നിര്‍ഭയ കേസ് പ്രതി പവന്‍ കുമാര്‍ ഗുപ്ത തിരുത്തല്‍ ഹര്‍ജിയുമായി സുപ്രീം കോടതിയിൽ; വധശിക്ഷ, ജീവപര്യന്തം തടവാക്കി കുറയ്ക്കണമെന്ന ആവശ്യമാണ് ഉയർത്തുന്നത്

നിര്‍ഭയ കേസ് പ്രതി പവന്‍ കുമാര്‍ ഗുപ്ത തിരുത്തല്‍ ഹര്‍ജിയുമായി സുപ്രീം കോടതിയിൽ. വധശിക്ഷ, ജീവപര്യന്തം തടവാക്കി കുറയ്ക്കണമെന്ന ആവശ്യമാണ് പവന്‍ ഹര്‍ജിയില്‍ പറഞ്ഞിരിക്കുന്നത് . കേസിലെ പ്രതികളുടെ വധശിക്ഷ നടപ്പാക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നിൽക്കുകയാണ്. ഇതിനിടയിലാണ് പവൻ കുമാർ ഗുപ്‌ത ഈ ആവശ്യവുമായി രംഗത്ത് വന്നിരിക്കുകയാണ്.
കേസിലെ പ്രതികളായ പവന്‍ ഗുപ്ത, മുകേഷ് കുമാര്‍ സിങ്, വിനയ് കുമാര്‍ ശര്‍മ, അക്ഷയ് എന്നിവരെ മാര്‍ച്ച് മൂന്നിന് രാവിലെ ആറുമണിക്ക് വധശിക്ഷയ്ക്ക് വിധേയരാക്കണമെന്നും ഡല്‍ഹി അഡീഷണല്‍ സെഷന്‍സ് കോടതി നേരത്തെ മരണ വാറന്റ് പുറപ്പെടുവിച്ചിരുന്നു. 2012 ഡിസംബര്‍ പതിനാറിനായിരുന്നു പാരാമെഡിക്കല്‍ വിദ്യാര്‍ഥിനിയായ 23കാരി കൂട്ടബലാത്സംഗത്തിന് ഇരയാക്കപ്പെട്ടത് . പ്രായപൂര്‍ത്തിയാകാത്ത ഒരാള്‍ ഉള്‍പ്പെടെ കേസില്‍ ആറുപ്രതികളായിരുന്നു അവിടെ ഉണ്ടായിരുന്നത്. ഒന്നാംപ്രതി രാം സിങ് ശിക്ഷാവേളയില്‍ തിഹാര്‍ ജയിലില്‍ തൂങ്ങിമരിച്ചിരുന്നു. പ്രായപൂര്‍ത്തിയാകാത്ത പ്രതിയെ ജൂവനൈല്‍ നിയമപ്രകാരം വിചാരണ ചെയ്യുകയും മൂന്നുവര്‍ഷത്തെ തടവിന് ശിക്ഷിക്കുകയും ചെയ്തു. ഇയാള്‍ ശിക്ഷാകാലാവധി പൂര്‍ത്തിയാക്കി പുറത്തെത്തിയിരുന്നു.
https://www.facebook.com/Malayalivartha


























