വിമാനത്താവള നടത്തിപ്പ് കേസിൽ ഇടപ്പെട്ട് സുപ്രീംകോടതി; ഹര്‍ജി ഹൈക്കോടതി തന്നെ പരിഗണിക്കമെന്ന് സുപ്രീംകോടതി

വിമാനത്താവള നടത്തിപ്പ് കേസിൽ ഇടപ്പെട്ട് സുപ്രീംകോടതി. തിരുവനന്തപുരം വിമാനത്താവള നടത്തിപ്പ് അദാനിക്ക് നല്‍കുന്നതിന് എതിരെയുള്ള ഹര്‍ജി നൽകിയിരുന്നു. ഇത് ഹൈക്കോടതി തന്നെ പരിഗണിക്കമെന്ന് സുപ്രീംകോടതി ഉത്തരവിട്ടു,. റിട്ട് ഹര്‍ജി നിലനില്‍ക്കില്ലെന്ന ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി റദ്ദാക്കുകയും ചെയ്തു. തിരുവനന്തപുരം വിമാനത്താവള നടത്തിപ്പ് ആദാനി ഗ്രൂപ്പിന് കൈമാറുന്നതിന് എതിരെയുള്ള കേസിലെ ഹൈക്കോടതി വിധി ചോദ്യം ചെയ്ത് സംസ്ഥാന സര്‍ക്കാര്‍ നൽകിയ ഹര്‍ജിയിലാണ് സുപ്രീംകോടതിയുടെ ഉത്തരവ് വന്നിരിക്കുന്നത്.
വിമാനത്താവള നടത്തിപ്പ് അദാനിക്ക് നൽകുന്നതിന് എതിരെ സംസ്ഥാനം നൽകിയ റിട്ട് ഹര്‍ജി ഹൈക്കോടതി തള്ളിയ സാഹചര്യമുണ്ടായിരുന്നു. കേന്ദ്രത്തിനെതിരെ റിട്ട് ഹര്‍ജി നിലനിൽക്കില്ലെന്നും ആവശ്യമെങ്കിൽ സംസ്ഥാന സര്‍ക്കാരിന് സുപ്രീംകോടതിയിൽ സൂട്ട് ഹര്‍ജി നൽകാമെന്നും ആയിരുന്നു ഹൈക്കോടതി ഉത്തരവിട്ടത്. ഹൈക്കോടതി ഉത്തരവിലെ പിഴവ് തിരുത്തണമെന്ന് ആവശ്യപ്പെട്ടാണ് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയിലെത്തിയതും.
https://www.facebook.com/Malayalivartha