സ്റ്റൈൽ മന്നൻ രജനികാന്ത് അതിഥിയായെത്തുന്ന മാൻ വെഴ്‍സസ് വൈല്‍ഡിന്റെ ടീസർ പുറത്ത്; സംപ്രേഷണം ചെയ്യുന്നത് മാർച്ച് 23ന്

ലോകമെമ്പാടും നിരവധി ആരാധകരെ സ്വന്തമാക്കിയ സാഹസിക പ്രോഗ്രാമാണ് ഡിസ്ക്കവറി ചാനലിലെ മാൻ വെഴ്‍സസ് വൈല്‍ഡ് എന്ന പരിപാടി . തമിഴകത്തിന്റെ സ്റ്റൈല്‍ മന്നൻ രജനികാന്ത് മാൻ വെഴ്‍സസ് വൈല്‍ഡില്‍ അതിഥിയായി എത്തുന്നുണ്ട് എന്ന വാർത്തയാണ് പരിപാടിയുടേതായി അടുത്തിടെ പുറത്തിറങ്ങിയ വാർത്ത . പ്രോഗ്രാമിന്റെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ ഇതിനോടകം തരംഗമായിരുന്നു. ഇപ്പോഴിതാ മാൻ വെഴ്‍സസ് വൈല്‍ഡിന്റെ പ്രമോ ടീസര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നു. റിലീസ് തിയ്യതിയും പ്രമോ ടീസറിനൊപ്പം വ്യക്തമാക്കുന്നുണ്ട്.
മാര്‍ച്ച് 23ന് ആണ് മാൻ വെഴ്‍സസ് വൈല്‍ഡ് സംപ്രേഷണം ചെയ്യുന്നത്. ഡിസ്‍കവറി ചാനലില്‍ ബെയര്‍ ഗ്രില്‍സ് ആണ് പ്രോഗ്രാംഅവതരിപ്പിക്കുന്നത് . രജനികാന്തും പ്രോഗ്രാമില്‍ പങ്കെടുത്തതിനാല്‍ ആരാധകര്‍ ആവേശത്തിലാണ്. ബന്ദിപ്പൂര്‍ കാട്ടിലാണ് രജനികാന്ത് പങ്കെടുക്കുന്ന പ്രോഗ്രാം ചിത്രീകരിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും മാൻ വെഴ്‍സസ് വൈല്‍ഡില്‍ മുമ്പ് പങ്കെടുത്തിരുന്നു. ഇതോടെയാണ് ഇന്ത്യയിലെ ജനങ്ങൾക്ക് ഈ പരിപാടി പരിചിതമാകുന്നത്.
https://www.facebook.com/Malayalivartha