ഗാന്ധിജി ബ്രിട്ടീഷ് ഏജന്റെന്ന് മാര്‍ക്കണ്ഡേയ കട്ജു, ബ്രിട്ടീഷുകാരുടെ ഏജന്റായി പ്രവര്‍ത്തിച്ചതിലൂടെ ഇന്ത്യയോട് വലിയ ദ്രോഹമാണ് ഗാന്ധിജി ചെയ്തതെന്നും കട്ജു

ഗാന്ധിജിയ്‌ക്കെതിരെ വിമര്‍ശനവുമായി മാര്‍ക്കണ്ഡേയ കട്ജു രംഗത്ത്. മഹാത്മാഗാന്ധി ബ്രിട്ടീഷുകാര്‍ക്കു വേണ്ടി പ്രവര്‍ത്തിച്ച വ്യക്തിയാണെന്ന് പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യ ചെയര്‍മാന്‍ ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജു പറഞ്ഞു. വിഭജിച്ച് ഭരിക്കുക എന്ന ബ്രിട്ടീഷ് ആശയത്തിന്റെ പ്രചാരകനായിരുന്നു ഗാന്ധി. ബ്രിട്ടീഷുകാരുടെ ഏജന്റായി പ്രവര്‍ത്തിച്ചതിലൂടെ ഇന്ത്യയോട് വലിയ ദ്രോഹമാണ് ഗാന്ധിജി ചെയ്തത്. സത്യാഗ്രഹ സമരം ആവിഷ്‌കരിച്ചത് ബ്രട്ടീഷ് ഭരണത്തിനെ സഹായിക്കാനായിരുന്നുവെന്നും ജസ്റ്റിസ് കട്ജു തന്റെ ബ്ലോഗില്‍ പറയുന്നു.
ഗാന്ധിയുടെ സാമ്പത്തിക ആശയങ്ങള്‍ വ്യവസായവല്‍ക്കരണത്തെയും അതുവഴി ഇന്ത്യയുടെ വികസനത്തെയും തടയുന്നതായിരുന്നു. വിഭജിച്ച് ഭരിക്കുക എന്ന ബ്രിട്ടീഷ് നയം നടപ്പാക്കുന്നതിനായിരുന്നു ഗാന്ധിജി രാമരാജ്യം എന്ന ആശയം മുന്നോട്ട് വച്ചത്. ഇതിന് പുറമെ ഗോരക്ഷ, ബ്രഹ്മചര്യം, ജാതി സമ്പ്രദായം തുടങ്ങി ഹിന്ദു ആശയങ്ങള്‍ക്കാണ് ഗാന്ധിജി മുന്‍ഗണന നല്‍കിയതെന്നും ബ്ലോഗില്‍ പറഞ്ഞിട്ടുണ്ട്. ബ്രിട്ടീഷ് ഭരണത്തിനെതിരെ ഉയര്‍ന്ന ജനവികാരം അക്രമാസക്തമായപ്പോള്‍ അതിനെ വഴിതിരിച്ച് വിട്ട് സത്യാഗ്രഹം എന്ന ലേബലില്‍ ഭരണകൂടത്തിന് അനുകൂലമാക്കിയെന്നും ജസ്റ്റിസ് കട്ജു ബ്ലോഗിലൂടെ ആരോപണം ഉന്നയിച്ചിട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























