ഇരുനൂറോളം വരുന്ന ഒരു ആള്കൂട്ടമാണ് എന്തിനും തയാറായി നില്ക്കുന്നു; ജീവന് രക്ഷിക്കുവാനായി രുദ്രാക്ഷം പുറത്തുകാട്ടി; ഏറ്റവും വേദനാജനകമായ ഒരു അവസ്ഥ; പൗരത്വ ഭേദഗതി നിയമത്തിന്റെ പേരില്‍ ഡല്‍ഹിയിലെ അനുഭവങ്ങൾ ചൂണ്ടിക്കാട്ടി എന്‍ഡിടിവി മാധ്യമപ്രവര്ത്തകൻ

പൗരത്വ ഭേദഗതി നിയമത്തിന്റെ പേരില്‍ ഡല്‍ഹി കത്തുകയാണ്. ജനങ്ങളെ തല്ലി ഓടിക്കുന്നതിനൊപ്പം തന്നെ മാധ്യമപ്രവർത്തകർക്കും തല്ല് കിട്ടുന്നുണ്ട്. ഡൽഹിയിലെ കലാപത്തിന്റെ ദുരവസ്ഥകള്‍ തുറന്നുകാട്ടിയിരിക്കുകയാണ് ഒരു മാധ്യമപ്രവർത്തകൻ . വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്ത എന്‍ഡിടിവി മാധ്യമപ്രവര്‍ത്തകന്റെ അനുഭവം ഇങ്ങനെയാണ്. മതം ചോദിച്ച് കലാപകാരികള്‍ ജനങ്ങളെ അക്രമിക്കുകയാണെന്നും എന്‍ഡിടിവിയുടെ സീനിയര്‍ കറസ്പോണ്ടന്റ് സൗരഭ് ശുഖ്ല വ്യക്തമാക്കി.
ഒരു സാധാരണ വാര്‍ത്താ ദിനം പോലെ തുടങ്ങിയ അന്നേ ദിവസം അവസാനിക്കുന്നത് ഏറ്റവും ഭയാനകമായ അവസ്ഥയിലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. വടക്കുകിഴക്കന്‍ ഡല്‍ഹിയിലെ അക്രമങ്ങളെക്കുറിച്ച് ഞായറാഴ്ച മുതല്‍ റിപ്പോര്‍ട്ട് ചെയ്യുന്ന വ്യക്തിയാണ് ഇദ്ദേഹം. ഞായറാഴ്ച രാവിലെ സംഘം മജ്പുരില് എത്തിയപ്പോൾ ജനക്കൂട്ടം ആളുകളെ കൊള്ളയടിക്കുകയും, കല്ലെറിയുകയും, കടകള്‍ നശിപ്പിക്കുകയും ചെയ്യുന്നകാഴ്ച്ചയായിരുന്നു അദ്ദേഹം കാണുന്നത്. ചിലസ്ഥലങ്ങളില്‍ വെടിയൊച്ച ഉയർന്നു. ഉച്ചകഴിഞ്ഞ് തന്റെ സഹപ്രവര്‍ത്തകനായ അരവിന്ദ് ഗുണശേഖരുമായി നേരെ പോയത് കാര്വാല്നഗറിലേക്ക് ഗോഗുല്പുരിയിലേക്കുമാണ്. മജ്പുരിലേതിനേക്കാളും ഭയാനകമായ കാഴ്ചകളാണ് അവിടെ കണ്ടത്. മൊബൈല്‍ ഫോണിലാണ് പിന്നീട് ദൃശ്യങ്ങള്‍ പകര്‍ത്തിയത്. വീടുകള്‍ കത്തിച്ചു കളയുന്നതും മതസ്ഥാപനങ്ങള്‍ ആക്രമിക്കപ്പെടുന്നതും കണ്ടു. ഇവിടങ്ങളിലൊന്നും പോലീസിനെ കാണാനില്ലായിരുന്നു എന്നും അദ്ദേഹം പറയുന്നു.
ഒരു ആരാധനാലയം തകര്‍ക്കാന്‍ പോകുന്നു എന്ന് കേട്ടായിരുന്നു പിന്നീട് സീലംപുരിലേക്ക് എത്തുന്നത്. ഇരുനൂറോളം വരുന്ന ഒരു ആള്കൂട്ടമാണ് എന്തിനും തയാറായി നില്‍ക്കുന്നത്. ഇതിനിടയിലാണ് അരവിന്ദിനെ ഒരു ആള്‍കൂട്ടം പിടികൂടുന്നത്. ഏതാണ്ട് 50-60 പേരടങ്ങിയ സംഘം അദ്ദേഹത്തെ കൂട്ടംചേര്‍ന്ന് മര്‍ദ്ദിച്ചു. മൊബൈല്‍ ഫോണില്‍ ഉണ്ടായിരുന്ന ഫൂട്ടേജുകള്‍ ഡിലീറ്റ് ചെയ്യണം എന്നാവശ്യപ്പെട്ട് മര്‍ദ്ദനം തുടർന്നു. അദ്ദേഹത്തെ രക്ഷിക്കാന്‍ ചെന്ന തനിക്കും മര്‍ദ്ദനമേറ്റുവെന്ന് അദ്ദേഹം പറഞ്ഞു . അരവിന്ദിനെ അക്രമികളില്‍ നിന്നും മറച്ചുപിടിച്ച തന്റെ പുറത്തും വയറിലുമെല്ലാമാണ് അടിവീണതെന്നും ആ മാധ്യമപ്രവർത്തകൻ പറഞ്ഞു. ഇന്ത്യന്‍ ടെലിവിഷന്‍ ചാനലുകള്‍ക്ക് വേണ്ടിയല്ല, വിദേശ ഏജന്‍സിക്ക് വേണ്ടിയാണ് തങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് എന്ന് കലാപകാരികളോട് പ്രസ് കാര്‍ഡ് കാണിച്ച് വിശദീകരിക്കുകയും ചെയ്തു. "അപ്പോഴാണ് അവര്‍ എന്റെ പേര് ശ്രദ്ധിച്ചതെന്നും . അതില്‍ ശുഖ്ല എന്നത് ശ്രദ്ധിച്ച ഒരാള്‍ മറ്റുള്ളവരോട് ഞാന്‍ ബ്രാഹ്മണനാണെന്ന് പറയുകയും ചെയ്തു. ജീവന് രക്ഷിക്കുവാനായി രുദ്രാക്ഷം പുറത്തുകാട്ടിയെന്നും ഏറ്റവും വേദനാജനകമായ ഒരു അവസ്ഥയായിരുന്നു അതെന്നും " എന്‍ഡിടിവിയിലെഴുതിയ അനുഭവക്കുറിപ്പില്‍ സൗരഭ് വ്യക്തമാക്കുന്നു.
https://www.facebook.com/Malayalivartha