ഡൽഹി സംഘർഷം; ഡൽഹി പോലീസിന്റെ അനാസ്ഥ ചൂണ്ടിക്കാട്ടുന്ന ഇന്‍റലിജന്‍സിന്റെയും സ്പെഷ്യല്‍ ബ്രാഞ്ചിന്റെയും റിപ്പോർട്ട് പുറത്ത്

ദില്ലിയിലെ വര്‍ഗ്ഗീയ പ്രക്ഷോഭത്തിൽ പൊലീസിന്‍റെ അനാസ്ഥ തുറന്നുകാട്ടുന്ന പുതിയ റിപ്പോര്‍ട്ട് വന്നു . ഞായറാഴ്ച ആരംഭിച്ച സംഘര്‍ഷത്തിന് മുന്നോടിയായി ഇന്‍റലിജന്‍സും സ്പെഷ്യല്‍ ബ്രാഞ്ചും സംഘര്‍ഷ സാധ്യത സംബന്ധിച്ച് ആറ് ഇന്‍റലിജന്‍സ് റിപ്പോര്‍ട്ടാണ് ദില്ലി പൊലീസിന് കൈമാറിയത് . എന്നാല്‍ ഇതില്‍ ദില്ലി പോലീസ് കാര്യമായ നടപടികള്‍ ഒന്നും എടുത്തില്ലെന്നാണ് റിപ്പോര്‍ട്ട്. വടക്ക് കിഴക്കന്‍ ദില്ലിയിലെ മൗജപൂരില്‍ ജനങ്ങളോട് സംഘടിക്കാന്‍ ആവശ്യപ്പെട്ട ബിജെപി നേതാവ് കപില്‍ മിശ്രയുടെ ആഹ്വാനം വലിയ സംഘര്‍ഷത്തിലേക്ക് നീങ്ങുമെന്നായിരുന്നു ഇന്‍റലിജന്‍സ് റിപ്പോര്‍ട്ട് നൽകിയത് .
തുടർന്ന് റിപ്പോർട്ട് യാഥാർഥ്യമാകുകയായിരുന്നു . എന്നാല്‍ പ്രദേശിക പൊലീസിന് നല്‍കിയ ഈ വിവരങ്ങള്‍ ഇവര്‍ കൃത്യമായി പിന്തുടര്‍ന്നില്ലെന്നാണ് റിപ്പോർട്ടിൽ കുറ്റപ്പെടുത്തുന്നത് . വിവിധ റേഡിയോ സന്ദേശങ്ങളും ഇത് സംബന്ധിച്ച് സ്പെഷ്യല്‍ ബ്രാഞ്ച് നല്‍കിയതായി സൂചനയുണ്ട് . ജനങ്ങളോട് സംഘടിക്കാന്‍ ഉച്ചയ്ക്ക് 1.22 ന്കപില്‍ മിശ്ര ട്വീറ്റ് ചെയ്തിരുന്നു. ഈ സമയത്താണ് ആദ്യ സന്ദേശം നല്‍കിയത്. മൗജപ്പൂര്‍ ചൗക്കില്‍ വൈകീട്ട് 3ന് സംഘടിക്കാനും സിഎഎ അനുകൂല റാലിക്കുമാണ് കപില്‍ മിശ്ര അഹ്വാനം ചെയ്തത്.
എന്നാല്‍ കപില്‍ മിശ്ര ജാഫ്രബാദിലെ മെട്രോ സ്റ്റേഷന് അടുത്തള്ള സിഎഎ വിരുദ്ധ പ്രക്ഷോഭ വേദിക്ക് അടുത്തുവരുന്ന കാര്യവും, അത് ഉണ്ടാക്കിയേക്കാവുന്ന സംഘര്‍ഷാവസ്ഥയും മനസിലാക്കി പൊലീസ് ഇടപെട്ടില്ലെന്നും പ്രമുഖ മാധ്യമം റിപ്പോര്‍ട്ട്ചെയ്യുന്നു . ഇത് വ്യക്തമാക്കി നേരത്തെ തന്നെ ഇന്‍റലിജന്‍സ് റിപ്പോര്‍ട്ടും നല്‍കിയിരുന്നു.കപില്‍ മിശ്രയുടെ സന്ദര്‍ശനത്തിന് ശേഷം ഉടലെടുത്ത സംഘര്‍ഷാവസ്ഥ നിയന്ത്രിക്കാന്‍ കൃത്യമായ പൊലീസ് വിന്യാസം നടന്നില്ലെന്നും, ഉന്നതതലത്തില്‍ നിന്നുള്ള നിര്‍ദേശം പൊലീസിന് ലഭിച്ചില്ലെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു .
https://www.facebook.com/Malayalivartha