Widgets Magazine
14
Sep / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സങ്കടക്കാഴ്ചയായി... കൊല്ലത്ത് കിണറ്റില്‍ വീണ് രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം...


ശ്രീകൃഷ്ണജയന്തി ഇന്ന്... ബാലഗോകുലത്തിന്റെ നേതൃത്വത്തില്‍ വിവിധയിടങ്ങളില്‍ ശോഭായാത്രകള്‍ നടക്കും, ക്ഷേത്രങ്ങളില്‍ അഷ്ടമിരോഹിണി ആഘോഷിക്കും


പാര്‍ട്ടിയില്‍ നിന്ന് രാഹുലിനെ പുറത്താക്കിയ വിവരം സ്പീക്കറെ അറിയിച്ചത് വി.ഡി സതീശന്റെ നിര്‍ബന്ധം കാരണം; രാഹുല്‍ മാങ്കൂട്ടത്തില്‍ നിയമസഭയിലേക്ക് എത്തുമോ..? വി ഡി സതീശനെയും, രമേശ് ചെന്നിത്തലയും ലക്ഷ്യം വെച്ച് സമൂഹമാധ്യമങ്ങളില്‍ നടന്ന ക്യാമ്പയിന്‍ രാഹുലിന് പാര്‍ട്ടിക്കുള്ളില്‍ തിരിച്ചടിയായി...


വ്യോമസേനയ്‌ക്കായി കൂടുതൽ ഇന്ത്യൻ നിർമിത റാഫേൽ യുദ്ധവിമാനങ്ങൾ..ഇന്ത്യ ഒപ്പുവയ്‌ക്കുന്ന ഏറ്റവും വലിയ പ്രതിരോധ കരാറായിരിക്കും..രണ്ട് ലക്ഷം കോടി രൂപയാണ് കരാറിന്റെ ആകെ മൂല്യം..


ഉമ്മൻ ചാണ്ടി സർക്കാർ അടച്ചു വച്ച അമീബ പെറ്റു..വൈറസിനെ തുറന്ന് വിട്ടു.. പോയ സർക്കാരിന്റെ തലയിൽ എല്ലാം കെട്ടി വച്ച് കൊണ്ട് രംഗത്ത്..9 കൊല്ലം മുമ്പാണ് യുഡിഎഫ് കേരളം ഭരിച്ചിരുന്നത്.. ഇപ്പോഴത്തെ അമീബാ മരണങ്ങളില്‍ ആരോഗ്യമന്ത്രി..

‘ഇന്ത്യൻ 2’ ചിത്രീകരണത്തിനിടെ അപകടത്തിൽപ്പെട്ട ക്രയിനിന്റെ ഡ്രൈവർ ഒളിവിൽ

21 FEBRUARY 2020 12:34 PM IST
മലയാളി വാര്‍ത്ത

‘ഇന്ത്യൻ 2’ ചിത്രീകരണത്തിനിടെ അപകടത്തിൽപ്പെട്ട ക്രയിനിന്റെ ഡ്രൈവർ ഒളിവിൽ. കമൽ ഹാസൻ നായകനായ ‘ഇന്ത്യൻ 2’ ചിത്രീകരണത്തിനിടെയായിരുന്നു അപകടമുണ്ടായതും 3 പേർ മരിച്ചതും. സിനിമാ മേഖലയിലെ താഴെ തട്ടിൽ പ്രവർത്തിക്കുന്ന തൊഴിലാളികൾക്കു സുരക്ഷ ഉറപ്പാക്കണമെന്നു കമൽ ഹാസൻ പറഞ്ഞിരുന്നു. ഈ ആവശ്യം ഉയർന്നതോടെ ഇതുമായി ബന്ധപ്പെട്ട ചർച്ചകളും സജീവമായി. ഇതിനിടെ, അപകടവുമായി ബന്ധപ്പെട്ട് ക്രെയിൻ ഓപ്പറേറ്റർ രാജനെതിരെയും നിർമാതാക്കളായ ലയ്ക പ്രൊഡക്ഷൻസിനെതിരെയും പൊലീസ് കേസെടുക്കുകയും ചെയ്തു.

എന്നാൽ ഓപ്പറേറ്റർ ഇപ്പോൾ ഒളിവിലാണ്. പരുക്കേറ്റു കിൽപോക് മെഡിക്കൽ കോളജിൽ ചികിൽസയിലുള്ള 9 പേരുടെ നില ഗുരുതരമല്ല. അസിസ്റ്റന്റ് ഡയറക്ടർ കൃഷ്ണ, ആർട് അസിസ്റ്റന്റ് ചന്ദ്രൻ, പ്രൊഡക്ഷൻ അസിസ്റ്റന്റ് മധു എന്നിവരാണ് അപകടത്തിൽ കൊല്ലപ്പെട്ടത്. നസ്രത്ത്പെട്ടിലെ ഇവിപി ഫിലിം സിറ്റിയിൽ ചിത്രീകരണത്തിനിടെ ലൈറ്റിങ് ഒരുക്കുമ്പോഴായിരുന്നു അപകടം സംഭവിച്ചത്. ബുധനാഴ്ച രാത്രിയായിരുന്നു അപകടം നടന്നത്. 150 അടി ഉയരമുള്ള ക്രെയിനിന്റെ മുകളിൽനിന്നും കൂറ്റൻ ലൈറ്റ് ഉൾപ്പെടെ ക്രെയിനിന്റെ ഒരു ഭാഗം താഴെയുള്ള ടെന്റിനു മുകളിലേക്കു വീഴുകയായിരുന്നു. സംഭവ സമയത്തു സംവിധായകൻ ഷങ്കർ ടെന്റിനു തൊട്ടടുത്ത് തന്നെ ഉണ്ടായിരുന്നു . എന്നാൽ അദ്ദേഹത്തിനു പരുക്കില്ല. കമൽ ഹാസനും നായിക കാജൽ അഗർവാളുമുൾപ്പെടെയുള്ളവർ മീറ്ററുകൾ മാത്രം അകലെ മോണിറ്ററിനു മുന്നിലായിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കുടുംബ സൗഖ്യവും മനഃസമാധാനവും ഉണ്ടാകും.  (22 minutes ago)

നാളെ നിയമസഭാ സമ്മേളനത്തിന് തുടക്കമാകും.  (31 minutes ago)

18 ശരിയുത്തരം ലഭിച്ചാലേ പാസാകൂ....പുതിയ രീതി ഒക്ടോബര്‍ ഒന്നു മുതല്‍ പ്രാബല്യത്തില്‍ വരും  (46 minutes ago)

നാടെങ്ങും ആഘോഷത്തില്‍... ശ്രീകൃഷ്ണജയന്തി ഇന്ന്  (56 minutes ago)

കാല്‍നടയാത്രക്കാരനായ രാജന്‍ മരിച്ച സംഭവം  (1 hour ago)

 കൊല്ലത്ത് കിണറ്റില്‍ വീണ് രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം...  (1 hour ago)

ഇന്റര്‍നെറ്റില്‍ നിന്ന് വിട്ടുനില്‍ക്കുക എന്ന കടുത്ത തീരുമാനവുമായി ഐശ്വര്യ ലക്ഷ്മി  (6 hours ago)

യുക്രെയ്ന്‍ യുദ്ധം അവസാനിക്കണമെങ്കില്‍ നാറ്റോ രാജ്യങ്ങളോട് ഡോണള്‍ഡ് ട്രംപ്  (6 hours ago)

ഏഷ്യ കപ്പ് ആദ്യ മത്സരത്തില്‍ ബംഗ്ലാദേശിനെ തകര്‍ത്ത് ശ്രീലങ്ക  (7 hours ago)

കളിച്ചുകൊണ്ടിരിക്കെ കുട്ടികള്‍ തമ്മില്‍ തര്‍ക്കം: 11കാരിയുടെ ചെവി അയല്‍വാസി കടിച്ചുപറിച്ചു  (7 hours ago)

എം വിജയന്റെ മരുമകള്‍ പത്മജയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്  (8 hours ago)

കിണറ്റില്‍ വീണയാളെ രക്ഷിക്കുന്നതിനിടെ കയര്‍ പൊട്ടി യുവാക്കള്‍ക്ക് ദാരുണാന്ത്യം  (8 hours ago)

പാക് സൈന്യത്തെ ആക്രമിച്ച് ആയുധങ്ങള്‍ പിടിച്ചെടുത്ത് താലിബാന്‍  (8 hours ago)

കോഴിക്കോട്ട് ആശുപത്രിയുടെ ചുറ്റുമതിലിന്റെ ഒരു ഭാഗം ഇടിഞ്ഞുവീണു  (10 hours ago)

കോട്ടയം മെഡിക്കല്‍ കോളജിന്റെ അഞ്ചാം നിലയില്‍നിന്ന് ചാടി 27കാരന്‍ ജീവനൊടുക്കി  (10 hours ago)

Malayali Vartha Recommends