മുസ്ലിം വിദ്യാര്‍ത്ഥികള്‍ക്ക് അഞ്ചു ശതമാനം സംവരണം; നടപടി സ്വീകരിച്ച് മഹാരാഷ്ട്ര സർക്കാർ

വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ മുസ്ലിം വിദ്യാര്‍ത്ഥികള്‍ക്ക് അഞ്ചു ശതമാനം സംവരണം ഏര്‍പ്പെടുത്തി മഹാരാഷ്ട്ര മഹാ വികാസ് അഗാഡി സര്‍ക്കാര്‍. ന്യൂനപക്ഷകാര്യ മന്ത്രി നവാബ് മാലികാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.
ഇതിനായുള്ള നിയമനിര്‍മ്മാണം ഉടന്‍ നടപ്പിലാക്കുമെന്നും നവാബ് മാലിക് നിയമസഭയില്‍ പറഞ്ഞു. അടുത്ത അധ്യയന വര്‍ഷം സ്കൂളുകളില്‍ പ്രവേശനം തുടങ്ങുന്നതിന് മുമ്പ് നടപടികള്‍ പൂര്‍ത്തിയാക്കാനാണ് തീരുമാനം. കോണ്‍ഗ്രസ് എംഎല്‍എയുടെ ചോദ്യത്തിന് മറുപടിയായാണ് ന്യൂനപക്ഷകാര്യ മന്ത്രി ഈ വിവരം വ്യക്തമാക്കിയത്.
https://www.facebook.com/Malayalivartha