ഡല്‍ഹി കലാപത്തില്‍ മരിച്ചവരുടെ എണ്ണം 38 ആയി.... പരിക്കേറ്റ ഇരുനൂറോളം പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയില്‍

അര്‍ധസൈനികര്‍ കാവലുറപ്പിച്ചതോടെ നേരിട്ടുള്ള ഏറ്റുമുട്ടലുകള്‍ കുറഞ്ഞെങ്കിലും സംഘര്‍ഷത്തിന്റെ തീയണയാതെ വടക്കുകിഴക്കന്‍ ഡല്‍ഹി. കലാപത്തില്‍ മരിച്ചവരുടെ എണ്ണം മുപ്പത്തെട്ടായി. പരിക്കേറ്റ ഇരുനൂറോളം പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്.ചാന്ദ്ബാഗ്, ശിവവിഹാര്‍, ബ്രിജ്പുരി മേഖലകളില്‍ ബുധനാഴ്ച രാത്രി കടകങ്ങള്‍ക്കും വാഹനങ്ങള്‍ക്കും രണ്ടു സ്‌കൂളുകള്‍ക്കും തീയിട്ടു.
പ്രദേശത്തെ മസ്ജിദിനുനേരെയും അക്രമമുണ്ടായി. മരിച്ചവരുടെ ബന്ധുക്കള്‍ മൃതദേഹങ്ങള്‍ വിട്ടുകിട്ടാനായി ആശുപത്രികള്‍ക്കുമുന്നില്‍ വരിനിന്നു. അക്രമങ്ങളില്‍ 130-ലേറെപ്പേരെ അറസ്റ്റുചെയ്തതായി പോലീസ് അറിയിച്ചു. സ്ഥിതി നിയന്ത്രണവിധേയമാണെന്നും 48 എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും പോലീസ് പറഞ്ഞു.
ആഭ്യന്തരമന്ത്രാലയത്തിന്റെ ഉത്തരവനുസരിച്ച് ഡെപ്യൂട്ടി കമ്മിഷണര്‍മാരുടെ നേതൃത്വത്തിലുള്ള രണ്ടു പ്രത്യേകാന്വേഷണ സംഘങ്ങളുണ്ടാക്കാന്‍ ഡല്‍ഹി പോലീസ് തീരുമാനിച്ചു. മരിച്ചവരുടെ ബന്ധുക്കള്‍ക്ക് പത്തുലക്ഷം രൂപവീതവും ഗുരുതരമായി പരിക്കേറ്റവര്‍ക്ക് രണ്ടുലക്ഷം രൂപവീതവും ആശ്വാസധനം നല്‍കുമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ പ്രഖ്യാപിച്ചു.
"
https://www.facebook.com/Malayalivartha