ജാമിയ മിലിയ സര്‍വകലാശാലയില്‍നിന്നും പോലീസ് ക്രൂരതയുടെ ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

പോലീസ് അതിക്രമത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. ജാമിയ മിലിയ സര്‍വകലാശാലയില്‍നിന്നും പോലീസ് ക്രൂരതയുടെ ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധങ്ങള്‍ക്കിടെ ഡിസംബര്‍ 15ന് ജാമിയയിലെ ലൈബ്രറിയില്‍ കയറി വിദ്യാര്‍ഥികളെ പോലീസ് ക്രൂരമായി മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.
പോലീസ് സംഘം ലൈബ്രറിയിലേക്ക് ഇരച്ചുകയറുന്നതും വിദ്യാര്‍ഥികളെ ക്രൂരമായി മര്‍ദിക്കുന്നതിന്റെയും ദൃശ്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. ജാമിയ കോര്‍ഡിനേഷന്‍ കമ്മിറ്റിയാണ് വീഡിയോ പുറത്തുവിട്ടത്. രക്ഷപ്പെടാന്‍ ശ്രമിക്കുന്ന വിദ്യാര്‍ഥികളെ പോലീസുകാര്‍ തുടര്‍ച്ചയായി ലാത്തി കൊണ്ട് അടിക്കുന്നതായും വീഡിയോയിൽ കാണാം.
മുഖം മറച്ചുകൊണ്ട് ലൈബ്രറിയിലേക്ക് കടന്നുകയറിയ പോലീസ് ഉദ്യോഗസ്ഥര്‍ അവിടെ ഇരുന്ന് പഠിച്ചുകൊണ്ടിരിക്കുകയായിരുന്ന വിദ്യാര്‍ത്ഥികളെ ലാത്തി ഉപയോഗിച്ച് മര്‍ദ്ദിക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്. യാതൊരു പ്രകോപനവുമില്ലാതെ വിദ്യാര്‍ത്ഥികളെ മര്‍ദ്ദിച്ചതിന്റെ ദൃശ്യങ്ങള്‍ പുറത്തെത്തിയതോടെ ഡല്‍ഹി പോലീസിനെ നിയന്ത്രിക്കുന്ന കേന്ദ്ര സര്‍ക്കാരിനെതിരെ വിരല്‍ ചൂണ്ടപ്പെടുകയാണ്. പോലീസിന്റഎ മര്‍ദ്ദനത്തില്‍ നിന്നും വിദ്യാര്‍ത്ഥികള്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടയിലും പോലീസ് മര്‍ദ്ദനം തുടരുന്നുണ്ട്. ഉപകരണങ്ങളും നശിപ്പിക്കുന്നു.
ജാമിയ കോര്‍ഡിനേഷന്‍ കമ്മിറ്റിയാണ് വീഡിയോ പുറത്ത് വിട്ടിരിക്കുന്നത്. ലൈബ്രറി റീഡിങ് ഹാളില്‍ പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന ജാമിയയിലെ വിദ്യാര്‍ത്ഥികളോടുള്ള പോലീസിന്റെ ക്രൂരമായ നടപടി സര്‍ക്കാര്‍ സ്പോണ്‍സര്‍ ചെയ്ത തീവ്രവാദ ആക്രമണമാണെന്ന് കോര്‍ഡിനേഷന്‍ കമ്മിറ്റി ആരോപിച്ചു.
അതേസമയം, ജാമിയ സംഘര്‍ഷവുമായി ബന്ധപ്പെട്ട എല്ലാ കേസുകളും ക്രൈംബ്രാഞ്ചിന് നേരത്തെ കൈമാറിയതാണെന്ന് ഡല്‍ഹി പോലീസ് പ്രതികരിച്ചു. വീഡിയോ സംബന്ധിച്ച് അന്വേഷണം നടത്തുമെന്നും വ്യക്തമാക്കി.
https://www.facebook.com/Malayalivartha























