Widgets Magazine
14
Sep / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പാര്‍ട്ടിയില്‍ നിന്ന് രാഹുലിനെ പുറത്താക്കിയ വിവരം സ്പീക്കറെ അറിയിച്ചത് വി.ഡി സതീശന്റെ നിര്‍ബന്ധം കാരണം; രാഹുല്‍ മാങ്കൂട്ടത്തില്‍ നിയമസഭയിലേക്ക് എത്തുമോ..? വി ഡി സതീശനെയും, രമേശ് ചെന്നിത്തലയും ലക്ഷ്യം വെച്ച് സമൂഹമാധ്യമങ്ങളില്‍ നടന്ന ക്യാമ്പയിന്‍ രാഹുലിന് പാര്‍ട്ടിക്കുള്ളില്‍ തിരിച്ചടിയായി...


വ്യോമസേനയ്‌ക്കായി കൂടുതൽ ഇന്ത്യൻ നിർമിത റാഫേൽ യുദ്ധവിമാനങ്ങൾ..ഇന്ത്യ ഒപ്പുവയ്‌ക്കുന്ന ഏറ്റവും വലിയ പ്രതിരോധ കരാറായിരിക്കും..രണ്ട് ലക്ഷം കോടി രൂപയാണ് കരാറിന്റെ ആകെ മൂല്യം..


ഉമ്മൻ ചാണ്ടി സർക്കാർ അടച്ചു വച്ച അമീബ പെറ്റു..വൈറസിനെ തുറന്ന് വിട്ടു.. പോയ സർക്കാരിന്റെ തലയിൽ എല്ലാം കെട്ടി വച്ച് കൊണ്ട് രംഗത്ത്..9 കൊല്ലം മുമ്പാണ് യുഡിഎഫ് കേരളം ഭരിച്ചിരുന്നത്.. ഇപ്പോഴത്തെ അമീബാ മരണങ്ങളില്‍ ആരോഗ്യമന്ത്രി..


പ്രധാനമന്ത്രി നരേന്ദ്രമോദി മണിപ്പൂരിൽ എത്തി.. ഗവര്‍ണര്‍ അജയ് കുമാര്‍ ഭല്ല മോദിയെ സ്വീകരിച്ചു.. മണിപ്പൂരിൽ കലാപം നടന്ന് രണ്ട് വർഷത്തിന് ശേഷമാണ് മോദി സംസ്ഥാനത്ത് എത്തുന്നത്..


സംശയങ്ങളുടെ പേരിൽ കൊലപാതകം.. ഭാര്യയെയും അവരുടെ കാമുകനെയും അതിക്രൂരമായി വെട്ടിക്കൊലപ്പെടുത്തി..തലയറുത്ത നിലയിലുള്ള മൃതദേഹങ്ങളുടെ തലകൾ സഞ്ചിയിലാക്കി..പോലീസിൽ കീഴടങ്ങിയ ഞെട്ടിക്കുന്ന സംഭവം..

തമിഴ്നാട് സർക്കാരും ലോറിഉടമയും ഊരി നഷ്ടം 19 കുടുംബങ്ങൾക്ക് മാത്രം; തമിഴ്‌നാട്ടിലെ അവിനാശിയില്‍ 19 മലയാളികളുടെ ജീവനെടുത്ത ബസ്‌ ദുരന്തത്തിന്റെ കാരണം റോഡിന്റെ അശാസ്ത്രീയമായ നിർമ്മാണമോ? അപകടം നടന്ന് മണിക്കൂറുകൾ കഴിഞ്ഞിട്ടും ഇതിലുള്ള ദുരൂഹത നീക്കാൻ തമിഴ്നാടിനോ കേരളത്തിനോ കഴിഞ്ഞിട്ടില്ല

21 FEBRUARY 2020 04:19 PM IST
മലയാളി വാര്‍ത്ത

തമിഴ്‌നാട്ടിലെ അവിനാശിയില്‍ 19 മലയാളികളുടെ ജീവനെടുത്ത ബസ്‌ ദുരന്തത്തിന്റെ കാരണം റോഡിന്റെ അശാസ്ത്രീയമായ നിർമ്മാണമോ? ഇക്കാര്യം മറച്ചു വയ്ക്കാനാണോ കുറ്റം ഡ്രൈവറുടെ മേൽ മാത്രം ചാരി രക്ഷപ്പെടാൻ തമിഴ്നാട് സർക്കാർ ശ്രമിക്കുന്നത്. അപകടം നടന്ന് മണിക്കൂറുകൾ കഴിഞ്ഞിട്ടും ഇതിലുള്ള ദുരൂഹത നീക്കാൻ തമിഴ്നാടിനോ കേരളത്തിനോ കഴിഞ്ഞിട്ടില്ല.

അപകടത്തിന്റെ ഞെട്ടലിൽ നിന്ന് മാറാത്ത കേരളം ഇപ്പോഴും എന്തു ചെയ്യണമെന്ന് അറിയാത്ത അവസ്ഥയിലാണ്. ഇടിച്ച വണ്ടിയും ഇടിയേറ്റ വണ്ടിയും കേരളത്തിന്റെയായതിനാൽ തമിഴ്നാടിന് കൈമലർത്താൻ സൗകര്യമുണ്ടായി. ടയര്‍ പൊട്ടിയതിനേത്തുടര്‍ന്നു നിയന്ത്രണം വിട്ട കണ്ടെയ്‌നര്‍ ലോറി എതിര്‍ദിശയിലെത്തിയ വോള്‍വോ ബസ്‌ ഇടിച്ചുതകര്‍ത്തെന്നാണ്‌ ആദ്യം പുറത്തുവന്ന വിവരം. എന്നാല്‍, ലോറിയുടെ ഡ്രൈവര്‍ ഉറങ്ങിയതാണ്‌ അപകടകാരണമെന്നു തമിഴ്‌നാട്‌ പോലീസ്‌ പറയുന്നു. ഇക്കാര്യം തമിഴ്‌നാട്‌ മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി നിയമസഭയിലും വ്യക്‌തമാക്കി.

കണ്ടെയ്‌നര്‍ ലോറി മുക്കാല്‍ കിലോമീറ്ററോളം മീഡിയനില്‍ ഉരസി ഓടിയെന്നു പരിശോധനയില്‍ വ്യക്‌തമായി. തുടര്‍ന്ന്‌ 150 മീറ്ററോളം മീഡിയനു മുകളിലൂടെ ഓടിയതിന്റെയും ലക്ഷണമുണ്ട്‌. അടുത്ത വളവിലാണു മീഡിയന്‍ മറികടന്ന്‌ ലോറി എതിര്‍ദിശയിലെ റോഡിലേക്കു കയറിയത്‌. ഡ്രൈവര്‍ ഉറങ്ങിപ്പോയതാകാമെന്ന നിഗമനത്തിനു കാരണമിതാണ്‌. ടയര്‍ പൊട്ടിയതാണെങ്കില്‍ ഒരു കിലോമീറ്ററോളം ഓടില്ല. ഒപ്പമുണ്ടായിരുന്ന ക്ലീനറാണു വണ്ടി ഓടിച്ചിരുന്നതെന്ന സംശയവും പോലീസിനുണ്ട്‌. അപകടസ്‌ഥലത്തിന്‌ ഒരു കിലോമീറ്റര്‍ മുമ്പേ ലോറിയുടെ നിയന്ത്രണം നഷ്‌ടപ്പെട്ടിരുന്നു. പിന്നിലെ മൂന്നുനിര ടയറുകളില്‍ നടുവിലത്തേതാണു പൊട്ടിയത്‌. എന്നാല്‍, മുന്നിലെ ടയറുകള്‍ പൊട്ടിയാലേ ഇത്തരം അപകടത്തിനു സാധ്യതയുള്ളൂവെന്നു കണ്ടെയ്‌നര്‍ ലോറി ഡ്രൈവര്‍മാര്‍ പറയുന്നു. പിന്നിലെ ടയര്‍ പഞ്ചറായാല്‍ വണ്ടി സാവധാനം ഒതുക്കാന്‍ കഴിയും. ലോറിയുടെ ഡ്രൈവര്‍ ക്യാബിനു കാര്യമായ തകരാറില്ല.

എറണാകുളം കടവന്ത്ര ആസ്‌ഥാനമായ ഗ്ലോബല്‍ ഷിപ്പിങ്‌ എന്ന സ്‌ഥാപനത്തിന്റേതാണ്‌ അപകടമുണ്ടാക്കിയ കോസ്‌റ്റ എന്ന കണ്ടെയ്‌നര്‍ ലോറി. അലക്‌സ്‌ എന്നയാളാണ്‌ ഉടമ. തിരുപ്പൂരിലേക്കും ബംഗളുരുവിലേക്കുമാണ്‌ ഇവര്‍ കൂടുതലായും കണ്ടെയ്‌നര്‍ കൊണ്ടുപോകുന്നത്‌. ഗുജറാത്തില്‍നിന്നുള്ള ടൈല്‍ നിറച്ച കണ്ടെയ്‌നറായിരുന്നു അപകടമുണ്ടാക്കിയ ലോറിയില്‍. 20 അടി നീളമുള്ള കണ്ടെയ്‌നറിന്‌ 20-25 ടണ്‍ ഭാരമുണ്ടായിരുന്നു. ലോറിയുടെ വേഗപരിധി 80 കിലോമീറ്ററാണെങ്കിലും സ്‌ഥാപനമുടമ 60 കിലോമീറ്ററാക്കി സ്‌പീഡ്‌ ഗവേണര്‍ ഘടിപ്പിച്ചിട്ടുണ്ട്‌. പുതിയ ലോറിയാണ്‌. അമിതഭാരമുണ്ടായിരുന്നില്ലെന്നാണു പ്രാഥമികവിവരം. ലോറി ഉടമയും രക്ഷപ്പെടാനുള്ള തന്ത്രപാടിലാണ്. നഷ്ടമായത് 19 കുടുംബങ്ങൾക്ക് മാത്രം. റോഡിന്റെ ഡിസൈൻ കാരണം മുമ്പും ഇതേ സ്ഥലത്ത് അപകടങ്ങൾ നടന്നിട്ടുണ്ട്. എന്നാൽ കാര്യമായ യാതൊരു നാപടികളും പിന്നീട് ഉണ്ടായിട്ടില്ല.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്റര്‍നെറ്റില്‍ നിന്ന് വിട്ടുനില്‍ക്കുക എന്ന കടുത്ത തീരുമാനവുമായി ഐശ്വര്യ ലക്ഷ്മി  (4 hours ago)

യുക്രെയ്ന്‍ യുദ്ധം അവസാനിക്കണമെങ്കില്‍ നാറ്റോ രാജ്യങ്ങളോട് ഡോണള്‍ഡ് ട്രംപ്  (5 hours ago)

ഏഷ്യ കപ്പ് ആദ്യ മത്സരത്തില്‍ ബംഗ്ലാദേശിനെ തകര്‍ത്ത് ശ്രീലങ്ക  (5 hours ago)

കളിച്ചുകൊണ്ടിരിക്കെ കുട്ടികള്‍ തമ്മില്‍ തര്‍ക്കം: 11കാരിയുടെ ചെവി അയല്‍വാസി കടിച്ചുപറിച്ചു  (5 hours ago)

എം വിജയന്റെ മരുമകള്‍ പത്മജയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്  (6 hours ago)

കിണറ്റില്‍ വീണയാളെ രക്ഷിക്കുന്നതിനിടെ കയര്‍ പൊട്ടി യുവാക്കള്‍ക്ക് ദാരുണാന്ത്യം  (7 hours ago)

പാക് സൈന്യത്തെ ആക്രമിച്ച് ആയുധങ്ങള്‍ പിടിച്ചെടുത്ത് താലിബാന്‍  (7 hours ago)

കോഴിക്കോട്ട് ആശുപത്രിയുടെ ചുറ്റുമതിലിന്റെ ഒരു ഭാഗം ഇടിഞ്ഞുവീണു  (8 hours ago)

കോട്ടയം മെഡിക്കല്‍ കോളജിന്റെ അഞ്ചാം നിലയില്‍നിന്ന് ചാടി 27കാരന്‍ ജീവനൊടുക്കി  (8 hours ago)

ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് ശേഷം 13 കാരിയുടെ ആരോഗ്യനില തൃപ്തികരം എന്ന് ഡോക്ടര്‍മാര്‍  (9 hours ago)

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു  (9 hours ago)

മന്ത്രവാദത്തിനിടെ മന്ത്രവാദിയും യുവാവും പുഴയില്‍ മുങ്ങിമരിച്ചു  (9 hours ago)

മണിപ്പൂരില്‍ വിവിധ പദ്ധതികളുടെ ഉദ്ഘാടനം നിര്‍വഹിച്ച് പ്രധാനമന്ത്രി  (10 hours ago)

വിലക്കയറ്റത്തില്‍ കേരളം ഒന്നാമതാകാന്‍ കാരണം പിണറായി സര്‍ക്കാരിന്റെ ദുര്‍ഭരണമാണെന്ന് രാജീവ് ചന്ദ്രശേഖര്‍  (10 hours ago)

ഇടുക്കിയില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു  (10 hours ago)

Malayali Vartha Recommends