തെരുവില്‍ അക്രമവും വെടിവെപ്പും നടക്കുകയും ജനങ്ങള്‍ മരവിച്ചു വീഴുകയും ചെയ്യുമ്പോള്‍ അമിത് ഷാ എവിടെയായിരുന്നു? ആഞ്ഞടിച്ച് അമിത് ഷാ

ആഭ്യന്തരമന്ത്രി അമിത് ഷാക്കെതിരെ രൂക്ഷ വിമർശനവുമായി ശിവസേന. വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ 38 ജീവനെടുത്ത കലാപം നടക്കുമ്പോള്‍ ആഭ്യന്തരമന്ത്രി അമിത് ഷാ എന്തുചെയ്യുകയായിരുന്നുവെന്ന് ശിവസേന ആഞ്ഞടിച്ചു. ശിവസേനയുടെ മുഖപത്രമായ സാമ്നയിലൂടെയാണ് രൂക്ഷ വിമർശനം.
തെരുവില്‍ അക്രമവും വെടിവെപ്പും നടക്കുകയും ജനങ്ങള്‍ മരവിച്ചു വീഴുകയും ചെയ്യുേമ്ബാള്‍ അമിത് ഷാ എവിടെയായിരുന്നു? അദ്ദേഹം എന്താണ് ചെയ്തിരുന്നത്? കലാപം നടക്കുേമ്ബാള്‍ പകുതിയിലേറെ കേന്ദ്രമന്ത്രിമാരും അലഹബാദില്‍ അമേരിക്കന്‍ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിനെ വരവേല്‍ക്കുന്ന തിരക്കിലായിരുന്നു. പൊലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെെട 38 പേര്‍ക്ക് ജീവന്‍ നഷ്ടമാവുകയും പൊതുമുതലും ജനങ്ങളുടെ ജീവനോപാധികളും നഷ്ടമാവുകയും ചെയ്തു. രാജ്യത്തിന് ശക്തനായ ആഭ്യന്തരമന്ത്രിയാണുള്ളതെന്ന് പറയുന്നു. എന്നാല്‍ ഡല്‍ഹി മുഴുവനായി കത്തുമ്പോള്‍ അദ്ദേഹം അദൃശ്യനായത് ഞെട്ടിക്കുന്ന സംഭവമാണ്. ഡല്‍ഹി തെരഞ്ഞെടുപ്പ് നടക്കുമ്പോള്‍ തിരക്കുകള്‍ മാറ്റിവെച്ച് പ്രചാരണ റാലികളില്‍ അദ്ദേഹം സജീവമായിരുന്നു. ഡല്‍ഹി സര്‍ക്കാര്‍ ദുര്‍ബലമായതുകൊണ്ടാണ് അമിത് ഷായുടെ രാജി ആവശ്യപ്പെടാത്തതെന്നും സാമ്നയുടെ മുഖപ്രസംഗത്തില്‍ ആരോപിക്കുന്നു.
ഡല്‍ഹിയിലെ സംഘര്‍ഷ ബാധിത പ്രദേശങ്ങളിലെ സാധാരണ ജനങ്ങള്‍ക്കും സുരക്ഷ ഉറപ്പാക്കണമെന്ന് ഉത്തരവിട്ട ഹൈകോടതി ജസ്റ്റിസ് എസ്. മുരളീധരനെ 24 മണിക്കൂറിനുള്ളില്‍ സ്ഥലം മാറ്റിയത് നീതി നിഷേധമാണ്. സവര്‍ക്കറെ കുറിച്ച് ചിന്തിക്കുന്ന പാര്‍ട്ടി രാജ്യത്തിെന്റ അഭിമാനത്തെക്കുറിച്ച് ആദ്യം ചിന്തിക്കണമെന്നും സാമ്നയിലൂടെ ശിവസേന ആഞ്ഞടിക്കുന്നു.
https://www.facebook.com/Malayalivartha