സ്വന്തം പാർട്ടിയായ കോൺഗ്രസിൽ മാത്രമാണ് പ്രിയങ്ക ഗാന്ധി സജീവമായിട്ടുള്ളത്; കാരണം സ്വന്തം പാർട്ടിയിൽ സ്ഥാനം നേടാൻ വേണ്ടിയാണ് അവർ പ്രവർത്തിക്കുന്നത്; പ്രിയങ്ക ഗാന്ധിയെ വിമർശിച്ച് കേന്ദ്രമന്ത്രി സ്മൃതി ഇറാനി
പ്രിയങ്ക ഗാന്ധിയെ വിമർശിച്ച് കേന്ദ്രമന്ത്രി സ്മൃതി ഇറാനി രംഗത്ത്. പാർട്ടിയിൽ സ്ഥാനം ഉറപ്പാക്കാൻ വേണ്ടിയാണ് പ്രിയങ്ക ഗാന്ധി വദ്ര പതിവായി ഉത്തർപ്രദേശിന്റെ കാര്യത്തില്‍ അമിത താത്പര്യം പ്രകടിപ്പിക്കുന്നതെന്ന് സ്മൃതി ഇറാനി പറഞ്ഞു. ''സ്വന്തം പാർട്ടിയായ കോൺഗ്രസിൽ മാത്രമാണ് പ്രിയങ്ക ഗാന്ധി സജീവമായിട്ടുള്ളത്. കാരണം സ്വന്തം പാർട്ടിയിൽ സ്ഥാനം നേടാൻ വേണ്ടിയാണ് അവർ പ്രവർത്തിക്കുന്നതെന്നും അവർ വ്യക്തമാക്കി.'' ലക്നൗവിലെ ഹിന്ദുസ്ഥാൻ സമാഗം പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കവെയായിരുന്നു സ്മൃതി ഇറാനി ഈ കാര്യം പറഞ്ഞത്. കഴിഞ്ഞ ജനുവരിയിലായിരുന്നു പ്രിയങ്ക ഗാന്ധി കോൺഗ്രസ് പാർട്ടിയിലെ ഔദ്യോഗിക സ്ഥാനം ഏറ്റെടുത്തത്.
എന്നാൽ പൊതുതെരഞ്ഞെടുപ്പിൽ കോൺഗ്രസ് പാർട്ടിക്കേറ്റ പ്രഹരം തടയാൻ പ്രിയങ്ക ഗാന്ധിക്ക് സാധിച്ചില്ല. സഹോദരനും മുൻ കോൺഗ്രസ് പ്രസിഡന്റുമായിരുന്ന രാഹുൽ ഗാന്ധി അമേഠിയിൽ പരാജയപ്പെടുകയും ചെയ്തു . പിന്നീട് ദില്ലി തെരഞ്ഞെടുപ്പിലും കോൺഗ്രസിന് നേട്ടമൊന്നും സംഭവിച്ചില്ല. ദില്ലി ഇലക്ഷനിലെ പരാജയത്തിന് ശേഷമാണ് കോൺഗ്രസിന് വേണ്ടി പോരാടാനുള്ള സമയമാണിതെന്ന് പ്രിയങ്ക ഗാന്ധി അംഗീകരിച്ചത്.
https://www.facebook.com/Malayalivartha