ആ അവിനാശി വോൾവോ ബസ് ; ദുഃശ്ശകുനങ്ങളുടെ കലവറ; ജീവനക്കാരുടെ പേടിസ്വപ്നം ചരിത്രമറിഞ്ഞിട്ടും അവർ യാത്ര പുറപ്പെട്ടു

തമിഴ്‌നാട്ടിലെ അവിനാശിയില്‍ അപകടത്തില്‍പ്പെട്ട കെ.എസ്.ആര്‍.ടി.സി. ഗരുഡ വോള്‍വോ ബസിനെ കുറിച്ചുള്ള നടുക്കുന്ന വിവരങ്ങൾ പുറത്ത്. പണ്ടേ ഈ വോൾവോ ബസിന് ''ജാതകദോഷ''മുണ്ടെന്ന് വ്യാപകമായ പറച്ചിൽ ഉണ്ടായിരുന്നു. ഈ ബസ്സിൽ ജോലിചെയ്യാന്‍ പല ജീവനക്കാർക്കും മടിയായിരുന്നു. അവിനാശി ദുരന്തത്തില്‍ മരിച്ച ഡ്രൈവര്‍ കം കണ്ടക്ടര്‍മാരായ വി.ഡി. ഗിരീഷും വി.ആര്‍. ബൈജുവുമാണു പതിവായി ഈ ബസില്‍ പോയിരുന്നത്. ഒരുകോടിയിലേറെ രൂപ മുടക്കി വാങ്ങിയതാണ് ഈ ബസ്. എന്നാൽ ഇത് യാത്ര പുറപ്പെട്ടാല്‍ എവിടെയെങ്കിലും തട്ടിയും മുട്ടിയുമല്ലാതെ തിരിച്ചെത്തിയിട്ടില്ലെന്നു ജീവനക്കാര്‍ വ്യക്തമാക്കുന്നു. . അഞ്ചുവര്‍ഷം മുമ്പ് പാലക്കാട് ഡിപ്പോയിലെത്തിയതോടെയാണ് ആര്‍.എസ്. 784-ാം നമ്പര്‍ ബസ് കെ.എസ്.ആര്‍.ടി.സിയുടെ ഭാഗമാകുകയായിടരുന്നു. ബംഗളുരുവിലേക്കുള്ള യാത്രയ്ക്കിടെ, മുന്നില്‍പോയ ലോറി ബ്രേക്ക് പൊട്ടി പിന്നോട്ടുവന്ന് ബസിന്റെ മുന്‍വശം തകര്‍ത്തതായിരുന്നു മുന്നോട്ട് പോയത്. ഇതാണ് ആദ്യസംഭവം. അറ്റകുറ്റപ്പണിക്കുശേഷം ബസിനു കോട്ടയം ഡിപ്പോയിലേക്കു മാറ്റി . കമ്പി കയറ്റിപ്പോയ ലോറിയുമായി കൂട്ടിയിടിച്ച് ഡ്രൈവര്‍ കെന്നഡി മരിച്ചതോടെ ബസിന്റെ ''ജാതകദോഷം'' ജീവനക്കാര്‍ക്കിടയില്‍ ഉറയ്ക്കുകയായിരുന്നു
ലോറിയുടെ പിന്നിലേക്കു നീണ്ടുനിന്ന കമ്പി ബസിന്റെ ചില്ല് തുളച്ച് ഡ്രൈവറുടെ നെഞ്ചില്‍ തറയ്ക്കുകയായിരുന്നു. അപകടത്തില്‍ കെന്നഡി തല്‍ക്ഷണം മരിക്കുകയും ചെയ്തു . ഈ സംഭവത്തേത്തുടര്‍ന്ന് ആര്‍.എസ്. 784 ഓടിക്കാന്‍ ഡ്രൈവര്‍മാര്‍ അല്പം മടിച്ചിരുന്നു. ഇങ്ങനത്തെ അവസ്ഥയിൽ ബസ് തിരുവനന്തപുരം സെന്‍ട്രല്‍ ഡിപ്പോയിലേക്കു മാറ്റുകയായിരുന്നു. അവിടെയും ജീവനക്കാര്‍ കൈയൊഴിഞ്ഞപ്പോഴായിരുന്നു എറണാകുളത്തേക്കു ബസിനെ മാറ്റിയത്. ബസിന്റെ ചരിത്രം നന്നായി മനസിലാക്കിത്തന്നെയായിരുന്നു ബൈജുവും ഗിരീഷും ധൈര്യപൂര്‍വം ഈ ബസില്‍ ജോലി ചെയ്ത് കൊണ്ടിരുന്നത് . രണ്ടുമാസം കൂടുമ്പോഴായിരുന്നു ബസിന്റെ മുന്നിലെ ചില്ല് പൊട്ടുമായിരുന്നെന്നു ജീവനക്കാര്‍ പറയുന്നു. ഇതു പതിവായതോടെ ഫുള്‍കവര്‍ ഇന്‍ഷുറന്‍സ് കിട്ടാതായി. അന്നുമുതല്‍ തേഡ് പാര്‍ട്ടി ഇന്‍ഷുറന്‍സായിരുന്നു . അവിനാശി ദുരന്തത്തില്‍ തകര്‍ന്ന ബസ് എടപ്പാളിലെ റീജണല്‍ വര്‍ക്‌ഷോപ്പില്‍ നന്നാക്കിയെടുത്ത് മലബാര്‍, തിരുക്കൊച്ചി സര്‍വീസാക്കാനാണു ഇപ്പോഴത്തെ നീക്കം.
https://www.facebook.com/Malayalivartha