വർഷങ്ങൾ നീണ്ട പ്രണയം... കാമുകിയ്‌ക്കൊപ്പം താമസിക്കാൻ ഭാര്യയെ കൊലപ്പെടുത്തി... മയക്കുമരുന്ന് കുത്തിവെച്ച് ഉറക്കിയ ശേഷം കഴുത്തറുത്ത് അതി ക്രൂരമായ കൊലപാതകം; പിന്നാലെ ഭാര്യയുടെ സ്വര്‍ണ്ണാഭരണങ്ങള്‍ കൊറിയറായി പ്രണയിനിക്ക് അയച്ചു കൊടുത്തു!! അറസ്റ്റ് ചെയ്യാൻ വീട്ടിലെത്തിയതോടെ ട്രെയിന് മുന്നില്‍ ചാടി ഭര്‍ത്താവും തൂങ്ങി മരിച്ച് കാമുകിയും !! നടുക്കം വിട്ടുമാറാതെ നാട്ടുകാരും വീട്ടുകാരും

ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് അവരുടെ സ്വര്‍ണ്ണാഭരണങ്ങള്‍ കാമുകിക്ക് കൊറിയറായി അയച്ചുകൊടുത്തു. ഭര്‍ത്താവ് പിന്നീട് ട്രെയിന് മുന്നില്‍ ചാടിയും കാമുകി വീടിനുള്ളില്‍ കെട്ടിത്തൂങ്ങിയും ആത്മഹത്യയും ചെയ്തു. ബംഗലുരുവില്‍ ദന്തിസ്റ്റായ ഡോ. രാവന്ദ് ആണ് ഭാര്യ കവിതയെ കൊലപ്പെടുത്തി ആഭരണങ്ങള്‍ കാമുകി ഹര്‍ഷിതയ്ക്ക് അയച്ചത്. കഴിഞ്ഞ ഫെബ്രുവരി 17 ന് ചിക്കമംഗലുരു ജില്ലയിലെ കാടൂരിലെ വീട്ടിലായിരുന്നു കൊലപാതകം അരങ്ങേറിയത്. പിറ്റേന്ന് ഭാര്യയെ കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റ് ചെയ്യാന്‍ പോലീസ് എത്തിയപ്പോഴായിരുന്നു ഇയാള്‍ ട്രെയിന് മുന്നില്‍ ചാടിയത്. രാജേശ്വരിനഗറിലെ ജാവരേഗൗഡ നഗറിലെ വീട്ടിലായിരുന്നു ഹര്‍ഷിത ആത്മഹത്യ ചെയ്തത്. ചൊവ്വാഴ്ച ഇവരുടെ വീട്ടില്‍ നിന്നും കവിതയുടെ ആഭരണങ്ങള്‍ പോലീസ് കണ്ടെത്തി. 32 കാരിയായ ഹര്‍ഷിതയുടെ ആത്മഹത്യയില്‍ പോലീസ് നടത്തിയ അന്വേഷണം ആയിരുന്നു കാമുകന്‍ രാവന്ദിലേക്ക് എത്തിയത്. ഭാര്യയെ കൊലപ്പെടുത്താന്‍ പോകുന്ന വിവരം കാമുകി ഹര്‍ഷിതയുമായി ഇയാള്‍ പങ്കുവെച്ചിരിക്കാം എന്നാണ് പോലീസ് സംശയിക്കുന്നത്. കൊലപാതകം നടക്കുന്നതിന് രണ്ടു ദിവസം മുമ്പ് ശനിയാഴ്ച രാത്രി ഏറെ വൈകിയും രാവന്ദും ഹര്‍ഷിതയും മണിക്കൂറോളം സംസാരിച്ചിരുന്നു. തുംകൂര്‍ സ്വദേശിനിയായ ഹര്‍ഷിതയും വിവാഹിതയാണ്. കെഎസ്ആര്‍ടിസി കണ്ടക്ടറായ സുദര്‍ശനാണ് ഇവരുടെ ഭര്‍ത്താവ്. ഏറെ നാളായി ഹര്‍ഷിതയും രാവന്ദും പ്രണയത്തിലായിരുന്നു. ഫെബ്രുവരി 17 ന് പുലര്‍ച്ചെ നാലുമാണിക്കാണ് രാവന്ദ് ഭാര്യയെ കൊലപ്പെടുത്തിയത്. മയക്കുമരുന്ന കുത്തിവെച്ച് ഉറക്കിയ ശേഷം കഴുത്തറുക്കുകയായിരുന്നു. പിന്നീട് കഴുത്തില്‍ അണിഞ്ഞിരുന്നത് ഉള്‍പ്പെടെ 115 ഗ്രാം വരുന്ന സ്വര്‍ണ്ണം പായ്ക്ക് ചെയ്ത് ബിരൂരിലെ കൊറിയര്‍ ഷോപ്പില്‍ നിന്നും ഹര്‍ഷിതയുടെ പേരില്‍ അയച്ചു. ഈ പാഴ്‌സല്‍ പിറ്റേന്ന് ഹര്‍ഷിത വാങ്ങുകയും ചെയ്തു. മോഷണം നടത്തുന്നതിനിടയില്‍ ഭാര്യയെ അക്രമികള്‍ കൊലപ്പെടുത്തി എന്ന രീതിയില്‍ പോലീസ് അന്വേഷണം വഴി തിരിച്ചുവിടാന്‍ വേണ്ടിയായിരുന്നു രാവന്ദിന്റെ ശ്രമം.
https://www.facebook.com/Malayalivartha