ക്ഷേത്രത്തിന് സമീപത്ത് കുമിഞ്ഞു കൂടി നിധി!! ഏഴടി താഴ്ചയില്‍ പാത്രത്തില്‍ കുഴിച്ചിട്ട നിലിയിൽ കണ്ടെത്തിയ നിധിശേഖരം കണ്ട് അമ്പരന്ന് നാട്ടുകാർ

കഴിഞ്ഞ ദിവസമാണ് തമിഴ്‌നാട്ടിലെ തിരുച്ചിറപ്പള്ളി തിരുവാനിക്കാവലിലെ ജംബുകേശ്വര്‍ ക്ഷേത്രത്തിന് സമീപത്തുനിന്നും നിധിശേഖരം കണ്ടെത്തിയത്. 1.716 കിലോഗ്രാം ഭാരമുള്ള 505 സ്വര്‍ണ്ണനാണയങ്ങളാണ് കണ്ടെത്തിയത്. ക്ഷേത്രത്തിന് സമീപം കുഴി എടുക്കുന്നതിനിടെയായിരുന്നു നാണയ ശേഖരം കിട്ടിയത്.കണ്ടെടുത്ത നാണയ ശേഖരങ്ങള്‍ കൂടുതല്‍ പരിശോധനയ്ക്കായി ക്ഷേത്ര അധികൃതര്‍ പോലീസിന് കൈമാറി. നാണയങ്ങളും പാത്രങ്ങളും വിശദമായ പരിശോധനയ്ക്കായി ട്രഷറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഏഴടി താഴ്ചയില്‍ പാത്രത്തില്‍ കുഴിച്ചിട്ട നിലിയിലായിരുന്നു നാണയങ്ങള്‍. 504 ചെറിയ നാണയങ്ങളും ഒരു വലിയ നാണയവുമായിരുന്നു പാത്രത്തില്‍ ഉണ്ടായിരുന്നത്. 1000- 1200 കാലഘട്ടത്തിലെ നാണയങ്ങളാണ് ഇവയെന്നും നാണയങ്ങളില്‍ അറബി ലിപിയില്‍ അക്ഷരങ്ങള്‍ ആലേഖനം ചെയ്തിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു.
https://www.facebook.com/Malayalivartha