ഡല്‍ഹിയിലേക്ക് മൂന്നു ദിവസം ട്രെയിനില്ല.... മുപ്പതിനായിരത്തോളം യാത്രക്കാര്‍ ദുരിതത്തില്‍
ഡല്‍ഹിയിലേക്ക് 3 ദിവസം ട്രെയിനില്ല. ബാധിക്കുന്നത് മുപ്പതിനായിരത്തോളം യാത്രക്കാരെ. മഥുര - നിസാമുദ്ദീന്‍ സെക്ടറിലെ ഫരീദാബാദില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാലാണു ട്രെയിനുകള്‍ റദ്ദാക്കിയത്. സാധാരണ പ്രകൃതി ദുരന്തങ്ങള്‍ ഉണ്ടാകുമ്പോഴല്ലാതെ കേരള എക്സ്പ്രസ് റദ്ദാക്കാറില്ല.
നാലുമാസം മുന്‍പു വരെ ടിക്കറ്റ് ബുക്ക് ചെയ്ത സാധാരണക്കാര്‍ക്കു യാത്ര ദുരിതമാകും. മൂന്നു ദിവസങ്ങളിലായി ഏതാണ്ട് മുപ്പതിനായിരത്തോളം യാത്രക്കാരെയെങ്കിലും ഇതു ബാധിക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്. തിരുവനന്തപുരത്തു നിന്നു പുറപ്പെടുന്ന കേരള എക്സ്പ്രസും എറണാകുളത്തു നിന്നുള്ള മംഗള ലക്ഷദ്വീപ് എക്സ്പ്രസും മൂന്നു ദിവസത്തേക്ക് സര്‍വീസ് നടത്തില്ല. 23, 24, 25 തീയതികളില്‍ ഈ രണ്ട് ട്രെയിനുകളും റദ്ദാക്കിയിട്ടുണ്ട്. ഇവ റദ്ദാക്കിയതിനാല്‍ 26, 27, 28 തീയതികളില്‍ കേരളത്തിലേക്കുള്ള കേരള, മംഗള എക്സ്പ്രസുകളും മുടങ്ങും. ഇവയ്ക്കു പുറമേ, 26നു കൊച്ചുവേളിയില്‍ നിന്നു ചണ്ഡിഗഡിലേക്കും 29നു തിരിച്ചും സര്‍വീസ് നടത്തേണ്ടിയിരുന്ന കേരള സമ്ബര്‍ക്കക്രാന്തി എക്സ്പ്രസ്, 28നു കൊച്ചുവേളിയില്‍ നിന്നു ഡെറാഡൂണിലേക്കും മാര്‍ച്ച് 3നു തിരിച്ചും ഓടേണ്ട കൊച്ചുവേളി- ഡെറാഡൂണ്‍ എക്സ്പ്രസ് എന്നിവയും റദ്ദാക്കി.
28നു തിരുവനന്തപുരത്തു നിന്നു പുറപ്പെടുന്ന കേരള എക്സ്പ്രസും 29, മാര്‍ച്ച് 1 തീയതികളില്‍ ഡല്‍ഹിയില്‍ നിന്നു മടങ്ങുന്ന കേരള എക്സ്പ്രസും ആഗ്ര കന്റോണ്‍മെന്റ്, ഗാസിയാബാദ് വഴി തിരിച്ചു വിടാനും തീരുമാനിച്ചു.
https://www.facebook.com/Malayalivartha