ഇന്ത്യയുടെ ജനാധിപത്യ പാരമ്പര്യങ്ങളോടും സ്ഥാപനങ്ങളോടും യുഎസിനു വലിയ ബഹുമാനമാണുള്ളത്; ട്രംപ് – മോദി കൂടിക്കാഴ്ചയില്‍ മതസ്വാതന്ത്ര്യവും പൗരത്വവും ചര്‍ച്ചയാകുമെന്ന് വൈറ്റ് ഹൗസ്
ട്രംപ് – മോദി കൂടിക്കാഴ്ചയില്‍ മതസ്വാതന്ത്ര്യവും പൗരത്വവും ചര്‍ച്ചയാകുമെന്ന് വൈറ്റ് ഹൗസ് അറിയിച്ചു. പൗരത്വ ഭേദഗതി നിയമം അടക്കം ചര്‍ച്ചയില്‍ ഉന്നയിക്കപ്പെടാനുള്ള സാധ്യതകൾ ഉണ്ട് . സംയുക്ത പ്രസ്താവനയിലും വിഷയം പരാമര്‍ശിക്കപ്പെടാന്‍ സാധ്യതയുണ്ടെന്നും വൈറ്റ് ഹൗസ് വക്താവ് അറിയിച്ചു. ഇന്ത്യയുടെ ജനാധിപത്യ പാരമ്പര്യങ്ങളോടും സ്ഥാപനങ്ങളോടും യുഎസിനു വലിയ ബഹുമാനമാണുള്ളത്. ആ പാരമ്പര്യങ്ങൾ ഉയർത്തിപ്പിടിക്കാൻ ഇന്ത്യയെ പ്രോത്സാഹിപ്പിക്കുന്നത് തുടരുമെന്നും പ്രസ്താവനയിൽ പറയുന്നുണ്ട്.
നമസ്തേ ട്രംപ് പരിപാടി നടക്കുന്നതിനാൽ കനത്ത സുരക്ഷയിലാണ് അഹമ്മദാബാദ് നഗരം. ആയിരക്കണക്കിന് സുരക്ഷാ ഉദ്യോഗസ്ഥരാണു നഗരത്തിനു കാവൽ. നമസ്തേ ട്രംപ് പരിപാടി നടക്കുന്ന മൊട്ടേര സ്റ്റേഡിയത്തില്‍ മൂന്ന് തലങ്ങളിലായാണ് സുരക്ഷ ക്രമീകരണം. മോദിയും ട്രംപും ജനങ്ങളെ അഭിസംബോധന ചെയ്യുന്ന വേദിക്കരികില്‍ യുഎസ് പ്രസിഡന്റിന്റെ സുരക്ഷാവിഭാഗമായ സീക്രട്ട് സര്‍വീസസും പ്രധാനമന്ത്രിയുടെ സുരക്ഷാ വിഭാഗമായ എസ്പിജിയും ഉണ്ടാകും. സ്റ്റേഡിയത്തിന്റെ പുറത്തുള്ള തുണുകളോടു ചേര്‍ന്ന് സിആര്‍പിഎഫിന്റെ സായുധ സൈനികരും കാവലിരിക്കും.
https://www.facebook.com/Malayalivartha