ട്രംപിന്റെ യാത്രയ്ക്കായുള്ള മറീന്‍ വണ്‍ എന്ന ഹൈലികോപ്റ്ററുകള്‍ ദില്ലിയില്‍ സജ്ജം; ഇന്ത്യാ സന്ദര്‍ശനത്തിന് ഇനി ദിവസങ്ങൾ മാത്രം ബാക്കി; രാജ്യം അതീവ സുരക്ഷയിൽ
അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപിന്റെ ഇന്ത്യാ സന്ദര്‍ശനത്തിന് ഇനി ദിവസങ്ങൾ മാത്രം ബാക്കി. ട്രംപിന്റെ യാത്രയ്ക്കായുള്ള മറീന്‍ വണ്‍ എന്ന ഹൈലികോപ്റ്ററുകള്‍ ദില്ലിയില്‍ സജ്ജമാണ്. ഔദ്യോഗിക യാത്രാ വിമാനമായ എയര്‍ഫോഴ്സ് വണ്ണിലേക്ക് അമേരിക്കന്‍ പ്രസിഡന്റിനെ എത്തിക്കുക എന്നതും മറീന്‍ വണ്ണിന്റെ ചുമതലയാണ്. പ്രസിഡന്റിന്റെ ചെറുയാത്രകള്‍ക്കും മറീന്‍ വണ്‍ ഉപയോഗിക്കാറുമുണ്ട്. നിരവധി ഹെലികോപ്റ്ററുകള്‍ ചേര്‍ന്ന കൂട്ടമാണ് മറീന്‍ വണ്‍ എന്നറിയപ്പെടുന്നത്.
സാധാരണ അഞ്ച് ഹെലികോപ്റ്ററുകളുടെ ഒരു സംഘമായിട്ടാണ് മറീന്‍ വണ്‍ സഞ്ചരിക്കാറുള്ളത്. അതിലൊന്നിലായിരിക്കും പ്രസിഡന്റുണ്ടാകുക. എന്നാല്‍ ഏത് ഹെലികോപ്റ്ററിലാണ് പ്രസിഡന്റ് സഞ്ചരിക്കുന്നത് എന്നത് അതീവ രഹസ്യമായ കാര്യമാണ്. പ്രസിഡന്റിന്റെ കോപ്റ്ററിനെ ലക്ഷ്യം വെച്ച് നടത്തുന്ന ആക്രമണങ്ങളെ പ്രതിരോധിക്കാന്‍ വേണ്ടിയാണിങ്ങനെ യാത്ര ചെയ്യുന്നത്. ഹെലികോപ്റ്റർ എൻജിൻ ശബ്ദം ഉള്ളിലേക്കു വരാതിരിക്കാനും വെടിയുണ്ട ഏൽക്കാതിരിക്കാനും ശേഷിയുള്ള ബോഡിയാണ് ഇതിനുള്ളത്. മറീൻ ഹെലികോപ്റ്റർ സ്വാഡ്രോൺ വണ്ണാണ് (എച്ച്എംഎക്സ്–1 ) മറീൻ വണ്ണിന്റെ ചുമതലയുള്ളത്.
https://www.facebook.com/Malayalivartha