ഡല്‍ഹി കത്തുന്നു; അമിത് ഷായെ ആഭ്യന്തരമന്ത്രി സ്ഥാനത്ത് നിന്നും മാറ്റണമെന്ന ആവശ്യവുമായി കോണ്‍ഗ്രസ് ഇടക്കാല പ്രസിഡന്‍റ് സോണിയ ഗാന്ധി

അമിത് ഷായെ ആഭ്യന്തരമന്ത്രി സ്ഥാനത്ത് നിന്നും മാറ്റണമെന്ന ആവശ്യവുമായി കോണ്‍ഗ്രസ് ഇടക്കാല പ്രസിഡന്‍റ് സോണിയ ഗാന്ധി രംഗത്ത് . ഡല്‍ഹി കലാപത്തിന്‍റെ പശ്ചാത്തലത്തിലാണ് ഈ ആവശ്യം സോണിയ ഗാന്ധി ഉന്നയിച്ചിരിക്കുന്നത്. രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ നേരിട്ട് കണ്ടായിരുന്നു സോണിയ ഗാന്ധി ഇക്കാര്യം ആവശ്യപ്പെട്ടത്. മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിനും മറ്റ് പാര്‍ട്ടി നേതാക്കള്‍ക്കുമൊപ്പമായിരുന്നു സോണിയ ഗാന്ധി രാഷ്ട്രപതിയെ കാണാനായി എത്തിയത്.
ആളുകളുടെ ജീവനും സ്വത്തും സമ്ബത്തും സംരക്ഷിക്കുമെന്ന ഉറപ്പിനു വേണ്ടിയാണ് രാഷ്ട്രപതിയെ കാണാനെത്തിയതെന്നും സോണിയ ഗാന്ധി വ്യക്തമാക്കി. രാഷ്ട്രപതിയുമായുള്ള നടത്തി. ആഭ്യന്തരമന്ത്രി അമിത് ഷായെ തല്‍സ്ഥാനത്ത് നിന്നും എത്രയും പെട്ടെന്ന് മാറ്റണമെന്നും ആവശ്യമുന്നയിച്ചിട്ടണ്ട്. കേന്ദ്രസര്‍ക്കാര്‍ പൂര്‍ണമായും പരാജയപ്പെട്ടതിന്‍റെ പ്രതിഫലനമാണ് ഡല്‍ഹി കലാപമെന്നും മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് വ്യക്തമാക്കി.
https://www.facebook.com/Malayalivartha