചു. പൊടുന്നനെ പറന്നുയര്‍ന്നപ്പോള്‍ വിമാനത്തിന്റെ വാലറ്റം നിലത്തുതട്ടി. ഉടല്‍ഭാഗം നിലത്തുരഞ്ഞ് കേടുപറ്റുകയുംചെയ്തു. എങ്കിലും 180 യാത്രക്കാരുമായി സുരക്ഷിതമായി ഡല്‍ഹി വിമാനത്താവളത്തിലിറങ്ങാന്‍ കഴിഞ്ഞു. കേടുപറ്റിയ വിമാനത്തെ പരിശോധനയ്ക്കും അറ്റകുറ്റപ്പണിക്കുമായി മാറ്റിയിരിക്കുകയാണ്. പുറംപാളിക്കുമാത്രമേ കേടുള്ളൂ എന്നാണ് അറിയുന്നത്. സംഭവത്തെക്കുറിച്ച് ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ അധികൃതര്‍ അന്വേഷണം തുടങ്ങിയിട്ടുണ്ട്.

വിമാനത്തിന്റെ കോക്പിറ്റ് വോയ്സ് റെക്കോഡര്‍ അഴിച്ചെടുത്ത് പരിശോധിക്കുന്നുണ്ട്. എയര്‍ ട്രാഫിക് കണ്‍ട്രോളിലെ രേഖകള്‍ സൂക്ഷിച്ചുവെക്കാന്‍ വ്യോമസേനയ്ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. പുണെ വിമാനത്താവളം വ്യോമസേനയുടെ എയര്‍ സ്ട്രിപ്പുകൂടിയായി ഉപയോഗിക്കുന്നുണ്ടെന്നതുകൊണ്ട് എയര്‍ ട്രാഫിക് കണ്‍ട്രോളിന്റെ നിയന്ത്രണം വ്യോമസേനയ്ക്കാണ്. വിമാനം പറന്നുയരുന്ന സമയത്ത് ആളുകളോ മറ്റുവാഹനങ്ങളോ റണ്‍വേയിലുണ്ടാകാന്‍ പാടില്ലെന്നാണ് ചട്ടം. അതിവേഗത്തില്‍ കുതിക്കുന്ന വിമാനം റണ്‍വേയിലുള്ള തടസ്സങ്ങളില്‍ തട്ടിയാല്‍ തകര്‍ന്നുപോകാനുള്ള സാധ്യത കൂടുതലാണ്. അതൊഴിവാക്കാനാണ് റണ്‍വേയുടെ അറ്റത്ത് എത്തുന്നതിനുമുമ്പുതന്നെ പൈലറ്റുമാര്‍ വിമാനം മുകളിലേക്ക് ഉയര്‍ത്തിയത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് ശനിയാഴ്ച വരെ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത.... ജാഗ്രതയുടെ വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു  (23 minutes ago)

  സഞ്ജു സാംസണ് അർധ സെഞ്ച്വറി... ഐ.പി.എല്ലിലെ നിർണായക മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസിനെതിരെ ചെന്നൈ സൂപ്പർ കിങ്സിന് എട്ടു വിക്കറ്റിന്റെ ജയം    (34 minutes ago)

മുഖ്യമന്ത്രി പിണറായി വിജയൻ കണ്ണൂരിൽനിന്ന് തലസ്ഥാനത്ത് മടങ്ങിയെത്തി.... ഔദ്യോഗികവസതി ഒഴിഞ്ഞ് എ.കെ.ജി. സെന്ററിന് സമീപമുള്ള 'ചിന്ത' ഫ്‌ളാറ്റിലേക്ക് താമസം മാറും  (44 minutes ago)

തമിഴ്‌നാട് മുഖ്യമന്ത്രിയായി തമിഴക വെട്രി കഴകം നേതാവ് വിജയ് വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്തേക്കുമെന്ന് സൂചന  (56 minutes ago)

കുടുംബ സ്വത്തും മനഃസമാധാനവും! കർക്കിടകം രാശിക്കാർക്ക് ഇന്ന് ഐശ്വര്യം!  (1 hour ago)

അമ്മയ്ക്കൊപ്പം നടക്കാനിറങ്ങിയ നാല് വയസ്സുകാരി ഇലക്ട്രിക് ബൈക്കിടിച്ച് മരിച്ചു  (1 hour ago)

ചർച്ചകൾ ഊർജ്ജിതത്തിൽ... രമേശ് ചെന്നിത്തല ഇന്ന് ഡൽഹിയിൽ.... കേരളത്തിലെ മുഖ്യമന്ത്രി ചർച്ചകൾക്കായി എഐസിസി നിരീക്ഷകർ ഇന്ന് തിരുവനന്തപുരത്തെത്തും    (1 hour ago)

ഇന്‍ഡിഗോ വിമാനത്തില്‍ യാത്രക്കാരന്റെ പവര്‍ബാങ്ക് പൊട്ടിത്തെറിച്ച് തീപിടിച്ചു  (7 hours ago)

യുഎഇക്കു നേരെ വീണ്ടും ഇറാന്റെ വ്യോമാക്രമണം  (7 hours ago)

കളിക്കുന്നതിനിടെ സ്റ്റീല്‍ ബോംബ് പൊട്ടി 13 വയസ്സുകാരന് പരുക്ക്  (7 hours ago)

ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് തകര്‍പ്പന്‍ ജയം  (8 hours ago)

ലൈംഗിക അതിക്രമത്തിനിരയായ മലയാളി യുവതി മരിച്ചു  (8 hours ago)

ക്ലിഫ് ഹൗസില്‍നിന്ന് ഒഴിയാന്‍ തയാറായി പിണറായി വിജയന്‍  (9 hours ago)

വാണിജ്യ സിലിണ്ടര്‍ വിലവര്‍ധനയില്‍ പ്രതിഷേധിച്ച് നാളെ ഹോട്ടലുകള്‍ പണിമുടക്കും  (10 hours ago)

ടിവികെ അധ്യക്ഷന്‍ വിജയ് കോണ്‍ഗ്രസ് പിന്തുണ തേടി; കോണ്‍ഗ്രസ് ഘടകം നാളെ ചെന്നൈയില്‍ യോഗം ചേരും  (10 hours ago)

Malayali Vartha Recommends