ഡല്‍ഹി അക്രമം: ഡല്‍ഹി പൊലീസ് കമീഷണര്‍ക്ക് ഹൈകോടതി നോട്ടീസ്

ഡല്‍ഹിയില്‍ സി.എ.എയെ അനുകൂലിക്കുന്നവര്‍ നടത്തിയ അക്രമങ്ങളില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 20 ആയി. പൗരത്വ പ്രക്ഷോഭകര്‍ക്ക് നേരെ നടന്ന അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് ഡല്‍ഹി പൊലീസ് കമീഷണര്‍ക്ക് ഹൈകോടതി നോട്ടീസ് നൽകി. അക്രമത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജിയിലാണ് കോടതി നോട്ടീസ് അയച്ചത്. കേസ് വീണ്ടും 12.30ന് പരിഗണിക്കും.
അക്രമത്തില്‍ പരിക്കേറ്റവര്‍ക്ക് അടിയന്തര ചികിത്സ ലഭ്യമാക്കണെമന്ന് ഹൈേകാടതി ഇന്നലെ രാത്രി ഉത്തരവിട്ടിരുന്നു. പരിക്കേറ്റവെര ആശുപത്രിയിലെത്തിക്കുന്നതിനും മറ്റുമായി സുരക്ഷിത യാത്രാ സൗകര്യം ഒരുക്കണമെന്നും കോടതി നിര്‍ദേശിച്ചിരുന്നു.
ഡല്‍ഹിയില്‍ ആക്രമണം രൂക്ഷമായതിനെ തുടര്‍ന്ന് ജസ്റ്റിസ് എസ്. മുരളീധറിന്‍റെ വസതിയിലായിരുന്നു അര്‍ധരാത്രി അടിയന്തര വാദം കേട്ടത്. ജസ്റ്റിസ് എസ്. മുരളീധര്‍, അനുപ് െജ. ബംബാനി എന്നിവരടങ്ങിയ ബെഞ്ച് ജനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്താന്‍ കൂടുതല്‍ സേനയെ വിന്യസിക്കണമെന്നും ഡല്‍ഹി പൊലീസിനോട് നിര്‍ദേശിക്കുകയും ചെയ്തു.
കൂടാതെ പരിക്കേറ്റവരുടെ വിവരങ്ങളും ചികിത്സ വിവരങ്ങളും അടങ്ങിയ വിശദ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും കോടതി ഉത്തരവിട്ടിരുന്നു. അക്രമം രൂക്ഷമായതിനെ തുടര്‍ന്ന് അര്‍ധരാത്രി ഡല്‍ഹി ൈഹെകോടതി ഹരജി പരിഗണിക്കുകയായിരുന്നു.
ഡല്‍ഹിയില്‍ ആവശ്യത്തിന് പൊലീസും മറ്റ് സുരക്ഷാസേനയുമുണ്ടെന്ന് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍. എന്‍.ഡി.ടി.വിക്ക് നല്‍കിയ അഭിമുഖത്തിലാണ് ഡോവലിെന്റ പരാമര്‍ശം. നേരത്തെ അജിത് ഡോവല്‍ ഡല്‍ഹിയിലെ സംഘര്‍ഷബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കുകയും ചെയ്തിരുന്നു.
ഡല്‍ഹി പൊലീസിെന്റ കാര്യക്ഷമതയിലും ഇടപെടലിലും ജനങ്ങള്‍ക്ക് സംശയമുണ്ട്. ഇൗ പ്രശ്നം പരിഗണിക്കേണ്ടതുണ്ട്. യൂണിഫോമിലുള്ളവെര ജനങ്ങള്‍ വിശ്വസിക്കണം. വലിയൊരു വിഭാഗം ജനങ്ങളെ ഭയം പിടികൂടിയിട്ടുണ്ട്. എല്ലാ വിഭാഗം ജനങ്ങളില്‍ നിന്നും ഭയം ഇല്ലാതാക്കുകയെന്നത് ഞങ്ങളുടെ കര്‍ത്തവ്യമാണ്. അക്രമത്തിന് മുതിരുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകും. ആരെയും തോക്കുമായി തെരുവില്‍ നടക്കാന്‍ സമ്മതിക്കില്ലെന്നും ഡോവല്‍ വ്യക്തമാക്കി.
അതേസമയം, ഡല്‍ഹിയിലെ സംഘര്‍ഷബാധിത മേഖലകളില്‍ സൈന്യത്തെ വിന്യസിക്കണമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള് ആവശ്യപ്പെട്ടു. ഇക്കാര്യം ആഭ്യന്തരമന്ത്രി അമിത് ഷായുമായി ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha