കൂട്ട ബലാത്സംഗത്തിനിരയായ എട്ടാം ക്ലാസുകാരി തീകൊളുത്തി മരിച്ചു

മധ്യപ്രദേശില്‍ കൂട്ട ബലാത്സംഗത്തിനിരയായ എട്ടാം ക്ലാസുകാരി തീകൊളുത്തി മരിച്ചു. ചൊവ്വാഴ്ച വൈകിട്ടാണ് 14 കാരിയെ തീകൊളുത്തിയ നിലയില്‍ കണ്ടത്. ബൈത്തൂല്‍ ജില്ലയിലെ കേദി പൊലീസ് സ്‌റ്റേഷന് കീഴിലാണ് സംഭവം ഉണ്ടായത്. പെണ്‍കുട്ടി നാഗ്പൂര്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. മാതാപിതാക്കള്‍ പുറത്തുപോയ സമയത്തായിരുന്നു സംഭവം. ഇളയ സഹോദരി വീട്ടുകാരെ വിവരമറിയിക്കുകയായിരുന്നു. മൂന്നുപേര്‍ ചേര്‍ന്നാണ് തന്നെ ബലാത്സംഗം ചെയ്തതെന്ന് പെണ്‍കുട്ടി പൊലീസിന് മൊഴി നല്‍കിയിരുന്നു. ഇവരെ അറസ്റ്റ് ചെയ്‌തെന്ന് പൊലീസ് അറിയിച്ചു.
https://www.facebook.com/Malayalivartha