അവിനാശി ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബത്തിന് അടിയന്തരമായി ധനസഹായം; പത്ത് ലക്ഷം രൂപ ധനസഹായം നല്‍കുമെന്ന് ഗതാഗത മന്ത്രി എകെ ശശീന്ദ്രന്‍

കോയമ്ബത്തൂര്‍ അവിനാശി ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബത്തിന് അടിയന്തരമായി ധനസഹായം. നിർണ്ണായകമായ തീരുമാനം എടുത്തിരിക്കുകയാണ് സര്‍ക്കാര്‍ . മരിച്ചവരുടെ കുംടുംബത്തിന് പത്ത് ലക്ഷം രൂപ ധനസഹായം നല്‍കാനാണ് സര്‍ക്കാര്‍ തീരുമാനം. ഇത് സംബന്ധിച്ച വിവരം ഗതാഗത മന്ത്രി എകെ ശശീന്ദ്രന്‍ പറഞ്ഞു. അപകടത്തില്‍ മരിച്ച കെഎസ്‌ആര്‍ടിസി ജീവനക്കാരുടെ കുടുംബത്തിന് മുപ്പത് ലക്ഷം രൂപ നല്‍കുമെന്നും ഗതാഗത മന്ത്രി വ്യക്തമാക്കി. ഇന്‍ഷുറന്‍സ് തുക ഇനത്തില്‍ കൂടിയാണ് തുക അനുവദിക്കുക പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന മലയാളികളുടെ ചികിത്സാ സഹായവും സര്‍ക്കാര്‍ തന്നെ നല്‍കും.
അടിയന്തരമായി രണ്ട് ലക്ഷം രൂപ ഒരാഴ്ചക്കകം തന്നെ മരിച്ചവരുടെ കുംടുംബത്തിന് നല്‍കുകയും ചെയ്യും . നടപടിക്രമങ്ങള്‍ തടസമാകാത്ത വിധത്തില്‍ പണം കൈമാറാനാണ് തീരുമാനമെന്നും ബാക്കി തുക ഒരു മാസത്തിനകം കുടുംബാംഗങ്ങള്‍ക്ക് നൽകുമെന്നും മന്ത്രി പറയുകയുണ്ടായി . അപകടത്തില്‍ മരിച്ച കെഎസ്‌ആര്‍ടിസി ഡ്രൈവര്‍ ഗിരീഷിന്റെ പെരുമ്ബാവൂരിലെ വീട്ടില്‍ മന്ത്രി സി രവീന്ദ്രനാഥ് എത്തി അനുശോചനം അറിയിക്കുകയും ചെയ്തിരുന്നു.
https://www.facebook.com/Malayalivartha